Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ല; ബാർ കോഴയിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പി എം എ സലാം

കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ല; ബാർ കോഴയിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പി എം എ സലാം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങിയതായി തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം.

ഡ്രൈ ഡേ ഒഴിവാക്കിയും ബാർ സമയം പതിനൊന്നു മണിയിൽനിന്ന് 12 മണിവരെ ആക്കിയും ഐ.ടി. പാർക്കുകളിൽ മദ്യശാലകൾ അനുവദിച്ചും ഡോർ ഡെലിവറി ഏർപ്പെടുത്തിയും കേരളത്തെ മദ്യത്തിൽ മുക്കുകയാണ് ഇടത് സർക്കാരെന്നും സലാം വിമർശിച്ചു.

അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചതുകൊണ്ടാണ് ഈ കൊടുംപാതകം ചെയ്യുന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നൽകണമെന്നാണ് പുറത്തായ ശബ്ദരേഖയിൽ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്.

മദ്യലഭ്യത വർദ്ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനാണ് സർക്കാർ നീക്കം. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ബാർ കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു. ഇടത് ഭരണത്തിൽ സംസ്ഥാനം ലഹരിമാഫിയ കയ്യടക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP