Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

യുക്രെയിനെ മറക്കാം; ഇന്തോ- ചീന സംഘർഷമായിരിക്കും മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിക്കുകയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ; ഇരു രാജ്യങ്ങളും അതിർത്തിയിൽ നാല് ലക്ഷത്തോളം സൈനികരെ വിന്യസിച്ചു; പാക്കിസ്ഥാനും മാലിദ്വീപുമായി ചേർന്ന് ചൈന നടത്തുന്ന നീക്കങ്ങളും വിശകലനത്തിൽ

യുക്രെയിനെ മറക്കാം; ഇന്തോ- ചീന സംഘർഷമായിരിക്കും മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിക്കുകയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ; ഇരു രാജ്യങ്ങളും അതിർത്തിയിൽ നാല് ലക്ഷത്തോളം സൈനികരെ വിന്യസിച്ചു; പാക്കിസ്ഥാനും മാലിദ്വീപുമായി ചേർന്ന് ചൈന നടത്തുന്ന നീക്കങ്ങളും വിശകലനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യയും ചൈനയും അതിർത്തികളിൽ രണ്ട് ലക്ഷം വീതം സൈനികരെ വിന്യസിച്ചതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലെ സംഘർഷം മൂർച്ഛിക്കുന്നതായി യുകെയിലെ ഡെയ്ലി എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നു. നിർണ്ണായക നിരീക്ഷണങ്ങളാണ് ഇതോടെ പുറത്തു വരുന്നത്.

ചൈനയുമായി ബന്ധപ്പെട്ട് പാശ്ചാത്യ ലോകം എപ്പോഴും ശ്രദ്ധിക്കുന്നത് തായ് വാനുമായി ബന്ധപ്പെട്ട നീക്കങ്ങളാണെങ്കിലും, ഇന്ത്യയ്ക്കകത്തെ ചില പ്രദേശങ്ങളിൽ ചൈനയ്ക്ക് കണ്ണുണ്ട് എന്നത് ഒരു സത്യം തന്നെയാണ്. പാക്കിസ്ഥാനിലെ ഗ്വാഡർ തുറമുഖത്ത് ചൈന സൈനിക വിന്യാസം നടത്തിയേക്കും എന്ന അഭ്യുഹം പരന്നതോടെ മേഖലയിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ ഇപ്പോഴും ചൈനയുമായി അടുപ്പം സൂക്ഷിക്കുന്ന ഒരു രാജ്യമാണ്. ശ്രീലങ്കയിൽ നടന്നതുപോലെ, മാലി ദ്വീപിലും സ്വാധീനം വർദ്ധിപ്പിക്കാൻ ഇന്ത്യയും ചൈനയും എക്കാലവും ശ്രമിച്ചിരുന്നു. ഇപ്പോൾ ചൈനക്കാണ് മാലിദ്വീപിൽ മുൻകൈ. പുതിയ പ്രസിഡണ്ട് മുഹമ്മദ് മുയിസുവിന്റെ ആവശ്യപ്രകാരം ഇന്ത്യ, മാലിദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്തു.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിർത്തി പ്രശ്നങ്ങൾ എക്കാലവും നിലനിന്നിരുന്നതാണ്. എന്നാൽ, 2020 മുതൽ അതിന് ഗൗരവം ഏറി വരികയാണ്. കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയിൽ ഇരു സൈന്യങ്ങളും തമ്മിൽ സംഘർഷമുണ്ടാവുക വരെ ചെയ്തു. ഇപ്പോൾ, അതിർത്തിയിൽ ചൈന മിസൈൽ പരീക്ഷണം നടത്തുക കൂടി ചെയ്തതോടെ അത് വലുതായി.

ഉരുളക്ക് ഉപ്പേരി എന്നോണം ഈയാഴ്‌ച്ച ഇന്ത്യയും ഇന്ത്യയുടെ സ്വന്തം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. അതോടൊപ്പം അടുത്ത കാലത്തായി 10,000 ഓളം ഇന്ത്യൻ സൈനികരെ അധികമായി ചൈനീസ് അതിർത്തിയിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇരു ഭാഗത്തു നിന്നുമായി 4 ലക്ഷത്തോളം സൈനികരാണ് ഇന്തോ- ചൈനീസ് അതിർത്തിയിൽ ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു.

രണ്ടു രാജ്യങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഇരു രാജ്യങ്ങളും ഒരുപോലെ ശക്തരാണ് എന്നതാണ് ലോകത്തിന് ഭീഷണിയാകുന്നത് എന്ന് പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ചൈനയോടുള്ള നിലപാട് കടുപ്പിക്കുമെന്നും ഡെയ്ലി എക്സ്പ്രസ്സ് വിലയിരുത്തുന്നു. ഈ സന്ദേശം നൽകുവാനാണ് അതിർത്തിയിലുള്ള അരുണാചൽ പ്രദേശ് സന്ദർശിക്കാൻ മോദിയെത്തിയതെന്നും അവർ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP