Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

ക്രൂഡ് ഓയിൽ വില 138 ഡോളർ ആയിരുന്നപ്പോൾ പെട്രോളിന് 64 രൂപ വന്നതിന് മന്മോഹന് എതിരെ തെറി പറഞ്ഞവർ വല്ലതും സ്ഥലത്തുണ്ടോ? ക്രൂഡ് ഓയിൽ വില ഇപ്പോൾ 63 ഡോളറും പെട്രോൾ വില 74 രൂപയും ആയിട്ടും ആരും മോദിയെ ഒന്നും പറയുന്നില്ലേ? ഡിസംബറിലെ ഓരോ ദിവസവും ഉയർന്ന് ഇന്ധന വില; അനാവശ്യ വിവാദങ്ങൾക്ക് പുറകേ പോകുമ്പോൾ യഥാർഥ പ്രശ്‌നം മറഞ്ഞുപോകുന്നു

ക്രൂഡ് ഓയിൽ വില 138 ഡോളർ ആയിരുന്നപ്പോൾ പെട്രോളിന് 64 രൂപ വന്നതിന് മന്മോഹന് എതിരെ തെറി പറഞ്ഞവർ വല്ലതും സ്ഥലത്തുണ്ടോ? ക്രൂഡ് ഓയിൽ വില ഇപ്പോൾ 63 ഡോളറും പെട്രോൾ വില 74 രൂപയും ആയിട്ടും ആരും മോദിയെ ഒന്നും പറയുന്നില്ലേ? ഡിസംബറിലെ ഓരോ ദിവസവും ഉയർന്ന് ഇന്ധന വില; അനാവശ്യ വിവാദങ്ങൾക്ക് പുറകേ പോകുമ്പോൾ യഥാർഥ പ്രശ്‌നം മറഞ്ഞുപോകുന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസന്തോറും പരിഷ്‌കരിക്കുന്നത് സാധാരണക്കാരെ സഹായിക്കുമെന്നായിരുന്നു മുമ്പുള്ള പ്രതീക്ഷ. ആഗോള അസംസ്‌കൃത എണ്ണവിലയിലെ കയറ്റിറക്കങ്ങൾ ഉപഭോക്താക്കളിലേക്ക് അരിച്ചിറങ്ങുന്നതുകൊണ്ട് നാട്ടുകാർക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഏതായാലും അസ്ഥാനത്തായിരിക്കുകയാണ്.

എണ്ണക്കമ്പനികൾ ദൈനദിന പരിഷ്‌കാരം കൈയാളാൻ തുടങ്ങിയപ്പോൾ മുതൽ പെട്രോൾ വില സ്ഥിരമായി വിലകയറുന്നതല്ലാതെ കുറയുന്നത് കാണാനില്ല. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പെട്രോൾ വില ഏറ്റവും ഉയർന്നുനിൽക്കുകയുമാണ്. രണ്ടു-രൂപ മൂന്ന് രൂപ നിരക്കിലല്ല വിലക്കയറ്റം. ദിവസവും ലിറ്ററിന് ഒരു പൈസ, 15 പൈസ നിരക്കിലാണ് വില കൂട്ടുന്നത്. അതുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല. കേന്ദ്രസർക്കാരിനും ബാധ്യതയില്ല.

വില നിർണയത്തിൽ സുതാര്യത കൂട്ടാനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഇന്ധനം ലഭ്യമാക്കാനുമാണ് ദിവസേനയുള്ള വില പരിഷ്‌കരണമെന്നാണ് ഐഒസിഎല്ലിന്റെ വാദം. ദിവസനേയുള്‌ല പരിഷ്‌കാരം ഏർപ്പെടുത്തും മുമ്പ് അഞ്ച് നഗരങ്ങളിൽ 40 ദിവസത്തെ പൈലറ്റ് പഠനം എണ് മാർക്കറ്റിങ് കമ്പനികൾ നടത്തിയിരുന്നു. ചണ്ഡീഗഡ്, ജംഷേദ്പൂർ, പുതുച്ചേരി, ഉദയ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലായിരുന്നു പഠനം. ഇതിന് ശേഷമാണ ്പരിഷ്‌കാരം ദേശ വ്യാപകമാക്കിയത്.ദിവസവും രാവിലെ ആറ്് മണിക്കാണ് വില പരിഷ്‌കരിക്കുന്നത്. നേരത്തെ രണ്ടാഴ്ച കൂടുമ്പോഴാണ് വില പുതുക്കിയത്. ഇന്ത്യൻ ഓയിൽ മൊബൈൽ ആപ്പ് വഴി എസ്എംഎസായോ fuel@ioc വഴിയോ ദിവസേനയുള്ള പെട്രോൾ-ഡീസൽ വില നിലവാരം ഉപഭോക്താക്കൾക്ക് അറിയാൻ കഴിയും.

ഇന്ന് രാവിലത്തെ വില പരിഷ്‌കാരം

രാവിലെ 6 മണിക്ക് പെട്രോൾ വില ആറുപൈസയും, ഡീസൽ വില 18 പൈസയും കൂട്ടി.

ഇന്നലെ

രാവിലെ ആറ് മണിക്ക് 4 പൈസയും ഡീസലിന് 18 പൈസയും കൂട്ടി

പെട്രോൾ, ഡീസൽ വിലവർദ്ധനവാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതിനുള്ള പ്രധാന കാരണമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമ്മതിക്കുന്നു. യുപിഎ സർക്കാറിന്റെ കാലഘട്ടത്തിൽ സാർവ്വദേശീയ കമ്പോളത്തിൽ ക്രൂഡോയൽ വില ബാരലിന് 140 ഡോളർ വരെ വന്നതാണ് വിലക്കയറ്റത്തിന് കാരണം എന്നവർ വാദിച്ചിരുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ 28 ഡോളർ വരെയായി കുറഞ്ഞിരുന്നു

ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 138 ഡോളർ വരെ ഉയർന്നപ്പോൾ പെട്രോൾ വില 64 രൂപയാക്കിയതിന് എത്ര വലിയ വിമർശനമാണ് യു.പി.എ സർക്കാർ ഏൽക്കേണ്ടി വന്നത് എന്ന് ഓർമ്മയില്ലെ. അന്തരാഷ്ട്ര മാർക്കറ്റിൽ ഇന്നത്തെ ക്രൂഡിന്റെ വില 63 ഡോളറാണ്, പെട്രോളിന് നമ്മൾ നൽകുന്നതാകട്ടെ 73 രൂപയും. അന്ന് യുപിഎ സർക്കാരിനെയും മന്മോഹൻ സിംഗിനെയും വിമർശിച്ച ഇടതുപക്ഷവും ഇന്ന് മൗനത്തിലാണ്.

പെട്രോൽ-ഡീസൽ വിലക്കയറ്റം മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുതിച്ചുചാട്ടമുണ്ടായപ്പോൾ, എൻഡിഎ സർക്കാർ എന്തു ചെയ്തുവെന്നതാണ് ചോദ്യം. എണ്ണ കമ്പനികൾക്ക്

വില ചാർട്ട്

01/December/2017-Rs.67.71
02/December/2017-Rs.67.78
03/December/2017-Rs.68.02
04/December/2017-Rs.68.34
05/December/2017-Rs.68.64
06/December /2017-Rs.68.88
07/December/2017-Rs.69.03
08/December/2017-Rs.69.13
09/December/2017-Rs.69.20
10/December/2017-Rs.69.35
11/December/2017-Rs.69.68
12/December/2017-Rs.69.92
13/December/2017-Rs.70.19
14/December/2017-Rs.70.40
15 /December/2017-Rs.70.53
16/December/2017-Rs.70.59
17/December/2017-Rs.70.70
18/December/2017-Rs.70.76
19/December/2017-Rs.70.83
20/December/2017-Rs.70.85
21/December/2017-Rs.71.01
22/December/2017-Rs.71.15
23/December/2017-Rs.71.22
24/December/2017-Rs.71.37
25/December/2017-Rs.71.51
26/December/2017-Rs.71.52
27/December/2017-Rs.71.56
28 /December/2017-Rs.71.60
29/December/2017-Rs.71.62
30/December/2017-Rs.71.62
31/December/2017-Rs.71.66
01/January/2018-Rs.71.78
02/January/2018-Rs.71.95
03/January/2018-Rs.72.20
04/January/2018-Rs.72.34
05/January/2018-Rs.72.44
06/January/2018-Rs.72.58
07/January/2018-Rs.72.73
08/January/2018-Rs.73.01

2017 ജൂണിലാണ് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽവന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. എണ്ണക്കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സർക്കാരിന് ഉദ്ദേശ്യവുമില്ലെന്നാണ് പെട്രോളിയും മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ധനവിലയുടെ എക്സൈസ് നികുതി കുറയ്ക്കുന്നതിലും തീരുമാനമില്ല.2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ സർക്കാർ ഒമ്പതുതവണയാണ് എക്സൈസ് നികുതി വർധിപ്പിച്ചത്. എണ്ണക്കമ്പനികൾ അമിതലാഭം ഈടാക്കുന്നത് തടയാനാണ് ഇത് നടപ്പാക്കിയതെങ്കിലും ഇതോടെ സർക്കാരിന്റെ എക്സൈസ് വരുമാനം 2014-15 വർഷത്തെ 99,000 കോടി രൂപയിൽനിന്ന് 2016-17 വർഷത്തെ 2,42,000 കോടി രൂപയായി.

2010-ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. എണ്ണക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അവസരം2013 വരെ ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ച് എണ്ണവിലയും വർധിച്ചു2014-ൽ, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവർഷം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാൻ തുടങ്ങി. ഇതിനനുസരിച്ച് എണ്ണവിലയിലും കുറവുവന്നുപിന്നീട് ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല.2017-ൽ മൂന്ന് വർഷത്തിനുശേഷം രാജ്യംകണ്ട ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ, ഡീസൽ വില രേഖപ്പെടുത്തി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP