Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി

പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ. ക്രൂരമായ ആക്രമണമാണ് പ്രതികൾ നടത്തിയതെന്ന് ജാമ്യ ഹർജി പരിഗണിച്ചപ്പോൾ സിബിഐ കോടതിയെ അറിയിച്ചു. കേസിൽ റിമാൻഡിലുള്ള മാനന്തവാടി സ്വദേശി അരുൺ അടക്കം എട്ട് പ്രതികൾ നൽകിയ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് നിലപാട് അറിയിച്ചത്.

കേസിൽ കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകിയ കോടതി ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് ജാമ്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നിലവിൽ 60 ദിവസത്തിലേറെയായി 18 പ്രതികളും റിമാൻഡിൽ കഴിയുകയാണ്.

സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന നടത്തിയിരുന്നു. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു.

ഡിഐജി, രണ്ട് എസ്‌പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തി.സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം സിബിഐ അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു.

കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. സിദ്ധാർത്ഥന്റെ അച്ഛന്റെ മൊഴിയെടുപ്പ് കഴിഞ്ഞു. വിദ്യാർത്ഥികളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സിബിഐ ക്യാമ്പസിലെത്തി പല പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP