Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യം; അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പും; ബാബാ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം നടത്തിയ പത്രങ്ങളുടെ യഥാർഥ പേജ് നേരിട്ട് ഹാജരാക്കണം; പതഞ്ജലിയിൽ പിടിമുറുക്കി സുപ്രീം കോടതി

തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യം; അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പും; ബാബാ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം നടത്തിയ പത്രങ്ങളുടെ യഥാർഥ പേജ് നേരിട്ട് ഹാജരാക്കണം; പതഞ്ജലിയിൽ പിടിമുറുക്കി സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉപഭോക്താക്കളെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പതഞ്ജലി ആയുർവേദയുടെ ക്ഷമാപണത്തിലും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. ബാബാ രാംദേവും പതഞ്ജലിയുടെ എം.ഡി. ആചാര്യ ബാലകൃഷ്ണയും പരസ്യമായി മാപ്പ് പറഞ്ഞുവെന്ന് അവകാശപ്പെടുന്ന പത്രങ്ങളുടെ യഥാർഥ പേജ് ഹാജരാക്കാൻ അഭിഭാഷകരോട് സുപ്രീകോടതി ആവശ്യപ്പെട്ടു. പതഞ്ജലിയുടെ നിയമലംഘനങ്ങൾക്കെതിരെ നിഷ്‌ക്രിയമായി നിലകൊണ്ടെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അഥോറിറ്റിയേയും കോടതി വിമർശിച്ചു.

പതഞ്ജലി ആയുർവേദ നടത്തിയ ക്ഷമാപണത്തിൽ സഹസ്ഥാപകൻ രാംദേവിന്റെ പേരുൾപ്പെടുത്തിയത് പ്രകടമായ പുരോഗതിയാണെന്ന് ഹിമ കോലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ പരസ്യത്തിൽ പതഞ്ജലി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിൽ പേരുകൾ ഉൾപ്പെടുത്തിയതിനെ അഭിനന്ദിക്കുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തെ, പതഞ്ജലി ആയുർവേദ മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തിൽ നൽകിയ ചെറിയ പരസ്യത്തിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യത്തിന്റെ അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പുപറഞ്ഞുകൊണ്ടുള്ള അറിയിപ്പെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

പതഞ്ജലിയുടെ നിയമലംഘനങ്ങൾക്കെതിരെ നിഷ്‌ക്രിയമായി നിലകൊണ്ടെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അഥോറിറ്റിക്കെതിരെയും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. അഥോറിറ്റിയുടെ വിശദീകരണത്തിൽ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. കോടതിയിൽനിന്ന് സഹതാപം വേണമെങ്കിൽ കോടതിയോട് സത്യസസന്ധത പുലർത്തണം. ഏപ്രിൽ പത്തിലെ സുപ്രീംകോടതി ഉത്തരവിന് ശേഷമാണ് അഥോറിറ്റി നടപടിയെടുത്തതെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനേയും (ഐ.എം.എ) ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനേയും സുപ്രീംകോടതി വിമർശിച്ചത് ദൗർഭാഗ്യകരമാണെന്ന ഐ.എം.എ പ്രസിഡന്റ് ആർ. വി അശോകന്റെ പരാമർശങ്ങളേയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. തങ്ങൾ ഏത് വഴിയാണ് പോകേണ്ടതെന്ന് ഐ.എം.എ എങ്ങിനെ തീരുമാനിക്കുമെന്ന് കോടതി ചോദിച്ചു.

പതഞ്ജലിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ശേഷിക്കുന്ന നാല് വിരലുകൾ ഐ.എം.എ.യുടെ നേർക്ക് ചൂണ്ടുകയാണെന്ന സുപ്രീംകോടതിയുടെ നീരീക്ഷണത്തിൽ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ആർ.വി അശോകന്റെ പരാമർശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP