Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; റാംനിവാസ് റാവത്തും മേയർ ശാരദ സോളങ്കിയും ബിജെപിയിൽ

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; റാംനിവാസ് റാവത്തും മേയർ ശാരദ സോളങ്കിയും ബിജെപിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാംനിവാസ് റാവത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഷിയോപൂരിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പാർട്ടി പ്രവേശനം. മേയർ ശാരദ സോളങ്കിയും അദ്ദേഹത്തോടൊപ്പം ബിജെപിയിൽ ചേർന്നു.

വിജയ്പൂരിൽ നിന്ന് കഴിഞ്ഞ അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് റാംനിവാസ് റാവത്ത്. 1990, 1993, 2003, 2008, 2013 എന്നീ വർഷങ്ങളിലാണ് റാവത്ത് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 1998ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ബാബുലാൽ മെവ്‌റയോട് 6,000 വോട്ടുകൾക്ക് തോറ്റിരുന്നു.

2018ൽ നടന്ന വോട്ടെടുപ്പിലും കോൺഗ്രസിനെ പ്രതിനിധീകരിച്ച റാവത്തിന് വിജയം കാണാനായില്ല. 2019ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ നരേന്ദ്രസിങ് തോമറിനോട് റാവത്ത് പരാജയപ്പെട്ടിരുന്നു. മൊറേനയിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP