Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

പത്മഭൂഷൻ ജേതാവ് ഫാ. ഗബ്രിയേൽ ചിറമ്മൽ അന്തരിച്ചു; അമല മെഡിക്കൽ കോളജ് അടക്കം പത്തോളം സ്ഥാപനങ്ങൾക്കു തുടക്കമിട്ട പ്രതിഭ; കപ്പൽ തുരക്കുന്ന പുഴുവിന്റെയും വിചിത്ര ചിലന്തിയുടെയും പേരിനു കാരണമായ ജന്തുശാസ്ത്രജ്ഞന്റെ മരണം 103ാം വയസിൽ അമലയിലെ വിശ്രമ കേന്ദ്രത്തിൽ

പത്മഭൂഷൻ ജേതാവ് ഫാ. ഗബ്രിയേൽ ചിറമ്മൽ അന്തരിച്ചു; അമല മെഡിക്കൽ കോളജ് അടക്കം പത്തോളം സ്ഥാപനങ്ങൾക്കു തുടക്കമിട്ട പ്രതിഭ; കപ്പൽ തുരക്കുന്ന പുഴുവിന്റെയും വിചിത്ര ചിലന്തിയുടെയും പേരിനു കാരണമായ ജന്തുശാസ്ത്രജ്ഞന്റെ മരണം 103ാം വയസിൽ അമലയിലെ വിശ്രമ കേന്ദ്രത്തിൽ

തൃശൂർ: അമല മെഡിക്കൽ കോളജ് സ്ഥാപകനും പത്മഭൂഷൺ ജേതാവുമായ ഫാ. ഗബ്രിയേൽ ചിറമ്മൽ(103) അന്തരിച്ചു. അമല ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലാണു മരണം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങൾക്കു തുടക്കമിട്ട വൈദികനാണ് ഫാ. ഗബ്രിയേൽ ചിറമ്മൽ.

പ്രശസ്ത ജന്തുശാസ്ത്രജ്ഞൻ കൂടിയായിരുന്ന ഫാ. ഗബ്രിയേൽ ചിറമ്മൽ സേക്രഡ് ഹാർട്ട് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായിരുന്നപ്പോൾ കണ്ടുപിടിച്ച 'കപ്പൽ തുരക്കുന്ന പുഴു'വിന് 'ബാങ്കിയ ഗബ്രിയേലി' എന്നാണു പേരു നൽകിയത്.

തേവര സേക്രഡ് ഹാർട്ട് കോളജിലെ ചിലന്തി ഗവേഷണ വിഭാഗം കണ്ടെത്തിയ തലയ്ക്കുചുറ്റും കാഴ്ചയും പല നിറങ്ങളുടെ ഭംഗിയുമുള്ള ചിലന്തിക്കും അച്ചനോടുള്ള ആദരസൂചകമായി 'സ്റ്റെനിയലുറിയസ് ഗബ്രിയേലി' എന്നാണ് പേരു നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP