Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ

മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ ശുപാർശ നൽകിയെന്ന ആരോപണമാണ് മാത്യു ഉന്നയിച്ചത്. മുഹമ്മദ് റിയാസിനെ സംശയനിഴലിൽ നിർത്തികൊണ്ടാണ് മാത്യുവിന്റെ നീക്കം. അതേസമയം മന്ത്രിക്കെതിരെ നേരിട്ട് ആരോപണം മാത്യു ഉന്നയിച്ചിട്ടില്ല.

ആലപ്പുഴ കലക്ടർ അധ്യക്ഷയായ ജില്ലാതല സമിതിയിൽ കർത്തായുടെ പദ്ധതിയെ ടൂറിസം പ്രതിനിധി അനുകൂലിച്ചു. പദ്ധതി നടപ്പാക്കാവുന്നതാണെന്നു സമിതി ലാൻഡ് ബോർഡിനു ശുപാർശയും നൽകി. മന്ത്രിയുടെ ഭാര്യയ്ക്കു കർത്തായുടെ കമ്പനി പണം നൽകിക്കൊണ്ടിരിക്കുമ്പോഴാണ്, പദ്ധതിക്ക് അനുകൂലമായി ശുപാർശയുണ്ടായത്. ഇതിനു മന്ത്രി നിർദേശിച്ചോ എന്നറിയാൻ അന്വേഷണം നടക്കണമെന്നു കുഴൽനാടൻ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം ഇതേസമയം മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കുതെളിയിക്കുന്നതെന്ന് അവകാശപ്പെട്ട് അഞ്ച് രേഖകൾ മാത്യു കുഴൽനാടൻ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ എന്നിവരുടെ പങ്കു തെളിയിക്കുന്ന രേഖകളാണു നൽകിയതെന്നാണു മാത്യു അറിയിച്ചത്.

മാസപ്പടികേസുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ആദ്യമായാണ് മാത്യു കുഴൽനാടൻ ബന്ധിപ്പിക്കുന്നത്. പാട്ടഭൂമിയിൽ കരിമണൽ ഖനനം നടക്കില്ലെന്ന് വന്നതോടെ കർത്തായുടെ കമ്പനി നൽകിയ ടൂറിസം പദ്ധതിക്കായി വകുപ്പിൽ നിന്ന് ഇടപെടലുണ്ടായെന്നാണ് പുതിയ ആരോപണം. കരിമണൽ ഖനനത്തിന് രണ്ടുതവണ അപേക്ഷിച്ചപ്പോഴും കലക്ടർ അധ്യക്ഷയായുള്ള ജല്ലാ തല സമിതി അനുമതി നൽകാതെ സർക്കാരിലേക്ക് അയക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതി നൽകാൻ ലാൻഡ് ബോർഡ് സെക്രട്ടറി നിർദേശിച്ചു. ഇതോടെയാണ് കമ്പനി ടൂറിസം പദ്ധതി സമർപ്പിച്ചത്.

എന്നാൽ ടൂറിസം പദ്ധതിക്കായി മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു എന്ന് നേരിട്ട് ആരോപിക്കുന്നതിന് കുഴൽനാടൻ തയ്യാറായില്ല. ഇതേസമയം മാസപ്പടിക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അഞ്ച് രേഖകൾ മാത്യു കുഴൽനാടൻ ഹാജരാക്കി. സ്വകാര്യകമ്പനികൾക്ക് ധാതുമണൽ ഖനനത്തിന് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവ്, കെ.ആർ.ഇ.എം.എലിന് നൽകിയ പാട്ടക്കരാർ റദ്ദാക്കണമെന്ന മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറുടെ ഉത്തരവ്, ഇക്കാര്യം വ്യക്തമാക്കി വ്യവസായവകുപ്പിനയച്ച കത്ത്, പദ്ധതിക്ക് അനുമതി ചോദിച്ച് മുഖ്യമന്ത്രിക്ക് കമ്പനി നൽകിയ അപേക്ഷ, സുപ്രീംകോടതി വിധിയിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി നിർദേശിച്ചെന്ന് വ്യക്തമാക്കുന്ന വ്യവസായവകുപ്പിന്റെ നോട്ട് എന്നിവയാണ് രേഖകൾ.

അതേസമയം കരിമണൽ കമ്പനിക്ക് എന്ത് ആനുകൂല്യം ലഭിച്ചെന്ന ചോദ്യം കോടതി ആവർത്തിച്ചു. കേസ് വിജിലൻസ് പ്രത്യേക കോടതി തിങ്കളാഴ്ച പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP