Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ബ്യൂട്ടീഷ്യൻ കോഴ്സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചു; മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളുടെ നഗ്നവിഡിയോ പകർത്തി ഭീഷണിപ്പെടുത്തി പെൺവാണിഭം; 37കാരിയും കൂട്ടാളികളും അറസ്റ്റിൽ

ബ്യൂട്ടീഷ്യൻ കോഴ്സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചു; മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളുടെ നഗ്നവിഡിയോ പകർത്തി ഭീഷണിപ്പെടുത്തി പെൺവാണിഭം; 37കാരിയും കൂട്ടാളികളും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മകളുടെ സഹപാഠികളായ പ്ലസ്ടു വിദ്യാർത്ഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ച സ്ത്രീയെയും ആറ് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തിൽ നടന്ന റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരകളാക്കിയതായി പെൺകുട്ടികൾ മൊഴി നൽകി.

ബ്യൂട്ടീഷ്യൻ കോഴ്സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ കെ.നദിയ (37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പെൺവാണിഭത്തിനു നിർബന്ധിച്ചത്. നദിയുടെ നിർബന്ധത്തിനു വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്യുകയും 25,000 മുതൽ 35,000 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് നദിയ ഇടപാടുകൾ നടത്തിയിരുന്നത്. ഇടപാടുകാരിൽ കൂടുതലും പ്രായമായ പുരുഷന്മാരായിരുന്നു.

പെൺകുട്ടികൾ പലതവണ പെൺവാണിഭ സംഘവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ നഗ്‌ന വിഡിയോകൾ രക്ഷകർത്താക്കളെ കാണിക്കുമെന്നായിരുന്നു നദിയയുടെ ഭീഷണി. രക്ഷപ്പെടുത്തിയ പെൺകുട്ടികളെ കൗൺസിലിങ്ങിനായി ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP