Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാതെ യുദ്ധം തുടരുന്നതിൽ ലോകരാജ്യങ്ങളിൽ കടുത്ത അതൃപ്തി; വെടിനിർത്തൽ നിർദ്ദേശം അവഗണിക്കുന്നതിൽ അമേരിക്കയും അതൃപ്തിയിൽ; തെന്യാഹുവിനെ ജോ ബൈഡൻ പച്ചത്തെറി വിളിച്ചെന്ന് റിപ്പോർട്ടുകൾ; ബന്ദികളെ വെച്ചു വിലപേശി ഹമാസും

ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാതെ യുദ്ധം തുടരുന്നതിൽ ലോകരാജ്യങ്ങളിൽ കടുത്ത അതൃപ്തി; വെടിനിർത്തൽ നിർദ്ദേശം അവഗണിക്കുന്നതിൽ അമേരിക്കയും അതൃപ്തിയിൽ; തെന്യാഹുവിനെ ജോ ബൈഡൻ പച്ചത്തെറി വിളിച്ചെന്ന് റിപ്പോർട്ടുകൾ; ബന്ദികളെ വെച്ചു വിലപേശി ഹമാസും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം തുടരുന്നതിൽ ലോകരാജ്യങ്ങളിൽ അതൃപ്തി തുടരുകയാണ്. വെടിനിർത്തലിനായി ലോകരാജ്യങ്ങൾ വലിയ സമ്മർദ്ദമാണ് ഇസ്രയേലിന് മേൽ ഉയർത്തുന്നത്. എന്നാൽ, ബന്ദികളെ വെച്ചു വിലപേശുന്ന ഹമാസിനോടെ സ്ന്ധിയില്ലെന്ന് ഉറപ്പിച്ചിരിക്കയാണ് ഇസ്രയേൽ. ഇതിനിടെ അമേരിക്കയും ഇസ്രയേൽ നിലപാടിൽ അതൃപ്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ചാനലായ എൻബിസി ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ ടെംസ് ഓഫ് ഇസ്രയേൽ അടക്കമുള്ള ഇസ്രയേൽ മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്.

ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാതെ യുദ്ധം തുടരുന്നതിൽ പ്രകോപിതനായാണ് ബൈഡൻ തെറി പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ സംഭാഷണത്തിലാണ് മോശം പരാമർശം (സഭ്യേതരമായതിനാൽ പ്രസ്തുത വാക്ക് ഇവിടെ നിന്ന് ഒഴിവാക്കുന്നു) ബൈഡൻ നടത്തിയത്. ദൃക്‌സാക്ഷികളായ മൂന്ന് പേരെ ഉദ്ധരിച്ചാണ് തങ്ങൾ വാർത്ത നൽകുന്നതെന്ന് എൻ.ബി.സി ചാനൽ വ്യക്തമാക്കി. മറ്റൊരു സംഭാഷണത്തിൽ നെതന്യാഹുവിനെ 'അയാൾ' എന്നും ബൈഡൻ വിളിക്കുന്നുണ്ട്. ഹമാസുമായി വെടിനിർത്തലിന് ഇസ്രയേലിനെ പ്രേരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ അയാൾ അതവഗണിക്കുകയാണെന്നും ബൈഡൻ പറയുന്നു.

നെതന്യാഹുവിനെക്കുറിച്ച് ബൈഡൻ നടത്തിയ പരാമർശത്തെക്കുറിച്ച് ദേശീയ സുരക്ഷാ കൗൺസിൽ വക്താവിനോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, രണ്ട് നേതാക്കളും തമ്മിൽ മാന്യമായ ബന്ധമാണുള്ളതെന്നായിരുന്നു പ്രതികരണം. ''പ്രധാനമന്ത്രി നെതന്യാഹുവിനോട് വിയോജിപ്പുള്ള കാര്യങ്ങൾ പ്രസിഡന്റ് വ്യക്തമാക്കിയതാണ്. എന്നാൽ, ഇരുവരും തമ്മിൽ പരസ്യമായും രഹസ്യമായും ദശാബ്ദങ്ങൾ നീണ്ട മാന്യമായ ബന്ധമാണുള്ളത്'' -വക്താവ് പറഞ്ഞു.

അതിനിടെ ദക്ഷിണ ഗസ്സയിലെ റഫാ സിറ്റിയിൽ ഇസ്രയേലിന്റെ സൈനിക ഓപ്പറേഷൻ. ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രയേൽ ബന്ദികളെ മോചിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു. അതേസമയം ഇനിയും നൂറിലധികം പേർ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. റഫയിലെ ദക്ഷിണ അതിർത്തിയിലുള്ള റെസിഡെൻഷ്യൽ കെട്ടിടത്തിൽ നിന്നാണ് രണ്ട് ബന്ദികളെ സൈന്യം കണ്ടെത്തിയത്. അതേസമയം സൈനിക നീക്കത്തിനിടെ ഏഴ് പേർക്ക് കൊല്ലപ്പെടുകയും ചെയ്തു. പതിനേഴോളം വ്യോമാക്രണങ്ങളെയാണ് ഇസ്രയേൽ നടത്തിയതെന്ന് ഫലസ്തീൻ അധികൃതർ പറയുന്നു.

ഫെർണാണ്ടോ സൈമൻ മാർമൻ, ലൂയിസ് ഹാർ എന്നിവരെയാണ് ഹമാസിൽ നിന്ന് ഇസ്രയേൽ സൈന്യം മോചിപ്പിച്ചത്. അതേസമയം ഇവരുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളൊന്നുമില്ല. ഐഡിഎഫ്, ഐഎസ്എ, ഇസ്രയേൽ പൊലീസ് എന്നിവർ ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണ് നടത്തിയത്. അതേ കൂടുതൽ മികച്ച പരിശോധനകൾക്കായി രക്ഷപ്പെടുത്ത ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ കിബുട്സ് നിർ യിസാക്കിൽ നിന്നാണ് ഹമാസ് ഇവരെ രണ്ടുപേരെും ബന്ദികളാക്കിയത്. അതേസമയം സുരക്ഷിതമായി ഇസ്രയേൽ രക്ഷപ്പെടുത്തുന്ന രണ്ടാമത്തെയും മൂന്നാമതെയും ബന്ദികളാണ് ഇവർ. കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ലെഫ് കേണൽ റിച്ചാർഡ് ഹെച്ച്റ്റ് പറഞ്ഞു.

ബന്ദികളെ താമസിപ്പിച്ച തടങ്കൽ കേന്ദ്രം കുറച്ച് ദിവസങ്ങളായി ഇസ്രയേൽ സൈന്യം നിരീക്ഷിച്ച് വരികയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ബന്ദികളുണ്ടായിരുന്നത്. സൈനിക ഓപ്പറേഷന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈനിക മേധാവിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പം എത്തിയതായും റിച്ചാർഡ് ഹെച്ച്റ്റ് പറഞ്ഞു.

ഇതുവരെ 1200 പേരെ ഹമാസ് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ പറയുന്നത്. 250 പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. അതേസമയം ഇസ്രയേലിന്റെ സൈനിക ആക്രമണത്തിൽ 28000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ പറയുന്നു. നൂറോളം ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP