Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

ജസ്‌ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്‌നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ്

ജസ്‌ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്‌നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സിബിഐ, കേസ് ഡയറി കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ മുമ്പാകെയാണ് സിഡി ഫയൽ ഹാജരാക്കിയത്. വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 8 നു ഹർജി വീണ്ടും പരിഗണിക്കും.

ജസ്‌ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകൾ മെ യ് 2 ന് ഹാജരാക്കിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം മുദ്ര വെച്ച കവറിലാണ് ഹാജരാക്കിയത്. സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോ എന്നറിയാൻ കേസ് ഡയറി ശനിയാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

പിതാവ് തെളിവുകൾ നൽകിയാൽ തുടരന്വേഷണത്തിന് തയാറാണെന്ന് കോടതിയിൽ സിബിഐ. ബോധിപ്പിച്ചിരുന്നു. മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ വ്യക്തമാക്കിയിരുന്നത്. ആയതിനാൽ ഇപ്പോൾ ജെയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്റെ കാര്യത്തിൽ സിജെഎം കോടതി ഉത്തരവിടുക.

ജസ്നയുടെ പിതാവിന്റെ ആവശ്യങ്ങൾ പൂർണമായി എഴുതി നൽകണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെ സീൽ ചെയ്ത കവറിൽ തെളിവുകൾ ഹാജരാക്കാൻ കോടതി ജസ്‌നയുടെ പിതാവിന് നിർദ്ദേശം നൽകുകയും ചെയ്തു. ജസ്‌ന തിരോധാന കേസിൽ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്ന് സിബിഐ മാർച്ച് 22 ന് ബോധിപ്പിച്ചിരുന്നു. ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ കോടതിയിൽ തള്ളി. രക്തക്കറ പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്‌ന ഗർഭിണി ആയിരുന്നില്ലെന്നും നിപുൽ ശങ്കർ കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതിയാണ് സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്. സിബിഐ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നില്ലെന്ന് ജസ്‌നയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും മൊഴിയെടുത്തിരുന്നതായി നിപുൽ ശങ്കർ വ്യക്തമാക്കി.ജയിംസ് ജോസഫിന്റെ ഹർജിയിലെ ആരോപണങ്ങൾ അടക്കം സിബിഐ അന്വേഷണം നടത്തിയിരുന്നു. വ്യക്തമായ തെളിവുകൾ, വിവരങ്ങൾ എന്നിവ ശേഖരിച്ച ശേഷമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ് സിബിഐ വിശദീകരണത്തിൽ പറയുന്നത്.

ജസ്‌നയെ കൂടെ പഠിച്ച സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തു എന്നത് ആരോപണം മാത്രമാണ്. ജസ്‌നയെ പരിശോധിച്ച ഡോ. ലിസമ്മ ജോസഫിന്റെ മൊഴിയനുസരിച്ച് ജസ്‌ന ഗർഭിണി ആയിരുന്നില്ല. സ്‌കൂൾ, കോളജ് കാലയളവിൽ ജസ്‌ന അവരുടെ അദ്ധ്യാപകരോട് പോലും കൂടുതൽ സംസാരിക്കാറില്ല. ജസ്‌ന പോയിരുന്ന എൻഎസ്എസ് ക്യാമ്പുകളിൽ അന്വേഷണം നടത്തിയിരുന്നു. കൃത്യതയോട് കൂടി തന്നെയാണ് അന്വേഷണം പൂർത്തിയാക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതിനിടെ, കേസിൽ കക്ഷി ചേരണം എന്ന് ആവശ്യപ്പെട്ട് സമൂഹ്യ പ്രവർത്തകൻ രഘുനാഥൻ നായരുടെ ഹർജിയിൽ വാദം കേട്ടു. അന്വേഷണഘട്ടത്തിൽ ഇദ്ദേഹത്തിന്റെ മൊഴി എടുത്തതായും മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമല്ലെന്നും ആവശ്യമായ തെളിവ് ഇല്ലാത്തതിനാലുമാണ് ഇയാളെ ഒഴിവാക്കിയതെന്നും കേസ് ഡയറി കോടതിയിൽ ഹാജരാക്കി സിബിഐ വാദിച്ചു. 2018 മാർച്ച് മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാർത്ഥിനിയായ ജസ്‌നയെ കാണാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP