Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്‌ന

'ഈ ഒരു  തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്‌ന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ-മേയർ തർക്കം വലിയ ചർച്ചയായതിനിടെ, ഡ്രൈവർ യദു യാത്രയ്ക്കിടെ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന തന്നോട് മോശമായി സംസാരിച്ചെന്ന് നടി റോഷ്‌നാ ആൻ റോയ് ഇന്നലെ പോസ്റ്റിട്ടിരുന്നു. എന്നാൽ, നടിയുമായി തർക്കം നടന്നതായി ഓർമ്മയില്ലെന്നും, അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഡ്രൈവർ യദു പ്രതികരിച്ചത്. യദു തന്നെയാണ് അന്ന് വാഹനം ഓടിച്ചത് എന്നതിന്റെ തെളിവ് കിട്ടിയതായി റോഷ്‌ന വീണ്ടും കുറിപ്പിട്ടു.

സംഭവം ഉണ്ടായ ജൂൺ 19-ന് ആർപിഇ 492 ബസ് ഓടിച്ചത് യദുതന്നെയാണെന്നാണ് തെളിഞ്ഞത്. ജൂൺ 18-ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ബസ് വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ 19- നാണ് സഞ്ചരിച്ചത്. അന്നേദിവസം താൻ അപമാനിക്കപ്പെട്ട സംഭവം റോഷ്ന വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂർ-പെരിന്തൽമണ്ണ-മഞ്ചേരി-നിലമ്പൂർ-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം തുടങ്ങി. 19-ന് കുന്നംകുളത്തിന് സമീപത്തുവെച്ച് അപമാനിക്കപ്പെട്ട സംഭവം ഉണ്ടായെന്നായിരുന്നു റോഷ്നയുടെ ആരോപണം.

റോഷ്‌നയുടെ കുറിപ്പ്

ഈ ഒരു തെളിവു മാത്രം മതി.ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ. ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ .... എനിക്കു. ഉണ്ടായ ഒരു വിഷയം facebookil post ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം. തെളിഞ്ഞു .. ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും. ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല ... രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു.... ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ ... പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല ??theeenkkss

ഒരുവർഷം മുൻപ് നടന്ന സംഭവം യദുവിന് ഓർമ്മയില്ലെങ്കിലും തനിക്ക് ഓർമ്മയുണ്ടെന്നും അത്രയും മോശമായാണ് തന്നോട് സംസാരിച്ചതെന്നും നടി ഒരു മാധ്യമത്തോട് വ്യക്തമാക്കി.

'സംഭവദിവസം മലപ്പുറത്തുനിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. തൃശൂരിനെപ്പറ്റി വലിയ ധാരണയില്ല. കൃത്യം ഈ പഞ്ചായത്ത് എന്ന് പറയാൻ ആ സ്ഥലത്തെപ്പറ്റി വലിയ അറിവില്ല. കുന്നംകുളം എന്നായിരുന്നു ഞാൻ പോസ്റ്റിൽ പറഞ്ഞത്. എന്നാൽ ഞാൻ കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റിനൊപ്പം കൊടുത്തിരുന്ന ചിത്രത്തിൽ ഒരു സ്ഥലത്തിന്റെ ബോർഡ് കാണാം. ഒരു കടയുടെ ബോർഡ് ആണത്. അതിൽ മുതുവറ എന്ന സ്ഥലം നൽകിയിട്ടുണ്ട്. അവിടെയാണ് എംവിഡി ഉണ്ടായിരുന്നത്.

അവിടെവച്ചാണ് എംവിഡിയോട് കാര്യങ്ങൾ വിശദീകരിച്ചത്. ജൂൺ 19ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. രണ്ടുവണ്ടികൾക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണ് അവിടെയുണ്ടായിരുന്നത്. വളരെ സ്പീഡിലാണ് യദു അന്ന് ബസ് ഓടിച്ചിരുന്നത്. ബസ് കുറേ ഹോൺ അടിക്കുകയും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പണി നടക്കുന്നതിനാൽ പതിയെ പോകണമെന്ന് അവിടെ വ്യക്തമായി എഴുതിവച്ചിട്ടും ഉണ്ടായിരുന്നു. ആംബുലൻസ് പോകുന്നതുപോലെയായിരുന്നു യദു ബസ് ഓടിച്ചത്'- റോഷ്ന വ്യക്തമാക്കി. അതേസമയം, നടിയുമായി തർക്കം നടന്നതായി ഓർമ്മയില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഡ്രൈവർ യദു പ്രതികരിച്ചത്.

മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുമ്പേ ഇതേ ഡ്രൈവറിൽനിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്ന പറഞ്ഞു. നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന ദേശീയപാതയിൽ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാൾ പിന്നീട് ബസ് റോഡിൽ നിർത്തി ഇറങ്ങിവന്ന് കേട്ടാൽ അറയ്ക്കുന്ന അശ്ലീലഭാഷയിൽ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്തെന്നും റോഷ്ന പറയുന്നു.

മലപ്പുറത്ത് വച്ച് യദു നടുറോഡിൽ വണ്ടി നിർത്തി കാറിലുണ്ടായിരുന്ന തന്നോട് വളരെ മോശമായി സംസാരിച്ചെന്ന് റോഷ്‌ന പറയുന്നു. അപകടകരമായ രീതിയിലാണ് യദു വണ്ടി ഓടിച്ചതെന്നും ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ മോശമായ വാക്കുകൾ തന്നോട് അയാൾ പറഞ്ഞുവെന്നും റോഷ്‌ന പറയുന്നു.

തന്റെ മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകൾക്ക് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ സാക്ഷികളാണെന്നും എംവിഡിയോട് പരാതി പറഞ്ഞെങ്കിലും പ്രശ്നങ്ങൾ സംസാരിച്ച് വിട്ടയച്ചെന്നും റോഷ്ന പറയുന്നു. ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ കുറിപ്പ് ഇടുന്നതെന്നും തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല ..പക്ഷേ. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ ... അത് പോലെ ഒരു ഇതാണ് driver യദുവിന് കിട്ടിയിട്ടുള്ളത് ... 

എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി ..?? കൂടെ സ്ഥലം എംവിഡി യും .... ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ post ഇടുന്നതും ... #roadtransport #ഗതാഗതവകുപ്പ്
... #minister #keralatransport #GaneshKumarsir. ...
ഈ ഒരു. വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത് .... മേയർ ആര്യ രാജേന്ദ്രനും ksrtc ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും ...
എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ .. മലപ്പുറത്തുനിന്ന്. എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും ...
കുന്നംകുളം routeൽ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് just പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ .... slowmoving ആയിരുന്നു alredy .. ഈ same ksrtc bus. വളരേ വേഗത്തിൽ. പല വണ്ടികളെയും.മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും. ചെയ്തു ... പോകാൻ സൈഡ് കൊടുക്കാൻ പോലും side ഉണ്ടായിരുന്നില്ല , എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി ... ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും slow moving ആയ area ആയതുകൊണ്ട് വീണ്ടും ഈ ksrtcക്ക് പുറകിൽ തന്നെ എത്തി ...
ഒരു രീതിയിലും side ഇല്ലാത്ത area , അപകട മേഖല പതുക്കെ പോകുക എന്ന warning boards എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് ksrtc ബസുകാർ, ഞാനും വാശി ആയി അദ്ദേഹം എന്റെ പുറകിൽ കിടന്നു horn മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ horn അടിച്ചു ...
very ഫാസ്റ്റ്ലി എനിക്ക് reply കിട്ടി ... അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ rockybhai കളിക്കാൻ ഇറങ്ങി വന്നു ... അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു ... show കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത് ..
ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല
ksrtc. കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ side ആക്കി , ഞങ്ങൾ. മുന്നോട്ട് പോരുകയും ചെയ്തു ... അപ്പോഴാണ് mvd യെ കണ്ടത് .. ഞാൻ വണ്ടി side ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു .... അകലെ നിന്ന് ksrtc bus വരുന്നുണ്ടായിരുന്നു ... ഞാൻ പൊലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി അവിടെയും കോറെ നാടകം കളിച്ചു ഇയാൾ .. പൊലീസുകാർ സംസാരിച്ചു solve ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു ...
ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത് ..
trivandum വണ്ടി ആയതുകൊണ്ട്. ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ. ksrtc ബസ്സിനു പുറകിൽ ഒരു നമ്പർ ഉണ്ട് അവിടേക്ക് വിളിച്ചു complaint കൊടുക്കാൻ പറഞ്ഞു ... ഞാൻ. ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല ...
ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് , സഹായമായി , മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു wonderum ഇല്ല ... സ്ഥിരം. .. rocky ഭായ് ആണ് പുള്ളി ...
ഇങ്ങനെ ksrtc driver ആയതുകൊണ്ട് യദുവിന് എന്ത് തോന്ന്യവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ് .... ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ??
കുറച്ച് നാളുകൾക്ക് മുൻപ് നടന്നതുകൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും , ഓർമ്മിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്
ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും ksrtc ബസിന്റെ photo എടുത്തു വെക്കില്ലല്ലോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP