Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയുമായി ബന്ധപ്പെട്ട ഒരു രേഖയും പഞ്ചായത്തിൽ ഇല്ല; തോന്നയ്ക്കലിലെ ഫാക്ടറിക്ക് മംഗലാപുരം പഞ്ചായത്ത് ലൈസൻസും നൽകിയിട്ടില്ല; കെട്ടിടങ്ങൾ ജീർണ്ണാവസ്ഥയിലെന്ന പരാതിയുമായി നാട്ടുകാരും; ക്ലേ ഫാക്ടറി മാനേജ്‌മെന്റിന്റെ അട്ടിമറിക്ക് തെളിവായി നിർണ്ണായക രേഖകൾ മറുനാടന്

ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയുമായി ബന്ധപ്പെട്ട ഒരു രേഖയും പഞ്ചായത്തിൽ ഇല്ല; തോന്നയ്ക്കലിലെ ഫാക്ടറിക്ക് മംഗലാപുരം പഞ്ചായത്ത് ലൈസൻസും നൽകിയിട്ടില്ല; കെട്ടിടങ്ങൾ ജീർണ്ണാവസ്ഥയിലെന്ന പരാതിയുമായി നാട്ടുകാരും; ക്ലേ ഫാക്ടറി മാനേജ്‌മെന്റിന്റെ അട്ടിമറിക്ക് തെളിവായി നിർണ്ണായക രേഖകൾ മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തോന്നയ്ക്കൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്ക് പഞ്ചായത്ത് ലൈസൻസുമില്ല. മംഗലാപുരം ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ചു നൽകേണ്ട പഞ്ചായത്ത് ലൈസൻസ് 2023 ജൂൺ 30 മുതൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്ക് പുതുക്കി നൽകിയിട്ടില്ലായെന്ന വിവരാവകാശ രേഖയാണ് മറുനാടൻ പുറത്തുവിടുന്നത്. ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്ക് കമ്പിനിയുടെ പ്രവർത്തനാരംഭ കാലം മുതൽ നാളിതുവരെ ഫയർ ആൻഡ് സേഫ്റ്റി എൻഒസി ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ മറുനാടൻ പുറത്ത് വിട്ടിരുന്നു. തുടരന്വേഷണത്തിലാണ് പഞ്ചായത്ത് ലൈസൻസുമില്ലെന്ന് വ്യക്തമാകുന്നത്.

ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയുമായി ബന്ധപ്പെട്ട ഒരു രേഖയും നിലവിൽ പഞ്ചായത്തിന്റെ കൈവശമില്ലാ എന്നതും വിവരാവകാശത്തിൽ തെളിയുന്നുണ്ട്. അപകടകരമായ തരത്തിൽ ജനനിബിഡ പ്രദേശത്ത് എൽഎൻജി ഗ്യാസ് സ്റ്റോറേജ് പ്രവർത്തിക്കുന്നതായി മറുനാടൻ നടത്തിയ അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. ഈ ഗ്യാസ് പ്ലാന്റിനാണ് പഞ്ചായത്ത് അനുമതിയില്ലെന്ന് ഇപ്പോൾ വ്യക്തമാകുന്നത്. ഇതിനൊപ്പം 2023 ജൂൺ 30 മുതൽ പൊലൂഷൻ കൺട്രോൾ ബോർഡ് ലൈസൻസും 2023 ഡിസംബർ 31 മുതൽ ഫാക്ടറീസ് ആൻഡ് ബോയിലേയ്സ് ലൈസൻസും ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്ക് പുതുക്കി നൽകിയിട്ടില്ല.

1,10,180/ ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത് എന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്മെന്റിൽ എൻഒസി ക്കായി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്ക് നൽകിയ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരാവകാശ രേഖമറുനാടന് ലഭിച്ചിട്ടുണ്ട്. ഇതിലെ ഭൂരിഭാഗം കെട്ടിടവും ജീർണ്ണനാവസ്ഥയിലാണെന്നും ആരോപണമുണ്ട്. ഇവയെല്ലാം ബിൽഡിങ് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നേടാത്തതും ഭൂരിഭാഗവും പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതുമാണെന്നാണ് ആക്ഷേപം.

പതിനേഴ് കൂറ്റൻ കോൺക്രീറ്റ് ടാങ്കുകൾ ഈ ഫാക്ടറിക്ക് അകത്ത് നിർമ്മിച്ചിട്ടുണ്ട്. ഇവയ്ക്കൊന്നും പഞ്ചായത്ത് ലൈസൻസ് ലഭിച്ചിട്ടില്ല. 20 വർഷത്തിലേറെ പഴക്കമുള്ള ജീർണ്ണനാവസ്ഥയിലുള്ള ഈ ടാങ്കുകളിൽ ഒന്നായ നാലാം ടാങ്ക് എന്നറിയപ്പെടുന്ന ടാങ്ക് ഫയർ ടാങ്കാണെന്ന് വരുത്തി തീർത്ത് ഫയർ ആൻഡ് സേഫ്റ്റി എൻഒസി നൽകാനുള്ള നീക്കം ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നതായി ആക്ഷേപമുണ്ട്. ഈ പറയുന്ന നാലാം നമ്പർ ടാങ്കിന്റെ അടിഭാഗം മുഴുവൻ കോൺക്രീറ്റും നശിച്ച് അതിഗുരുതരാവസ്ഥയിലാണെന്ന വാദവും സജീവമാണ്. അതുകൊണ്ട് തന്നെ വ്യക്തമായ പരിശോധന അനിവാര്യമാണ്.

പഞ്ചായത്ത് അനുമതി ലഭിക്കാത്ത നിരവധി കെട്ടിടങ്ങളും, കൂറ്റൻ ടാങ്കുകളും ഉള്ള, പരിസ്ഥിതിയെ ഗുരുതരമായി ചൂഷണം ചെയ്യുന്ന കമ്പനിയായി തോന്നയ്ക്കൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി മാറുന്നുവെന്നാണ് ആക്ഷേപം. സ്വകാര്യ കമ്പനിയായ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് എതിരെ ഉടനടി നിയമ നടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ ഒന്നും സംഭവിക്കുന്നില്ലെന്നതാണ് വസ്തുത.

ഈ കമ്പനി മാനേജ്‌മെന്റും ഉദ്യോഗസ്ഥരും തമ്മിലുള്ള നിയമവിരുദ്ധമായ ബന്ധത്തിന് തെളിവുകളുണ്ടെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. ഇതിന് പിന്നിൽ പലവിധ അഴിമിതകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ തോന്നയ്ക്കലിലെ എൽഎൻജി ഗ്യാസ് സ്റ്റോറേജിന് ഫയർഫോഴ്‌സിന്റെ എൻഒസിയിലില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP