Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ഹംസ യൂസഫ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം രാജി വെച്ചു; തീരുമാനം പുറത്താക്കുമെന്ന ഘട്ടമെത്തിയപ്പോൾ; ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി അടുത്ത ഫസ്റ്റ് മിനിസ്റ്റർ ആയേക്കും; സ്‌കോട്‌ലാൻഡിൽ അധികാരമാറ്റം

ഹംസ യൂസഫ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം രാജി വെച്ചു; തീരുമാനം പുറത്താക്കുമെന്ന ഘട്ടമെത്തിയപ്പോൾ; ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി അടുത്ത ഫസ്റ്റ് മിനിസ്റ്റർ ആയേക്കും; സ്‌കോട്‌ലാൻഡിൽ അധികാരമാറ്റം

മറുനാടൻ മലയാളി ബ്യൂറോ

ഗ്രീൻസ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ പുറത്താക്കപ്പെടും എന്ന ഘട്ടത്തിൽ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് തത്സ്ഥാനം രാജിവെച്ചു. ഗ്രീൻസുമായി അധികാരം പങ്കുവയ്ക്കുന്നതിനുള്ള ഉടമ്പടി അവസാനിപ്പിച്ചത് ഇത്രയും വലിയ ആഘാതം ഉണ്ടാക്കുമെന്ന് കരുതിയില്ല എന്നായിരുന്നു യൂസഫ് പറഞ്ഞത്. അവിശ്വാസ പ്രമേയം അതിജീവിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിലും തന്റെ തത്വങ്ങളിലും ആദർശങ്ങളിലും വെള്ളം ചേർത്തുകൊണ്ട് അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികാരാധീനനായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിടങ്ങാൽ പ്രസംഗം നടത്തിയത്.

ഫസ്റ്റ് മിനിസ്റ്റർ ആയിരുന്ന കാലഘട്ടത്തിലുടനീളം തനിക്ക് എല്ലാ പിന്തുയും നൽകിയ ഭാര്യയോടും മക്കളോടും നന്ദി രേഖപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. സ്‌കോട്ട്‌ലാൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ എന്ന നിലയിൽ സ്‌കോട്ടിഷ് ജനതയെ സേവിക്കാൻ കഴിഞ്ഞതിൽ കൃതാർത്ഥനാണെന്ന് പറഞ്ഞ അദ്ദേഹം സ്‌കോട്ട്‌ലാൻഡ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും, ആദ്യത്തെ വെള്ളക്കാരനല്ലാത്തതും ആയ ഫസ്റ്റ് മിനിസ്റ്റർ ആകാൻ കഴിഞ്ഞതിൽ അഭിമനമുണ്ടെന്നും കൂട്ടിച്ചേർത്തു.

സ്‌കോട്ടിഷ് ഗ്രീൻസ് പാർട്ടിയുമായുള്ള സഖ്യം അവസാനിച്ചതോടെ എസ് എൻ പി ക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഗ്രീൻസ് പാർട്ടി നേതാക്കളായ പാട്രിക് ഹാർവിയെയും ലോണ സ്ലേറ്ററേയും മന്ത്രിസഭയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ടോറികൾ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തെ അതിജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായത്. ലേബർ പാർട്ടിയും സർക്കാരിനെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു.

ഹംസ യൂസഫിന്റെ രാജിയോടെ എസ് എൻ പി പാർട്ടിയിൽ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത ഫസ്റ്റ് മിനിസ്റ്ററെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആരംഭിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു. മുൻ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ, ജോൺ സ്വിനിക്കാണ് സാധ്യത കൂടുതൽ ഉള്ളത്. എന്നാൽ, തെരഞ്ഞെടുക്കപ്പെടാത്ത മറ്റൊരു നേതാവിനെ കൂടി ഫസ്റ്റ് മിനിസ്റ്റർ ആക്കി സ്‌കോട്ടിഷ് ജനതക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും, തെരഞ്ഞെടുപ്പിലൂടെ നേതാവിനെ തെരഞ്ഞെടുക്കണം എന്നുമാണ് സ്‌കോട്ടിഷ് ലേബർ പാർട്ടി ആവശ്യപ്പെടുന്നത്.

പുതിയ ഫസ്റ്റ് മിനിസ്റ്ററെ തെരഞ്ഞെടുക്കാൻ സ്‌കോട്ടിഷ് പാർലമെന്റിന് 28 ദിവസത്തെ സമയമാണ് ഉള്ളത്. അതിനുള്ളിൽ പുതിയ ഫസ്റ്റ് മിനിസ്റ്ററെ കണ്ടെത്തിയില്ലെങ്കിൽ രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഹെൽത്ത് സെക്രട്ടറി നീൽ ഗ്രേ, എഡ്യുക്കേഷൻ സെക്രട്ടറി ജെന്നി ഗിൽട്രൂത്ത് എന്നിവർ ഉൾപ്പടെയുള്ള വെസ്റ്റ് മിനിസ്റ്റർ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജോൺ സ്വിനിക്ക് പാർട്ടിക്കുള്ളിലും മോശമല്ലാത്ത പിന്തുണയുണ്ട്.

അതേസമയം, പാർട്ടി പൂർണ്ണമായും സ്വിനിക്ക് പുറകിൽ ഉറച്ചു നിൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരു സമ്പൂർണ്ണ ഉടച്ചു വാർക്കൽ ആവശ്യമാണ് എന്നാണ് എസ് എൻ പി എം പിയായ ജൊവാന ചെറി ആവശ്യപ്പെടുന്നത്. എസ് എൻ പി തീർത്തും ഒത്തൊരുമയില്ലാത്ത പാർട്ടിയാൺബ്ബെന്നായിരുന്നു സ്‌കോട്ടിഷ് ലേബർ നേതാവ് അനാസ് സർവാറിന്റെ പ്രതികരണം. ഒരു പൊതു തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും, അടുത്ത ഫസ്റ്റ് മിനിസ്റ്ററെ ജനങ്ങൾ തെരഞ്ഞെടുക്കട്ടെ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP