Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ കബളിപ്പിച്ചെന്ന പരാതി; സൗബിൻ ഷാഹിറിനെയും ഷോൺ ആന്റണിയെയും അറസ്റ്റ് ചെയ്യുന്നത് ഈ മാസം 22 വരെ ഹൈക്കോടതി തടഞ്ഞു

മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ കബളിപ്പിച്ചെന്ന പരാതി; സൗബിൻ ഷാഹിറിനെയും ഷോൺ ആന്റണിയെയും അറസ്റ്റ് ചെയ്യുന്നത് ഈ മാസം 22 വരെ ഹൈക്കോടതി തടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു. ഈ മാസം 22വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു.

ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ നേരത്തെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന,വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളിലാണ് കേസ്.

മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. 2022ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. സിനിമയുടെ നിർമ്മാണത്തിന് പണം മുടക്കാൻ പറവ ഫിലിംസാണ് സമീപിച്ചത്.

2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 40ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമ്മാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം. കൂടാതെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്‌സ് നൽകിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP