Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ആംഗ്ലിക്കൻ സഭയുടെ പോപ്പ് ജാരസന്തതി! ബ്രിട്ടീഷ് രാജാവിനെ കിരീടധാരണ നടത്തുന്ന കാന്റർബറി ആർച്ച് ബിഷപ്പിന്റെ പിതാവ് വിൻസ്റ്റൺ ചർച്ചിലിന്റെ പ്രൈവറ്റ് സെക്രട്ടറി സർ ആന്റണി മൊണ്ടേഗ് ബ്രൗൺ; കോടികളുടെ സ്വത്തുക്കളും ബിഷപ്പിന് ലഭിച്ചു; പാശ്ചാത്യ ലോകത്തെ നടുക്കുന്ന രഹസ്യം പുറത്ത്!

ആംഗ്ലിക്കൻ സഭയുടെ പോപ്പ് ജാരസന്തതി! ബ്രിട്ടീഷ് രാജാവിനെ കിരീടധാരണ നടത്തുന്ന കാന്റർബറി ആർച്ച് ബിഷപ്പിന്റെ പിതാവ് വിൻസ്റ്റൺ ചർച്ചിലിന്റെ പ്രൈവറ്റ് സെക്രട്ടറി സർ ആന്റണി മൊണ്ടേഗ് ബ്രൗൺ; കോടികളുടെ സ്വത്തുക്കളും ബിഷപ്പിന് ലഭിച്ചു; പാശ്ചാത്യ ലോകത്തെ നടുക്കുന്ന രഹസ്യം പുറത്ത്!

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ രാജാവിനെ കിരീടധാരണം നടത്തുമ്പോൾ മുഖ്യകാർമികന്റെ റോളിൽ എത്തുന്നത് ആംഗ്ലിക്കൻ സഭയുടെ പോപ്പ് എന്നറിയപ്പെടുന്ന കാന്റൻബറി ആർച്ച് ബിഷപ്പാണ്. നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ശീലമാണിത്. ഇപ്പോഴത്തെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ്. ബ്രിട്ടനിലെ രാജാവ് ചാൾസ് രാജകുമാരനെ കിരീടം അണിയിച്ച രാജാവാക്കിയതും കാന്റർബറി ബിഷപ്പാണ്. ഇപ്പോൾ ആർച്ച് ബിഷപ്പിനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ജാരസന്തതിയാണെന്നാണ് ആ വെളിപ്പെടുത്തൽ. തന്റെ യഥാർത്ഥ പിതാവ് വിൻസ്റ്റൺ ചർച്ചിലിന്റെ പ്രൈവറ്റ് സെക്രട്ടറി സർ ആന്റണി മൊണ്ടേഗ് ബ്രൗണാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെന്നാണ് റിപ്പോർട്ട്. അതുവരെ ഗവിൻ വെൽബിയാണ് തന്റെ പിതാവെന്നാണ്് ആർച്ച് ബിഷപ്പ് ധരിച്ചിരുന്നത്. വിൻസറ്റൺ ചർച്ചൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ അവരുടെ സ്റ്റാഫായിരുന്നു ബിഷപ്പിന്റെ അമ്മ ജെയ്ൻ ഗിലിയൻ പോർടൽ. 1949 മുതൽ 1955 വരെ സർ വിൻസ്റ്റൺ ചർച്ചിലിന്റെ പഴ്‌സനൽ സെക്രട്ടറിയായിരുന്നു.

ആന്റണി മൊണ്ടേഗ് ബ്രൗണാണെന്ന് പിതാവെന്ന് വ്യക്തമായതോടെ മാതാവ് കോടികളുടെ സ്വത്തുക്കൾ ആർച്ച് ബിഷപ്പിന് നൽകുകയും ചെയ്തു. 2.4 മില്യൺ പൗണ്ട് സമ്മാനിച്ചത് കാടൂതെ കോടികളുടെ സ്വത്തുവഹകളും കന്റർബറി ആർച്ച് ബിഷപ്പിന് ലഭിച്ചു. മുമ്പ് പിതാവിനെ കുറിച്ചുള്ള രഹസ്യം അമ്മ തന്നെയാണ് ജസ്റ്റിൻ വെൽബിയോട് വെളിപ്പെടുത്തിയത്. ഇക്കാര്യം പിന്നീട് ഡിഎൻഎ പരിശോധന വഴി ഉറപ്പിക്കുകയുമായിരുന്നു.

ഗവിൻ വെൽബിയുമായുള്ള വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് ജെയ്ൻ സർ ആന്റണിയുമായി ഒരു മദ്യപാന സദസ്സിൽ പങ്കെടുത്തു. ഈ മദ്യപാന ബന്ധമാണ് ലൈംഗിക ബന്ധത്തിന് വഴിമാറി കുഞ്ഞിനെ ഗർഭം ധരിക്കുന്നതിലേക്ക് എത്തിയത്. 2016ൽ ഇക്കാര്യം അമ്മ ആർച്ച് ബിഷപ്പിനോട് വെളിപ്പെടുത്തുകയായിരുന്നു. മകൻ ഒരു വിശദീകരണം അർഹിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് അവർ ഈ രഹസ്യം വെളിപ്പെടുത്തിയത്. അസാധാരണമായ കണ്ടെത്തൽ മൂലം കാനോൻ നിയമവും പരിശോദിച്ചു. നിയമവിരുദ്ധമായി ജനിച്ച പുരുഷന്മാർക്ക് 1950-കൾ വരെ ആർച്ച് ബിഷപ്പുമാരാകുന്നതിൽ നിന്ന് വിലക്കുണ്ടായിരുന്നു. കാലം മാറിയതു കൊണ്ട് ജസ്റ്റിൻ വെൽബിക്ക് കുഴപ്പമുണ്ടായില്ല.

അമ്മ ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ അവരോട് ദേഷ്യം തോന്നിയില്ലെന്നും ബിഷപ്പ് പറയുന്നു. തന്റെ പിതാവെന്ന് കരുതിയ ഗവിൻ വെൽബി അക്കാലത്ത് പലതരത്തിലുള്ള കിംവതന്ദികൾ കേട്ടെങ്കിലും അതെല്ലാം തള്ളിപ്പറഞ്ഞു. ഗാവിൻ വെൽബിയുമായുള്ള അമ്മയുടെ വിവാഹം 1955 ഏപ്രിലിൽ ഏകദേശം കൃത്യം ഒമ്പത് മാസങ്ങൾക്ക് ശേഷം അദ്ദേഹം ജനിച്ചതിനാൽ അവ തള്ളിക്കളഞ്ഞു. പിന്നാട് അമ്മ തന്നെ വെളിപ്പെടുത്തിയതോടെയാണ് ബിഷപ്പ് ഡിഎൻഎ പരിശോധന നടത്തിയത്. സാർ ആന്റണിയുടെ മുടിയുടെ സാമ്പിളുകളുമായി താരതമ്യം ചെയ്തു, പഴയ ഹെയർ ബ്രഷിൽ നിന്ന് എടുത്തതാണ്. അവർ അച്ഛനും മകനുമാണെന്നാണ് സാമ്പിളുകൾ 99.9779 ശതമാനം സാധ്യത കാണിക്കുന്നത്.

2013-ൽ അന്തരിച്ച സാർ ആന്റണി വിവാഹിതനായിരുന്നു. സർ ആന്റണിയുടെ മക്കളും ആർച്ച് ബിഷപ്പും തമ്മിലും മുഖസാമ്യം ഉണ്ടായിരുന്നത്.
1958-ൽ വെൽബിയുമായുള്ള ജെയ്‌ന്റെ വിവാഹം അധികകാലം നീണ്ടില്ല. വിവാഹം അവസാനിച്ചതിന് ശേഷം ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടിയെങ്കിലും സാർ ആന്റണിയെ പിന്നീട് വളരെക്കാലത്തേക്ക് കണ്ടില്ല. പിതാവ് വെൽബി ഒരു മദ്യപാനിയായിരുന്നു, 1977 ൽ മരിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ ഔദ്യോഗിക സഭയാണ് ആംഗ്ലിക്ക സഭ. കത്തോലിക്ക സഭയിലെ പോപ്പിനോട് സമാനമായ പദവിയാണ് ഈ സഭയിൽ കാന്റൻബറി ആർച്ച് ബിഷപ്പിനുള്ളത്. ബ്രിട്ടീഷ് രാജാക്കന്മാരെയും രാജ്ഞിമാരെയും അരിയിട്ട് വാഴിക്കാനുള്ള അധികാരം പോലും കന്റൻബറി ആർച്ച് ബിഷപ്പിനാണെന്ന് ഓർക്കുക. ചാൾസ് രാജാവിന്റെ കിരീട ധാരണം നടത്തിയതും കാന്റൻബറി ആർച്ച് ബിഷപ്പ് ആയിരുന്നു.

165 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആംഗ്ലിക്കൻ സഭയുടെ ആത്മീയ തലവനാണ് കാന്റർബറി ആർച്ച്ബിഷപ്. ബ്രിട്ടനിൽ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും ഉന്നത പദവി. ഇംഗ്ലണ്ടിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള പദവിയാണിത്. 1534ൽ കത്തോലിക്ക സഭയിൽനിന്ന് വേർപെട്ട ചർച്ച് ഓഫ് ഇംഗ്ലണ്ടാണ് ആഗോള ആംഗ്ലിക്കൻ സഭയുടെ മാതൃസഭ. ഇതിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവൻ കാന്റർബറി ആർച്ച്ബിഷപ്പാണ് (ബ്രിട്ടീഷ് രാജാവ് അഥവാ രാജ്ഞിയാണ് സഭയുടെ സുപ്രീം ഗവർണർ). ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനം അടങ്ങുന്ന കാന്റർബറി പ്രവിശ്യയുടെ ആസ്ഥാന ബിഷപും കാന്റർബറി പ്രവിശ്യയുടെ മെത്രാപ്പൊലീത്തൻ ആർച്ച് ബിഷപ്പും അദ്ദേഹമാണ്.

ഇംഗ്ലീഷ് സഭയുടെ ഏറ്റവും പുരാതനമായ കേന്ദ്രമാണ് കാന്റർബറി. ഇംഗ്ലണ്ടിന്റെ ആത്മീയ ആചാര്യ സ്ഥാനവും അദ്ദേഹത്തിനുള്ളതാണ്. രാജ്ഞിക്കു വേണ്ടി ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സഭാസമിതിയാണു കാന്റർബറി ആർച്ച്ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സിൽ അദ്ദേഹം അംഗമാണ്.

യുകെയിലെ ക്രിസ്ത്യൻയഹൂദ കൗൺസിലിന്റെ പ്രസിഡന്റ്, കാന്റർബറി ക്രൈസ്റ്റ് ചർച്ച് സർവകലാശാലയുടെ ചാൻസലർ, പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവർണർ ട്രസ്റ്റി, വിസിറ്റർ എന്നീ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. യോർക്കിലെ അർച്ച്ബിഷപ്പിനൊപ്പം ജനറൽ സിനഡിന്റെ അധ്യക്ഷപദവി അലങ്കരിക്കുന്നതും അദ്ദേഹമാണ്. ഇതുകൂടാതെ ഇംഗ്ലണ്ടിൽ ദേശീയ പ്രാധാന്യമുള്ള പല ചടങ്ങുകൾക്കും അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. പ്രത്യേകിച്ച് രാജകീയ വിവാഹങ്ങളുടെയും മറ്റു ചടങ്ങുകളുടെയും മുഖ്യകാർമികൻ എന്ന നിലയിൽ. ലണ്ടനിലുള്ള ലാംബെത്തുകൊട്ടാരമാണ് കാന്റർബറി ആർച്ച്ബിഷപ്പിന്റെ ഔദ്യോഗിക വസതി. കാന്റർബറി കത്തീഡ്രലിനു സമീപമുള്ള ഓൾഡ് പാലസിലും അദ്ദേഹം താമസിക്കാറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP