Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഡിസംബറിൽ വീട്ടിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത് ആയുധങ്ങളും ഡിജിറ്റൽ തെളിവും; കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചപ്പോൾ ഒളിവിൽ പോയ വിതുര സുൾഫി; കുവൈറ്റിലേക്ക് കടക്കാനുള്ള ശ്രമം അറസ്റ്റായി; പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി

ഡിസംബറിൽ വീട്ടിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത് ആയുധങ്ങളും ഡിജിറ്റൽ തെളിവും; കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചപ്പോൾ ഒളിവിൽ പോയ വിതുര സുൾഫി; കുവൈറ്റിലേക്ക് കടക്കാനുള്ള ശ്രമം അറസ്റ്റായി; പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തേക്ക് കടക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. ഇയാളെ എൻഐ.എ.യ്ക്ക് കൈമാറി. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുൾഫി ഇബ്രാഹിമിനെയാണ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചശേഷം എൻ.ഐ.എ.യെ ഏൽപ്പിച്ചത്. ഇയാളെ ചോദ്യംചെയ്യാനായി എൻ.ഐ.എ. ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് കൊണ്ടുപോയി. പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ് സുൾഫി വിതുര എന്ന് അറിയപ്പെടുന്ന സുൾഫി ഇബ്രാഹിം.

പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്ന സമയത്ത് സുൾഫിയുടെ നെടുമങ്ങാട്ടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ നിരവധി രേഖകൾ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു. പോപ്പുലർഫ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന സുൾഫി ഇബ്രാഹിം കുവൈത്തിലേക്ക് പോകാനായാണ് ഞായറാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ ഇയാൾ ഒളിവിൽപോയിരുന്നു. തുടർന്ന് ഇയാൾക്കായി എൻ.ഐ.എ. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.

ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാൽ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. തുടർന്ന് വലിയതുറ പൊലീസിന് കൈമാറി. വലിയതുറ പൊലീസ് എൻ.ഐ.എ.യെ വിവരമറിയിച്ചു. പൊലീസിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് എൻ.ഐ.എ. ഉദ്യോഗസ്ഥർ വലിയതുറ സ്റ്റേഷനിലെത്തി. തുടർന്ന് സുൾഫി ഇബ്രാഹിമിന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകി. ഇതിനുപിന്നാലെയാണ് സുൾഫി ഇബ്രാഹിമിനെ കൊച്ചിയിലേക്ക് കൊണ്ടുപോയത്.

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തിരുന്നു. അതിൽപെട്ടയാളാണ് സുൾഫി. ഇയാളുടെ സഹോദരൻ സുധീർ, സുധീറിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരും കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. സുൾഫിയുടെ വീട്ടിലെ പരിശോധനയിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയിരുന്നു. ഇത് വിശകലനം ചെയ്തു വരുന്നതിനിടെ ഒളിവിൽ പോവകുയായിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ രഹസ്യ കൂട്ടായ്മകൾ ഉണ്ടാക്കി സമാന്തര പ്രവർത്തനങ്ങൾ തുടർന്നിരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാനത്തുടനീളം നിരീക്ഷണത്തിൽ ആയിരുന്ന നേതാക്കളുടെ വീടുകളിലാണ് മാസങ്ങൾക്ക് മുമ്പ് കൂട്ടപരിശോധന നടത്തിയത്. സുൽഫി വിതുരയുടെ തൊളിക്കോട് പുളിമൂട് കണ്ണങ്കരയിലെ വീട്ടിൽ (എൻഐഎ) നടത്തിയ റെയ്ഡിനൊടുവിൽ സുഹൃത്ത് മലപ്പുറം കാളിക്കാവ് സ്വദേശി സലിമും കസ്റ്റഡിയിലായിരുന്നു. 2022 ഡിസംബറിലായിരുന്നു റെയ്ഡ്.

പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലായിരുന്നു എൻ.ഐ.എയുടെ ഡിസംബറിലെ പരിശോധന. പൊലീസിന്റെ സഹായത്തോടെ പുലർച്ചെ പോപ്പുലർഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലെത്തിയ എൻ.ഐ.എ. സംഘം വിശദമായ പരിശോധനയാണ് നടത്തിയത്. തിരുവനന്തപുരത്ത് തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ്.

പോപ്പുലർഫ്രണ്ട് മുൻ സോണൽ പ്രസിഡന്റ് നവാസ് തോന്നയ്ക്കൽ, പള്ളിക്കൽ നാസർ എന്നിവരുടെ വീടുകളിലും പുലർച്ചെ എൻ.ഐ.എ. സംഘമെത്തി്. എൻ.ഐ.എ. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് വീട്ടിൽ റെയ്ഡ് നടത്തിയതെന്നും തന്റെ മൊബൈൽഫോണും മൂന്ന് മാസികകളും ചില നോട്ടീസുകളും കസ്റ്റഡിയിലെടുത്തതായും തോന്നയ്ക്കൽ നവാസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സെപ്റ്റംബർ അവസാനവും സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻ.ഐ.എ. സംഘം പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ദേശീയ നേതാക്കൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.

ഇതിനുപിന്നാലെ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുശേഖരണത്തിന്റെ ഭാഗമായാണ് രണ്ടാംനിര നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയ താഴെത്തട്ടിലുള്ള നേതാക്കൾ, ഇവരുടെ ബിസിനസുകൾ എന്നിവയെല്ലാം എൻ.ഐ.എ.യുടെ നിരീക്ഷണത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP