Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഡീസൽ കലർന്ന കിണർ കത്തിച്ചു; തീ ആളിപ്പടർന്ന് തെങ്ങിന്റെ പട്ടയ്ക്കു വരെ തീ പിടിച്ചു; പ്രദേശത്തെ ഏഴു കിണറുകളിൽ ഡീസൽ തളംകെട്ടി ഉപയോഗ ശൂന്യമായി; പരിയാപുരത്ത ടാങ്കർ ലോറി അപകടം പ്രദേശവാസികൾക്ക് ദുരന്തമായി

ഡീസൽ കലർന്ന കിണർ കത്തിച്ചു; തീ ആളിപ്പടർന്ന് തെങ്ങിന്റെ പട്ടയ്ക്കു വരെ തീ പിടിച്ചു; പ്രദേശത്തെ ഏഴു കിണറുകളിൽ ഡീസൽ തളംകെട്ടി ഉപയോഗ ശൂന്യമായി; പരിയാപുരത്ത ടാങ്കർ ലോറി അപകടം പ്രദേശവാസികൾക്ക് ദുരന്തമായി

ജംഷാദ് മലപ്പുറം

മലപ്പുറം: പെരിന്തൽമണ്ണ പരിയാപുരത്ത് ടാങ്കർ ലോറി അപകടത്തെ തുടർന്ന് ഡീസൽ ചോർന്ന് മലിനമായ കിണറ്റിലെ ഡീസൽകലർന്ന വെള്ളം കത്തിച്ചു. തീ ആളിപ്പടർന്ന് തെങ്ങിന്റെ പട്ടക്കുവരെ തീ പിടിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ 10.30ഓടെ ഡീസൽ കത്തിച്ച് കളയാൻ തുടങ്ങിയത്. ഏറ്റവും കൂടുതൽ ഡീസൽ കലർന്നിട്ടുള്ള കോൺവെന്റ് കിണറാണ് കത്തിച്ചത്.

പ്രദേശത്തെ ഏഴൂകിണറുകളിലാണു സമാനമായി ഡീസർ കലർന്നു ഉപയോഗശൂന്യമായി കിടക്കുന്നത്. മറ്റു ആറു കണറുകളിലും ഇത്രത്തോളം ഡീസൽ ഇല്ലാത്തതിനാൽ കത്തിപ്പിടിക്കാനുള്ള സാധ്യത കുറവാണെന്നാണു പരിശോധന നടത്തി അഗ്നിരക്ഷാനേസന ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രദേശത്തെ ബിജുകൊല്ലറേറ്റുമറ്റത്തിനു വീട്ടിലെ കിണറും ഇന്നു കത്തിക്കാൻ ശ്രമിച്ചെങ്കിലും ഡീസലിന്റെ അളവ് കുറവായതിനാൽ തീ പിടിച്ചില്ല. ഇന്നു വൈകിട്ടു വീണ്ടും പരിശോധന നടത്തി കത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അധികൃതർ പറഞ്ഞു. കോൺവെന്റിലെ കിണർ 15 മിനുട്ട് നന്നായി കത്തി. തെങ്ങ് ഉയരത്തിൽ കത്തിയതോടെ ജനങ്ങൾ പരിഭ്രാന്തയിലായി. ഉടൻതന്നെ സ്ഥലത്ത് സജ്ജമായിരുന്ന ഫയർഫോഴ്‌സ് വെള്ളംചീറ്റിയാണു തെങ്ങിന്റെ പട്ടകത്തിയത് ശമിപ്പിച്ചത്.

വില്ലേജ് ഓഫീസർ, പഞ്ചായത്ത്‌സെക്രട്ടറി, പഞ്ചായത്തംഗം, ജനകീയ സമിതി ഭാരവാഹികൾ എന്നിവരാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഡീസൽ കത്തിച്ച് കളയാൻ തീരുമാനിച്ചത്. ഡിസൽ ചോർച്ചയുണ്ടാകുമ്പോൾ പമ്പ് ചെയ്ത് കളയാൻ സാധിക്കാത്ത സാഹചര്യത്തിൽ കത്തിച്ച് കളയാറുണ്ടെന്നും അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരത്തിൽ കത്തിക്കുന്നതിലൂടെ മറ്റ് ജലസ്രോതസ്സുകളിൽ വ്യാപിക്കാതിരിക്കും. മുമ്പ് കത്തിച്ചെങ്കിലും ഇപ്പോഴും ഡീസൽ ഇതിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കിണറിന്റെ മുകൾ ഭാഗത്തെ ഡീസൽ പമ്പ് ഉപയോഗിച്ച് മാറ്റിയതിന് ശേഷമാണ് ബാക്കി തീ കത്തിച്ചത്. കത്തിച്ചതിന് ശേഷം കിണറിലെ വെള്ളം ടാങ്കറിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി.

നേരത്തെ ആറ് കിണറിലാണ് ഡീസൽ വ്യാപിച്ചതായി കണ്ടെത്തിയിരുന്നതെങ്കിലും ഇന്നത്തെ പരിശോധനയിൽ മറ്റൊരു കിണറിലും വ്യാപിച്ചതായി കണ്ടെത്തി. വെള്ളം പരിശോധിച്ചതിന് ശേഷം ഉപയോഗത്തിനെടുക്കും. ടാങ്കർ ലോറി മറിഞ്ഞിടത്ത് നിന്ന് 800 മീറ്റർ അകലെയാണ് കോൺവെന്റിലെ കിണറുള്ളത്. ഇവിടെന്നും മാറിയാണ് മറ്റ് കിണറുകളും സ്ഥിതി ചെയ്യുന്നത്. അതേ സമയം ഡീസൽ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് പെരിന്തൽമണ്ണ ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ എസ്.സൂരജ് (സ്‌പെഷൽ ജഡ്ജ്, ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി) ഇന്ന് രാവിലെ 10ന് വിവിധ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചിരുന്നെങ്കിലും അതു 19ലേക്കു മാറ്റിവെച്ചു.

മഴ കനത്തതോടെ ഡീസലിന്റെ വ്യാപന സാധ്യത കൂടുകയാണെന്ന പരാതിയുമായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കഴിഞ്ഞ ദിവസം മലപ്പുറം കലക്ടറെ കണ്ടിരുന്നു. ഡീസൽ കലർന്ന ജലം നീക്കം ചെയ്യാൻ നയാര പെട്രോളിയം കമ്പനിയോട് ആവശ്യപ്പെടണമെന്നും ആവശ്യമുയർന്നിരുന്നു. കമ്പനിയുടെ സെയിൽസ് ഓഫീസർ അപകടത്തിൽ മറിഞ്ഞ ടാങ്കറിന്റെ ചിത്രമെടുത്തു പോയതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി.

പ്രദേശത്തു നാലു ദിവസം കനത്ത മഴ പെയ്താൽ കിണർ നിറഞ്ഞൊഴുകാറുണ്ടെന്ന് നാട്ടുകാരനായ ബിജു ജോസഫ് പറഞ്ഞു. ഇപ്പോഴും ഡീസൽ ഒഴുകിയെത്തുന്ന കിണറാണ് ഇത്. ഇങ്ങനെ സംഭവിച്ചാൽ വലിയ പ്രത്യാഘാതം ഉണ്ടാകും. കൃഷിയേയും പരിസ്ഥിതിയേയും ഗുരുതരമായി ബാധിക്കും. ആശങ്ക വേണ്ടെന്ന് പറഞ്ഞതല്ലാതെ ഡീസൽ കലർന്ന ജലം നീക്കം ചെയ്യാൻ അധികൃതർ തയാറാകാത്തതിൽ പ്രദേശവാസികൾക്ക് കടുത്ത അമർഷമുണ്ടായിരുന്നു.

ചോർച്ചയെത്തുടർന്ന് കിണറുകളിൽ കലർന്ന ഡീസൽ മോട്ടർ ഉപയോഗിച്ച് ടാങ്കറുകളിലാക്കി ആലുവയിലെ പെട്രോളിയം പ്ലാന്റിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ച് 12 ലോഡ് ഡീസൽ കലർന്ന വെള്ളം നീക്കം ചെയ്തിരുന്നു. എന്നാൽ മഴ കനത്തതോടെ ഈ വഴി അടയുകയായിരുന്നു. എടുക്കുന്തോറും അത്രയ്ക്കു തന്നെ വെള്ളം കിണറുകളിൽ നിറയുന്നതാണ് കാരണം. തുടർന്നാണ് രണ്ടു കിണറുകളിലെ ഡീസൽ കത്തിക്കാൻ തീരുമാനമായത്. മഴ പൂർണമായി മാറിയശേഷം ടാങ്കറുകൾ വഴി ഡീസൽ നീക്കം ചെയ്യുന്നതു തുടരും

അതേ സമയം പരിയാപുരത്തെ ഡീസൽ വ്യാപനത്തെക്കുറിച്ച് പഠനം നടത്താൻ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിനെ (സിഡബ്ല്യുആർഡിഎം) സമീപിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഇതുസംബന്ധിച്ച കത്ത് ഉടൻ തന്നെ സിഡബ്ല്യുആർഡിഎമ്മിനു കൈമാറും. ഡീസൽ ചോർച്ചയെത്തുടർന്ന് ജലസ്രോതസ്സുകളിലും കൃഷിയിടങ്ങളിലും ഡീസൽ പരന്നിട്ടുണ്ട്. ടാങ്കർ മറിഞ്ഞതിന് ഒന്നരക്കിലോമീറ്റർ അകലെയുള്ള കിണറിൽ വരെ ഡീസൽ സാന്നിധ്യം നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP