'മുൻകോപി ,ജാഡക്കാരൻ, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല' അങ്ങനെ പലതും എന്റെ മനസ്സിലും ഉണ്ടായിരുന്നു; എന്നാൽ ഞാൻ കണ്ട മമ്മൂക്ക ഇങ്ങനൊന്നുമല്ല കേട്ടോ; മമ്മൂട്ടിയുടെ വീട്ടിലെത്തിയ ഇലക്ട്രിക്കൽ സൂപ്പർവെസറുടെ കുറിപ്പ് വൈറലാകുന്നത് ഇങ്ങനെ..
മറുനാടൻ ഡെസ്ക്
പൊതുവെ ഗൗരവക്കാരനായാണ് മമ്മൂട്ടിയെ ആളുകൾ കാണുന്നത്. മുൻകോപി ,ജാഡക്കാരൻ, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല ഇങ്ങനെ പോകുന്നു പലർക്കും താരത്തെ കുറിച്ചുള്ള പരാതികൾ. എന്നാൽ കേട്ടതൊന്നും സത്യമല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഒരു യുവാവ്. മമ്മൂട്ടിയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലികളുടെ സൂപ്പർവൈസറായെത്തിയ ശ്രീജിത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച അനുഭവക്കുറിപ്പ് വൈറലാകുകയാണ്. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ഒരുപോലെ കാണുകയും, നമ്മളോട് ഓരോ കാര്യങ്ങൾ ചോദിക്കുകയും നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കുകയും ഓരോ വാക്കിലും ഉള്ള ആ കരുതലും സ്നേഹവും ഞാൻ അനുഭവിച്ചറിഞ്ഞതാണ് എന്നാണ് ശ്രീജിത്ത് കുറിക്കുന്നത്. അനിയന് മമ്മൂട്ടിയോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ കോവിഡും ബഹളവുമെല്ലാം കഴിഞ്ഞ് നീ അവനുമായി വാ നമുക്ക് ഫോട്ടോ എടുത്തേക്കാം എന്നാണ് താരം പറഞ്ഞത്.
ശ്രീജിത്തിന്റെ കുറിപ്പ്
ആദ്യമായി മമ്മുട്ടി എന്ന മഹാനടനെ നേരിൽ കണ്ട ഒരു അനുഭവ കുറിപ്പ് മാത്രമാണിത്. ആ ഒരു എക്സൈറ്റ്മെന്റിൽ കുത്തി കുറിച്ചതാണ് തെറ്റുകുറ്റങ്ങൾ പൊറുക്കുക.
ഈ ലോക് ഡൗൺ കാലത്തേ നീണ്ട ഒരു മാസത്തെ വീട്ടിലിരിപ്പും കഴിഞ്ഞ് തിരികെ വെള്ളിയാഴ്ച്ചയാണ് ജോലിയിൽ പ്രവേശിച്ചത്. അന്ന് തിരിച്ച് വീട്ടിൽ എത്തിക്കഴിഞ്ഞാണ് കമ്പനിയിൽ നിന്നും വിളിച്ചത്. 'ഡാ നാളെ മമ്മൂട്ടി സാറിന്റെ വീട്ടിൽ ആണ് വർക്ക്. രാവിലെ 9 ന് എത്തണം. അതാരുന്നു കാൾ. രാവിലെ 9 ന് തന്നെ എത്തി. ഗേറ്റ് തുറന്ന് അകത്ത് കേറി. മുറ്റം നിറയെ കാറുകൾ ആണ്. ബെൻസ്, പോർഷെ, ബി.എം.ഡബ്ല്യു, ലാൻഡ് റോവർ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഞങ്ങളുടെ വർക്കിന്റെ ഫൈനൽ സ്റ്റേജ് ടെസ്റ്റിങ്ങിനും മറ്റുമായിട്ടാണ് പോയത്. വർക്ക് കഴിഞ്ഞു പോരാനിറങ്ങിയപ്പോൾ അവിടുത്തെ സ്റ്റാഫ് വന്നു പറഞ്ഞു 'പോവരുത് സർ കാണണം എന്ന് പറഞ്ഞു' എന്ന്. ദൈവമേ എന്താവും എന്ന് ആലോചിച്ച് കിളി പോയി നിന്നു കുറച്ച് നേരം. പോരാത്തതിനു സർ ഇന്നു കുറച്ച് ചൂടിൽ ആണെന്ന് രാവിലെ അവിടെ ആരോ പറയുന്നതും കേട്ടു. ഇതിനു മുൻപ് അവിടെ ചെന്നപ്പോൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അടുത്ത് സംസാരിച്ചിരുന്നില്ല. ആ ഒരു പേടി മനസിൽ കയറിക്കൂടി. ഞാൻ എന്റെ സീനിയർനെ വിളിച്ചു സിറ്റുവെഷൻ പറഞ്ഞു. 'നീ ആ മനസിലേ ബിലാൽനേം മന്നാഡിയാരേ യും ഒക്കെ മാറ്റി രാപ്പകലിലെ കൃഷ്ണനേം കാഴ്ചയിലെ മാധവനേം ഒക്കെ മനസ്സിൽ വിച്ചാരിച്ചോ. നിന്നേ കൊണ്ട് പററും. നിന്നെ കൊണ്ടേ പറ്റു.' ഇതായിരുന്നു മറുപടി. ചെറുതല്ലാത്ത ഒരു കോൺഫിഡൻസ് അതിന്ന് കിട്ടിയില്ല എന്ന് പറയാനാവില്ല. പിന്നെ പണ്ട് അദ്ദേഹത്തെ കാണുവാൻ ഷൂട്ടിങ് നടക്കുന്നിടങ്ങളിൽ ഒക്കെ ചെന്ന് ഒരു നോക്ക് കാണാൻ പോലും പറ്റാതിരുന്ന ആ അവസ്ഥയെയും അപ്പോഴത്തെ വിഷമത്തേയും ഒക്കെ ഓർത്തു. എല്ലാവർക്കം അങ്ങനെ കിട്ടുന്ന ഒരവസരവും അല്ലല്ലോ. അതും ഇത്രേം അടുത്ത്. അവസരം ഉപയോഗിക്ക തന്നെ.
ഞാൻ അവിടുത്തെ ഒരാളുടെ ഒപ്പം വീട്ടിലേക്ക് ചെന്നു. വാതിൽക്കൽ തന്നെ സാനിറ്റേസർ വച്ചിരുന്നു കൈ വ്യത്തിയാക്കി. മാസ്ക്ക് വച്ച്, ഞാൻ വീടിനു മുമ്പിൽ ഇരുന്നു. ആദ്യം മാഡം വന്ന് സാർ ഇപ്പോ വരും എന്ന് പറഞ്ഞു, സംസാരിച്ചു. അതിനിടയ്ക്ക് പെട്ടെന്നായിരുന്നു സാറിന്റെ എൻട്രി. വെള്ളമുണ്ട് റോസ് ഷർട്ട് ബ്ലാക്ക് ഫ്രയിം കണ്ണട. ഞാൻ നോക്കി നിന്നു പോയി ശരിക്കും. എന്തൊ പറഞ്ഞ് കൊണ്ടാരുന്നു സാറിന്റെ വരവ്. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ ബഹളം, എന്നോടല്ല എന്ന മട്ടിൽ. ഞാൻ ഒരു ഗുഡ്മോർണിങ് പറഞ്ഞു,സാർ എന്നോട് ഇരിക്കാനും. അവിടെ ഞങ്ങളുടെ വർക്ക് നടക്കുന്നു എന്ന് അറിഞ്ഞത് മുതൽ അദ്ദേഹത്തെ കാണേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. ഇത്ര പെട്ടെന്നാവും എന്ന് കരുതിയതല്ല.
ഞങ്ങളുടെ സിസ്റ്റത്തെ പറ്റിയുള്ള കാര്യങ്ങൾ അറിയുവാനാണ് എന്നെ വിളിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. റിനീവബിൾ എനർജിയെ പറ്റിയും ഈ കാലത്ത് അതിന്റെ ആവശ്യകതയേ പറ്റിയും അദ്ദേഹം ഒരു പാട് സംസാരിച്ചു. പിന്നീടത് ടെസ്സ്ലാ കാറുകളിലേക്കും വിദേശ രാജ്യങ്ങളിൽ അദ്ദേഹം കണ്ടതും അറിഞ്ഞതും ആയ ആധുനിക ടെക്നോളജി കളിലേക്കും. എന്തിന് കോറോണയെപ്പറ്റി വരെ ആയി. അദ്ദേഹം പറഞ്ഞ ഓരോ വിഷയങ്ങളിലും അദ്ദേഹത്തിനുള്ള ജ്ഞാനം വളരെ അധികം എന്നെ അത്ഭുതപ്പെടുത്തി. തൊട്ട് മുൻപ് വരെ, പലരും പറഞ്ഞിട്ടുള്ള മുൻധാരണകളായിരുന്ന 'മുൻകോപി ,ജാഡക്കാരൻ, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല' അങ്ങനെ പലതും എന്റെ മനസ്സിലും ഉണ്ടായിരുന്നു. എന്നാൽ ഞാൻ കണ്ട മമ്മൂക്ക ഇങ്ങനൊന്നുമല്ല കേട്ടോ.
തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ഒരുപോലെ കാണുകയും, നമ്മളോട് ഓരോ കാര്യങ്ങൾ ചോദിക്കുകയും നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കുകയും ഓരോ വാക്കിലും ഉള്ള ആ കരുതലും സ്നേഹവും ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ഏകദേശം ഒരു മണിക്കറോളം ഏതാണ്ട് ഒരു സിനിമയുടെ ഇന്റർവെലോളം അദ്ദേഹത്തോട് സംസാരിച്ചു. പേടിച്ചു കേറിച്ചെന്ന എന്റെ കോൺഫിഡൻസ് തന്നെ മാറ്റിയ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ. അദ്ദേഹം എന്നെയും ഞങ്ങളുടെ കമ്പനിയുടെ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. എനിക്ക് ശരിക്കും സന്താഷമായി.
ഇത്ര നേരം ഞാൻ കാര്യങ്ങൾ സംസാരിച്ചത് എന്റെ കേൾവിക്കാരനായത് ലോകം കണ്ട മഹാനടൻ ആണ്. നമ്മുടെ സ്വന്തം മമ്മുക്ക ആണ്. ഞാനിറങ്ങാൻ തുടങ്ങിയപ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ അനിയൻ ശ്രീകാന്ത് തലയ്ക്ക് പിടിച്ച ഒരു മമ്മുട്ടി ആരാധകനാണ്. എന്നെങ്കിലും ഇതുപോലൊരു സീൻ ഉണ്ടാവും എന്നും അന്ന് അദ്ദേഹത്തെക്കാണിക്കുവാൻ അവന്റെ കുറച്ച് ഫോട്ടോസ്, എന്റെ മൊബൈലിൽ കരുതി വച്ചിരുന്നു. മനസ്സിൽ ഒരു പാട് വട്ടം ആലോചിച്ചും പറഞ്ഞും തഴമ്പിച്ച സീൻ. പൗലോ കൊയ്ലോ പറഞ്ഞ പോലെ... 'നാം ശക്തമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലോകവും സകല ജീവജാലങ്ങളും അത് സാധ്യമാക്കുവാൻ നമ്മുടെ കൂടെ നിൽക്കും..' ഞാൻ ചോദിച്ചു ..'എനിക്കൊരു ഓട്ടോഗ്രാഫ് തരുമോ മമ്മൂക്ക ‘അനുജൻ വലിയൊരു ആരാധകനാണ്',ഞാൻ അവന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു. അദ്ദേഹം ചിരിച്ചു. 'ആഹാ ഇവൻ എന്ത് ചെയ്യുന്നു'? എന്നോരു മറുപടിയും. ഞാൻ മറുപടി പറഞ്ഞ് ,അപ്പോഴേക്കും എന്റെ ഡയറി കൊടുത്തു, എന്റെ ഡയറിയിൽ ഏപ്പോഴും ഉണ്ടാവാറുള്ള പേന അന്നേരം കാണുന്നില്ല, അദ്ദേഹം സ്വന്തം പേന പറഞ്ഞെടുപ്പിച്ചു. എന്നിട്ട് ചോദിച്ചു 'അവന്റെ പേര് എന്താ?' ഞാൻ പേരു പറഞ്ഞു. ഞാൻ പേരു പറഞ്ഞു. അദ്ദേഹം ഒരു ചെറു ചിരിയോടെ സ്നേഹാന്വേഷണങ്ങൾ കുറിച്ചു.
Dear Sreekanth
with love
Mammootty.
അദേഹം വിച്ചാരിച്ചിട്ടുണ്ടാവുമോ ഒരു സെൽഫിക്കും ഒരു ഫോട്ടോയ്ക്കും പുറകേ ആളുകൾ ക്യൂ നിൽക്കുന്ന ഈ കാലത്ത് എന്തിനാണ് ഒാട്ടോഗ്രാഫ് എന്ന്. എന്തായാലും കോവിഡ് കാലമല്ലേ വെറൈറ്റി പിടിച്ചെക്കാന്ന് വച്ചു. അതിലും എന്നെ വിസ്മയിപ്പിച്ചത് ഇനി നടന്നതാണ്: ഞാൻ ഒരു നന്ദിയും യാത്രയും പറഞ്ഞിറങ്ങുമ്പോൾ മമ്മൂക്ക പറഞ്ഞു 'ഈ കോവിഡും ബഹളവും ഒക്കെ കഴിഞ്ഞ് നീ അവനുമായിട്ട് വാ നമ്മുക്ക് ഫോട്ടോ എടുത്തേക്കാം' എന്ന്. ഇതിലും വലുതായി എന്താ വേണ്ടത്. 'ശരി മമ്മൂക്ക' എന്ന് പറഞ്ഞ് മനസ്സ് നിറയെ സന്തോഷത്തോടെ ഞാൻ അവിടുന്നിറങ്ങി. ശരിക്കും അവനടങ്ങുന്ന ആരാധകരുടെ ആവേശവും ഊർജവും അവരിൽ നിറയ്ക്കുന്നത് ദിനംതോറും അത് അളവറ്റതായി വളരുന്നതും ഓരോ മമ്മുട്ടി സിനിമയ്ക്കു വേണ്ടിയും കാത്തിരുന്ന് ഓരോ സീനും കൈയടിച്ചും ആർപ്പുവിളിച്ചും 'സ്നേഹത്തോടെ 'മമ്മുക്ക... മമ്മുക്ക'.. വിളികളോടെ സ്വികരിക്കുന്നതും. കാരണം മനസ്സിൽ എന്നും നന്മ മാത്രം സൂക്ഷിക്കുന്ന നമ്മുടെ സ്വന്തം ആ വൈക്കത്തുക്കാരന്റെ ഓരോരുത്തരോടും ഉള്ള സ്നേഹവും കരുതലും ആണ്.
ഇനിയും ആടാത്ത ഒരു പാട് പകർന്നാട്ടങ്ങൾക്കായി കാത്തിരിക്കുന്നു. നമുക്ക് ചുറ്റിനും ഉള്ള നാം അറിയുന്ന ഒരു പാട് ആളുകൾക്ക് ഇതിലും മനോഹരമായ ഒരു പാട് അനുഭവങ്ങൾ ഉണ്ടാവാം. എന്നാലും എനിക്കെന്റേത് എന്നും വളരെ സ്പെഷൽ ആണ്. ദശാബ്ദങ്ങളായി നാം വെള്ളിത്തിരയിൽ കണ്ടും ആരാധിച്ചും പോന്ന ഈ നടനവിസ്മയത്തെ ഒന്നു കാണാൻ കൊതിക്കാത്ത മലയാളികൾ ഉണ്ടാവില്ലേ ? എന്നെ പോലെ ഒരു സാധാരണക്കാരനു ആ കാഴ്ച്ച നൽകിയ സന്തോഷം മനസ്സിൽ എന്നും മായാതെ തന്നെ നിൽക്കും. ഒരുപാട് വലിയ ആഗ്രഹങ്ങളും അവ ഒരു നാൾ നമ്മളെ തേടി എത്തും എന്ന് വിശ്വസവും ആയി മുന്നോട്ട് പോവുന്ന ഓരോ ആളുകൾക്കും ഇതൊരു പ്രചോദനമാവട്ടെ.. എന്ന് പ്രത്യാശിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങളും സാധിക്കപ്പെടട്ടെ.ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ദിനം സമ്മാനിച്ച സ്വന്തം മമ്മൂക്ക ഒരുപാട് നന്ദി .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്