Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘർഷം പടരുന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂരിൽ കോൺഗ്രസ് - സിപിഎം സംഘർഷം തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നിരുന്നു. ഇതിനു ശേഷവും ഇവിടെ സംഘർഷം അയഞ്ഞിട്ടില്ല. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയ്യിട്ട് നശിപ്പിച്ചതോടെ സമാധാന അന്തരീക്ഷത്തിന് ഭംഗം വന്നിരിക്കുകയാണ്.

പയ്യന്നൂർ മാത്തിലാണ് സംഭവം നടന്നത്.കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്തിലെ കര്യാപ്പ് പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ സുധീഷ്. ശ്രീജിത്ത് എന്നിവരുടെ രണ്ട് ഇരു ചക്ര വാഹനങ്ങളും അത് പാർക്ക് ചെയ്ത ഷെഡുമാണ് ഞായറാഴ്‌ച്ച രാത്രി തീയിട്ട് നശിപ്പിച്ചത്. പ്രദേശത്തെ ഉൾപാർട്ടി പ്രശ്‌നവും തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയുമാണ് ഇതുപോലുള്ള അക്രമങ്ങൾ സിപിഐഎം പ്രവർത്തകനെ അഴിച്ചു വിടുന്നതെന്ന് സ്ഥലം സന്ദർശിച്ച ബിജെപി സംസ്ഥാന സെക്രെട്ടറിയും കണ്ണൂർ ജില്ലാ പ്രഭാരിയുമായ അഡ്വക്കേറ്റ് കെ ശ്രീകാന്ത് ആരോപിച്ചു.

എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപി. ജില്ലാ ജനറൽ സെക്രട്ടറി ബിജു ഇളക്കുഴി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ പുതുക്കുടി സംസ്ഥാന സമിതി അംഗം സി നാരായണൻ ജില്ലാ സെൽ കോർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം മണ്ഡലം പ്രസിഡണ്ട് സന്തോഷ് കൊട്ടാരത്തിൽ തമ്പാൻ തവിടിശ്ശേരി സ്വരാജ് ടി വി എന്നിവർ സ്ഥലം സന്ദർശിച്ചു.

സജീവ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ സുധീഷ്. ശ്രീജിത്ത് എന്നിവരുടെ ഇരു ചക്ര വാഹനങ്ങൾ രാത്രിയുടെ മറവിൽ തീയിട്ട് നശിപ്പിച്ചതിൽ പ്രീതിഷേധിച്ചു മാത്തിൽ ടൗണിൽ നടന്ന പ്രതിഷേധപ്രകടനത്തിന് ബിജെപി ജില്ലാ സെൽ കോഡിനേറ്റർ ഗംഗാധരൻ കാളീശ്വരം മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ ജനറൽ സെക്രട്ടറി തമ്പാൻ തവിടിശ്ശേരി ജില്ലാ കമ്മിറ്റി അംഗം രമാ സനിൽകുമാർ ട്രഷറർ സ്വരാജ് ടി വി പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രദീപൻ ഇ എന്നിവർ നേതൃത്വം നൽകി. ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്. ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി. രാജൻ പുതുക്കുടി സംസ്ഥാന സമിതി അംഗം സി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP