Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ കേട്ടുകേൾവിയിൽ തന്നെ അന്വേഷണം തുടങ്ങി; പരാതിക്കാരിയിൽ നിന്നും പരാതി എഴുതി വാങ്ങിയതും ഡയറക്ടർ; സിഐ റാങ്കിലെ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര സമിതി അന്വേഷണം; കഴമ്പുണ്ടെങ്കിൽ മാത്രം കേസെടുക്കും; രാമവർമ്മപുരത്തേത് സേനയ്ക്ക് നാണക്കേട്

അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ കേട്ടുകേൾവിയിൽ തന്നെ അന്വേഷണം തുടങ്ങി; പരാതിക്കാരിയിൽ നിന്നും പരാതി എഴുതി വാങ്ങിയതും ഡയറക്ടർ; സിഐ റാങ്കിലെ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര സമിതി അന്വേഷണം; കഴമ്പുണ്ടെങ്കിൽ മാത്രം കേസെടുക്കും; രാമവർമ്മപുരത്തേത് സേനയ്ക്ക് നാണക്കേട്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്കുനേരേ ലൈംഗികാതിക്രമമെന്നു പരാതിയിൽ കേസെടുക്കുന്നതും ആലോചനയിൽ. അക്കാദമി ഡയറക്ടർക്കു വനിതാ ഉദ്യോഗസ്ഥ രേഖാമൂലം പരാതി നൽകിയിരുന്നു. ഓഫീസിൽ വിളിച്ചുവരുത്തി അതിക്രമം നടത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥനെതിരേ അടിയന്തരമായി നടപടിയെടുക്കണമെന്നും ജോലിമാറ്റം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ ആഭ്യന്തര അന്വേഷണം തുടങ്ങി. ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസെടുക്കാൻ പരാതി പൊലീസിന് കൈമാറും.

അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ കേട്ടുകേൾവിയിൽ തന്നെ അന്വേഷണം തുടങ്ങിയെന്നാണ് ഔദ്യോഗികമായി പറയുന്നത്. പരാതിക്കാരിയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ എന്നും വിശദീകരിക്കുന്നു. ഒരേ ഓഫീസിലെ സ്റ്റാഫുകൾ തമ്മിലുള്ള പ്രശ്‌നമായതിനാൽ പഴുതടച്ച അന്വേഷണമാണ് സമിതി നടത്തുന്നത്. സംഭവത്തിന് ആധാരമായതും, സംഭവസമയത്തുണ്ടായ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണമെന്നും ഡയറക്ടർ അറിയിച്ചു.

കഴിഞ്ഞ 17, 22 തീയതികളിലാണ് സംഭവമുണ്ടായത്. പ്രിന്റ് എടുക്കാൻ ഉദ്യോഗസ്ഥയെ വിളിച്ചശേഷം ദേഹത്ത് അനാവശ്യമായി സ്പർശിക്കുകയായിരുന്നു. ഓഫീസ് കമാൻഡന്റായ ഉദ്യോഗസ്ഥൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ആരോപണം. സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയാണ് അക്കാദമി ഡയറക്ടർക്ക് പരാതി എഴുതിനൽകിയത്. സംഭവത്തിൽ അക്കാദമിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ആഭ്യന്തര അന്വേഷണത്തിൽ വസ്തുതകളുണ്ടെന്ന് കണ്ടെത്തിയാൽ പരാതി ലോക്കൽ പൊലീസിന് കൈമാറും.

ഈ മാസം 17-നാണ് ഉദ്യോഗസ്ഥനിൽനിന്ന് ആദ്യം അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ചില രേഖകൾ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥൻ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നതായും പരാതിയിൽ പറയുന്നു. ഇത് ചെറുത്ത പരാതിക്കാരി ഓഫീസിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് രണ്ടുദിവസത്തിന് ശേഷം സമാനരീതിയിൽ വീണ്ടും ഉപദ്രവമുണ്ടായെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പരാതി വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് പരാതി കൈമാറിയതായാണ് അറിയുന്നത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തത്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തി.

അക്കാദമിയിലെ സിഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയാണ് പരാതി. ഇരയായ ഉദ്യോഗസ്ഥ അവധിയെടുത്തു. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോയ ഉദ്യോഗസ്ഥയെ വൈകീട്ട് ആറിന് വിളിച്ചുവരുത്തിയാണ് ആദ്യതവണ അതിക്രമം നടത്തിയത്. ദിവസങ്ങൾക്കുശേഷം വീണ്ടും ഇതുപോലുള്ള പെരുമാറ്റം ഉണ്ടായി എന്നാണ് ആരോപണം. ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും.

ഇത്തരം പരാതികൾ ലോക്കൽ പൊലീസിന് കൈമാറുകയാണ് ചെയ്യുന്നത്. ഗൗരവം കുറഞ്ഞ പരാതികൾ ആഭ്യന്തര അന്വേഷണത്തിനുശേഷമാണ് ലോക്കൽ പൊലീസിനു കൈമാറുക. ഗുരുതരമായ പരാതികളാണെങ്കിൽ ഇന്റേണൽ കമ്മിറ്റി അന്വേഷണത്തോടൊപ്പംതന്നെ പൊലീസ് അന്വേഷണവും നടക്കാറുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചതായി അക്കാദമി ഡയറക്ടർ അറിയിച്ചു.

സംഭവത്തിൽ പൊലീസ് അക്കാദമി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടും വരെ ഓഫീസർ കമാണ്ടണ്ടിനെ താത്കാലികമായി ചുമതലയിൽ നിന്നും മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും ഡയർക്ടർ അറിയിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP