Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

ഒറ്റ ഡാൻസിൽ സൈബർ ലോകത്തിന്റെ കണ്ണിലൂണ്ണിയായി! 'ഒരു മധുരക്കിനാവിൻ ലഹരിയിലേതോ...' പാട്ടിനൊപ്പം ചുവടുവെച്ച ആ 'വൈറൽ അമ്മച്ചി' കൊച്ചിയിലുണ്ട്! ലീലാമ്മ ജോണിനെ പ്രോത്സാഹിപ്പിച്ചത് മക്കളും ബന്ധുക്കളും

ഒറ്റ ഡാൻസിൽ സൈബർ ലോകത്തിന്റെ കണ്ണിലൂണ്ണിയായി! 'ഒരു മധുരക്കിനാവിൻ ലഹരിയിലേതോ...' പാട്ടിനൊപ്പം ചുവടുവെച്ച ആ 'വൈറൽ അമ്മച്ചി' കൊച്ചിയിലുണ്ട്! ലീലാമ്മ ജോണിനെ പ്രോത്സാഹിപ്പിച്ചത് മക്കളും ബന്ധുക്കളും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'ഒരു മധുരക്കിനാവിൻ ലഹരിയിലേതോ...' എന്ന പഴയ ഹിറ്റ് പാട്ടിനൊപ്പം വൈറലായ അമ്മച്ച്ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു സൈബർ ലോകം. ഒടുവിൽ അവരെ കണ്ടെത്തുകയും ചെയ്തു. എറണാകുളം സ്വദേശിനി ലീലാമ്മ ജോൺ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം.

പട്ടാമ്പിയിലെ ബന്ധുവീട്ടിൽ കല്യാണ തലേന്നുള്ള നൃത്തമാണ് ഈ 64 കാരിയെ താരമാക്കിയത്. ഒരു മധുര കിനാവിൻ ലഹരിയിലെങ്ങോ എന്ന പാട്ടിനൊപ്പമായിരുന്നു ചുവട് വച്ചത്. നൃത്തം ചെയ്യുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടതും പ്രതികരണമറിയിച്ചതും. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടതും പ്രതികരണം അറിയിച്ചിരിക്കുന്നതും.

ഡാൻസിനോട് ഇഷ്ടമുണ്ട്. അവസരം ലഭിച്ചപ്പോൾ സ്റ്റേജിൽ കയറി തകർത്തു.ഡാൻസ് കളിക്കാൻ സ്പീഡ് പാട്ടല്ലേ നല്ലതെന്നും റഹ്മാന്റെ പാട്ടിന് ചുവട് വച്ചപ്പോൾ പ്രായം ഒന്നും നോക്കീല്ലെന്നും ലീലാമ്മ പറഞ്ഞു. മോൻ പ്രോത്സാഹിപ്പിച്ചപ്പോൾ സറ്റേജിൽ കയറി കളിക്കുകയായിരുന്നു. ലീലാമ്മയുടെ ഡാൻസ് ഒപ്പം കളിച്ച കുട്ടികളെയും അതിശയിപ്പിച്ചു.

ഇങ്ങനെ കളിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് കൂടെ കളിച്ച കുട്ടികളും പറയുന്നത്. താൻ അമ്മയ്ക്കൊപ്പം പണ്ടും ഡാൻസ് കളിക്കാറുണ്ടെന്ന് മകൻ സന്തോഷ് പറഞ്ഞു. കഴിഞ്ഞ ദിവസം വെറുതെ വീഡിയോ എടുത്ത് ഇട്ടതാണ്. ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സന്തോഷ് പറഞ്ഞു. നമുക്ക് കലയോട് ഇഷ്ടമുണ്ടെങ്കിൽ അത് അടുക്കളയിൽ വെച്ചിരിക്കാനുള്ളതല്ല, അത് പുറത്ത് പ്രകടിപ്പിക്കണം എന്നാണ് ലീലാമ്മ ജോണിന്റെ പ്രചരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP