Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്‌ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്‌ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തന്റെ ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കറാണ് വിഷ്ണുവിന് പണി കൊടുത്തത്. ഹാക്ക് ചെയ്തവർ നിരവധി അശ്ലീല ചിത്രങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്തത് താനല്ലെന്ന് നടൻ വ്യക്തമാക്കിയിരുന്നു. 24 മണിക്കൂറിനുള്ളിൽ ഈ പ്രശ്‌നം പരിഹരിക്കാൻ കൂടെനിന്നവർക്ക് നന്ദിയും അറിയിച്ചു വിഷ്ണു.

വിഷ്ണുവിന്റെ പോസ്റ്റ് ഇങ്ങനെ:

'എന്റെ ഫേസ്‌ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി. ഇന്നലെ മുതൽ എന്റെ ഫേസ്‌ബുക് പേജ് ആരോ ഹാക്ക് ചെയ്‌തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോടു പണം ആവശ്യപ്പെട്ടു മെസേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു.

ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്‌ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെൻ), ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനിൽ നിന്നാണ്-വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിങ്ങനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP