Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് പ്രതിഷേധ ജ്വാല നാളെ

അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് പ്രതിഷേധ ജ്വാല നാളെ

സ്വന്തം ലേഖകൻ

 പാലക്കാട് : പങ്കാളിത്ത പെൻഷൻ, മെഡി സെപ്പ് എന്നിവയിലെ സംസ്ഥാന സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ( അസെറ്റ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്റ്റ്രേറ്റിന് മുന്നിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നാളെ (ശനി 19 ഒക്ടോബർ 2019) പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധന കമ്മിറ്റിയുടെ പേരിൽ ഇടതു സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് പിറകോട്ട് പോവുകയാണ്. മെഡിസെപ്പ് എന്നത് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെ ആരോഗ്യ പരിരക്ഷയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാറിന്റെ ബോധപൂർവമായ ശ്രമവുമാണ്. പ്രതിഷേധ ജ്വാല വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്യും.

കെ.എസ്.ടി.എം സംസ്ഥാന പ്രസിഡന്റ് ബഷീർ വല്ലപ്പുഴ, കേരള സ്റ്റേറ്റ് ഗസറ്റഡ് ഓഫീസർ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സക്കീർ ഹുസൈൻ, അസെറ്റ് ജില്ലാ ചെയർമാൻ എ. അഷറഫ്, കെ.എസ്.ടി.എം ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP