Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

'കാനഡയിൽ പാക്കിസ്ഥാൻ അനുകൂലികൾ രാഷ്ട്രീയമായി സംഘടിക്കുന്നു; രാഷ്ടീയ ലോബിയായി മാറി; കുറ്റകൃത്യങ്ങളിൽ കണ്ണികളായവർക്ക് വിസ നൽകുന്നു'; കാനഡ വിസ നൽകിയവർ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളെന്ന് എസ് ജയശങ്കർ

'കാനഡയിൽ പാക്കിസ്ഥാൻ അനുകൂലികൾ രാഷ്ട്രീയമായി സംഘടിക്കുന്നു; രാഷ്ടീയ ലോബിയായി മാറി; കുറ്റകൃത്യങ്ങളിൽ കണ്ണികളായവർക്ക് വിസ നൽകുന്നു'; കാനഡ വിസ നൽകിയവർ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളെന്ന് എസ് ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും കുറ്റകൃത്യങ്ങളിൽ കണ്ണികളായവർക്ക് കാനഡ വിസ നൽകുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പഞ്ചാബിൽനിന്നുള്ള കുറ്റവാളികളെ കാനഡ സ്വാഗതം ചെയ്യുകയാണ്. കാനഡ വിസ നൽകിയവർ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളാണെന്ന് കാനഡയോട് പറഞ്ഞിട്ടുള്ളതാണ്. ഒട്ടുമിക്കവരും വ്യാജരേഖയിലാണ് വരുന്നത്. എന്നിട്ടും അവരെ അവിടെ താമസിക്കാൻ അനുവദിക്കുകയാണ്. അവിടെ എന്തെങ്കിലും സംഭവിച്ചാൽ അവരാണ് അതിൽ വിഷമിക്കേണ്ടതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ 'വൈ ഭാരത് മാറ്റേർസ്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട സംവാദപരിപാടിക്കിടെയാണ് പ്രതികരണം. കാനഡയിൽ പാക്കിസ്ഥാൻ അനുകൂല ചായ്വുള്ളവർ രാഷ്ട്രീയമായി സംഘടിക്കുകയും സ്വാധീനമുള്ള ഒരു രാഷ്ടീയ ലോബിയായി മാറിയിരിക്കുകയുമാണെന്ന് ജയശങ്കർ പറഞ്ഞു.

ചില രാജ്യങ്ങളിൽ ഇത്തരം ആളുകൾ രാഷ്ട്രീയമായി സംഘടിക്കുകയും ഒരു രാഷ്ട്രീയ ലോബിയായി മാറുകയും ചെയ്യുന്നു. ഇപ്പോൾ നമ്മുടെ ഏറ്റവും വലിയ പ്രശ്നം കാനഡയാണ്. കാനഡയിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയും മറ്റു പാർട്ടികളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദത്തിനും വിഘടനവാദത്തിനും അക്രമത്തിന്റെ വക്താക്കൾക്കും നിയമസാധുത നൽകുന്നു.

ഈ ലോകം ഒരു വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒന്നല്ലെന്ന് അവർ മനസ്സിലാക്കണം. ന്യൂട്ടൺസ് ലോ ഓഫ് പൊളിറ്റിക്സ് ഇവിടെ പ്രാവർത്തികമാകും. പ്രതിപ്രവർത്തനമുണ്ടാകും. മറ്റുള്ളവർ അതിനെ പ്രതിരോധിക്കാനായി നടപടികളെടുക്കും, ജയശങ്കർ പറഞ്ഞു.

അടുത്തിടെ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിലായിരുന്നു. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. കാനഡയുടെ ആരോപണം ഇന്ത്യൻ അധികൃതർ പലതവണ നിഷേധിച്ചിട്ടുണ്ട്. നിജ്ജറുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളിൽ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് കേന്ദ്ര സർക്കാർ കാനഡയെ അറിയിച്ചിട്ടുണ്ടെന്ന് ജയശങ്കർ 2023 സെപ്റ്റംബറിൽതന്നെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP