Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

മൂന്ന് ബന്ദികളുടെ മൃതദേഹം കൂടി ഗസ്സയിൽനിന്ന് കണ്ടെടുത്തു; ഹമാസിന്റെ മിന്നൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഗസ്സയിലേക്ക് കടത്തി കൊണ്ടു പോയതെന്ന് ഇസ്രയേൽ സൈന്യം; പുറത്തുവരുന്നത് മൃതദേഹങ്ങളെ പോലും വെറുതേ വിടാത്ത ഹമാസ് ക്രൂരതയെ കുറിച്ച്

മൂന്ന് ബന്ദികളുടെ മൃതദേഹം കൂടി ഗസ്സയിൽനിന്ന് കണ്ടെടുത്തു; ഹമാസിന്റെ മിന്നൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഗസ്സയിലേക്ക് കടത്തി കൊണ്ടു പോയതെന്ന് ഇസ്രയേൽ സൈന്യം; പുറത്തുവരുന്നത് മൃതദേഹങ്ങളെ പോലും വെറുതേ വിടാത്ത ഹമാസ് ക്രൂരതയെ കുറിച്ച്

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: ഇസ്രയേലി പൗരന്മാരുടെ മൃതദേഹങ്ങളെ പോലും വെറുതേവിടാത്ത ഹമാസ് ക്രൂരതയെ കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നു. മൂന്ന് ഇസ്രയേൽ പൗരന്മാരുടെ മൃതദേഹം കൂടി ഗസ്സയിൽനിന്ന് കണ്ടെടുത്തു. ഹനാൻ യബ്ലോങ്ക, മിഷേൽ നിസെൻബോം, ഓറിയോൺ ഹെർണാണ്ടസ് എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്.

ഒക്ടോബർ ഏഴിന് ഇസ്രയേലിലെ മെഫാൽസിമിൽ ഹമാസിന്റെ മിന്നലാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടിരുന്നുവെന്നും മൃതദേഹം ഗസ്സയിലേക്ക് കടത്തുകയായിരുന്നുവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇവിടെ നിന്നും മൃതദേഹം ഗസ്സയിലേക്ക് കടത്തി കൊണ്ടുപോയി എന്നാണ് വ്യക്തമാകുന്നത്. മൃതദേഹത്തെ പോലും വെറുതേ വിടാത്ത ക്രൂരതയുടെ വിവരങ്ങളാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ട മറ്റു മൂന്ന് ഇസ്രയേലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സൈന്യം അറിയിച്ച് ഒരാഴ്ച തികയുംമുമ്പാണ് പുതിയ പ്രഖ്യാപനം. ഒക്ടോബർ ഏഴിന് 250ഓളം ഇസ്രയേലികളെ ഹമാസ് ബന്ദിയാക്കിയിരുന്നു. ഇതിൽ നൂറോളം പേരെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. നിരവധി ബന്ദികൾ ഗസ്സയിലെ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറോളം പേർ ഇനിയും ബന്ദികളായി ഉണ്ടെന്നാണ് വിലയിരുത്തൽ.

ഹമാസിന്റെ തടവിലുള്ള മുഴുവൻ ഇസ്രയേൽ പൗരന്മാരെയും മോചിപ്പിക്കുമെന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെള്ളിയാഴ്ചയും ആവർത്തിച്ചു. സമവായത്തിലൂടെയല്ലാതെ ബന്ദികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഹമാസും പറയുന്നു.

ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്തുകൊന്നുവെന്ന് ഹമാസ് അംഗങ്ങളായ പിതാവും മകനും സമ്മതിക്കുന്ന വീഡിയോ അടുത്തിടെ പുറത്തുവനന്നിരുന്നു. ഒക്ടോബർ എഴിന് ഇസ്രയേലിൽ ആക്രമണം നടത്തിയ വേളയിൽ പിടിയിലായ ഹമാസുകാരിൽ ഉൾപ്പെട്ടവരാണ് ഈ പിതാവും പുത്രനും.

ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്തതായി 47 കാരനായ ജമാൽ ഹുസ്സൈൻ അഹ്മദ് റാഡി സമ്മതിക്കുന്നത് വീഡിയോയിൽ കാണാം. ഇസ്രയേൽ-ഗസ്സ അതിർത്തിക്കടുത്തുള്ള, കർഷക സമൂഹമായ കിബ്ബട്‌സിലെ ഒരു വീടിനുള്ളിൽ ഒരു സ്ത്രീ ഉറക്കെ കരഞ്ഞ് നിലവിളിക്കുന്നത് കണ്ടതായി ജമാൽ വീഡിയോയിൽ വിവരിക്കുന്നു. 'ഞാൻ ചെയ്തത് ഞാൻ ചെയ്തു. ഞാൻ അവളെ ബലാത്സംഗം ചെയ്തു. അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ഞാൻ അവളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. അവൾ ജീൻസ് ധരിച്ചിരുന്നുവെന്ന് ഓർക്കുന്നു''- ജമാൻ പറഞ്ഞു. ആക്രമണത്തിന് ശേഷം സ്ത്രീക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിവില്ലെന്ന് ജമാൽ പറഞ്ഞു. തുടർന്നുള്ള സംഭവങ്ങളുടെ വിവരണം മകൻ അബ്ദുല്ല യാണ് നൽകുന്നത്.

'എന്റെ അച്ഛൻ അവളെ ബലാത്സംഗം ചെയ്തു, പിന്നെ ഞാൻ ചെയ്തു, പിന്നെ എന്റെ കസിൻ ചെയ്തു, പിന്നെ ഞങ്ങൾ പോയി. പക്ഷേ ഞങ്ങൾ ബലാത്സംഗം ചെയ്ത സ്ത്രീയെ പിന്നീട് എന്റെ പിതാവ് വെടിവെച്ചുകൊന്നു,'- വീഡിയോയിൽ അബ്ദുള്ള കുറ്റസമ്മതം നടത്തുന്നു. ഓരോ ഇസ്രയേലി വീടുകളിലും ഇതുപോലെ കണ്ടെത്തിയാൽ ഞങ്ങൾ അവരെ കൊല്ലുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യുമെന്നും ഇരുവരും പറയുന്നു.

കൈവിലങ്ങുകൾ ധരിച്ച, ജമാൽ ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ഇട്ട് യാതൊരു പശ്ചാത്താപവുമില്ലാതെയാണ് സംസാരിക്കുന്നത്. 'ഞങ്ങൾ കണ്ടെത്തിയ ഓരോ വീട്ടിലും, ഒന്നുകിൽ ഞങ്ങൾ അവരെ കൊന്നു അല്ലെങ്കിൽ തട്ടിക്കൊണ്ടുപോയി. ആദ്യത്തെ വീട്ടിൽ, ഞാൻ ഒരു സ്ത്രീയെയും അവളുടെ ഭർത്താവിനെയും കണ്ടെത്തി, ഞങ്ങൾ അവരെ തീയിട്ട് അടിച്ച് കൊന്നു. അവർക്ക് 40 വയസ്സിന് മുകളിലായിരുന്നു''- ജമാൽ പറയുന്നു. ഐഡിഎഫ് പറയുന്നതനുസരിച്ച്, അച്ഛനും മകനും ഇസ്രയേലിൽ കസ്റ്റഡിയിൽ, വിചാരണ കാത്തിരിക്കുകയാണ്.

ഗസ്സ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ 7ലെ ആക്രമണത്തിനിടെ ഹമാസ് തോക്കുധാരികൾ പിടികൂടിയ അഞ്ച് വനിതാ സൈനികരുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് പിതാവിന്റെയും മകന്റെയും അഭിമുഖങ്ങൾ പുറത്തുവന്നത്. ആ വീഡിയോയിൽ ഹമാസുകാർ വനിതാ സൈനികരെ മർദിക്കുന്നത് കാണാം. രക്തം വാർന്ന് ഒഴുകുന്നതിനിടെയാണ് അവരെ അടിച്ച് ജീപ്പിൽ കയറ്റുന്നത്. തോക്കുധാരികളിൽ ഒരാൾ അറബിയിൽ വിളിക്കുന്നത് കേൾക്കാം 'നിങ്ങൾ നായ്ക്കളാണ്! ഞങ്ങൾ നിങ്ങളെ ചവിട്ടും, നായ്ക്കൾ!''- ഈ രീതിയിലായിരുന്നു ഹമാസിന്റെ നരനായാട്ട്.

'ഈ പെൺകുട്ടികൾ ഇപ്പോഴും ഹമാസിന്റെ തടവിലാണ്.''- ഇസ്രയേൽ സർക്കാർ വക്താവ് ഡേവിഡ് മെൻസർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നിരുന്നാലും, ഹമാസിനെതിരെയുള്ള പോരാട്ടം തങ്ങൾ തുടരുമെന്ന് അദ്ദേഹം പറയുന്നു. ഒക്ടോബർ 7 ആക്രമണത്തിൽ, 1,200 ഇസ്രയേലികളെ ഹമാസ് വെടിവെച്ച് കൊന്നുവെന്നും 250 പേരെ തട്ടിക്കൊണ്ടുപോയി എന്നുമാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇതാണ് ഗസ്സ ആക്രമിക്കുന്നതിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇതിന് പ്രതികാരമായി ഗസ്സയെ ആക്രമിച്ചതിൽ ഏകദേശം 36,000 പേർ കൊല്ലപ്പെട്ടതയാണ് കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP