Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

ലൈംഗിക ബന്ധത്തിന് രാത്രി വീട്ടിൽ വന്നാൽ വീട് പരിചിതമാകണമെന്നില്ല; രണ്ടു ടെക്‌നോക്രാറ്റുകൾക്കിടയിൽ ഉടലെടുത്ത അവിഹിതവും കാമാസക്തിയും വഞ്ചനയായി; നീനോ മാത്യുവിന് ആശ്വാസം; നിർണ്ണായകമായത് ജയിലിലെ നല്ല നടപ്പ്; ആറ്റിങ്ങൽ ഇരട്ടകൊലയിൽ ഇളവ് എത്തുമ്പോൾ

ലൈംഗിക ബന്ധത്തിന് രാത്രി വീട്ടിൽ വന്നാൽ വീട് പരിചിതമാകണമെന്നില്ല; രണ്ടു ടെക്‌നോക്രാറ്റുകൾക്കിടയിൽ ഉടലെടുത്ത അവിഹിതവും കാമാസക്തിയും വഞ്ചനയായി; നീനോ മാത്യുവിന് ആശ്വാസം; നിർണ്ണായകമായത് ജയിലിലെ നല്ല നടപ്പ്; ആറ്റിങ്ങൽ ഇരട്ടകൊലയിൽ ഇളവ് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആറ്റിങ്ങൽ കൂട്ടക്കൊലയിൽ നിനോ മാത്യുവിന്റെ ശിക്ഷാ ഇളവിന് വഴിയൊരുക്കിയതുകൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ശിക്ഷിക്കപ്പെട്ട ശേഷമുള്ള പ്രതിയുടെ പെരുമാറ്റവും. ഇവ കണക്കിലെടുത്ത് വധശിക്ഷ ഇളവ് ചെയ്ത് 25 വർഷമായി ശിക്ഷ മാറ്റുന്നു എന്നാണ് ഹൈക്കോടതി വിധി. ഇതിനിടയിൽ ഇതിൽ ഇളവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ഈ ശിക്ഷാ ഇളവ്.

ജയിലിൽ സമാധാനപൂർണമായ ജീവിതമാണ് പ്രതി നയിക്കുന്നത്. ജയിൽ അധികൃതരുമായി നല്ല ബന്ധം സൂക്ഷിക്കുന്നു, മാതാപിതാക്കൾ ഇടയ്‌ക്കെല്ലാം സന്ദർശിക്കുന്നു. ജീവിതത്തിൽ ഒട്ടേറെ ദുരനുഭവങ്ങൾ നേരിട്ടിട്ടുള്ള ആളാണ് പ്രതി. മകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു എന്നും സമൂഹത്തിന് ഒരിക്കലും ബുദ്ധിമുട്ടാകില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ തന്റെയും രണ്ടാം പ്രതിയുടെയും ലൈംഗികാസക്തിക്കു വേണ്ടി മൂന്നര വയസ്സുള്ള കുട്ടിയേയും അവരുടെ മുത്തശ്ശിയേയും ക്രൂരവും മനുഷ്യത്വരഹിതവുമായി കൊലപ്പെടുത്തിയ ആളാണ് നിനോ മാത്യു എന്നും അതിനാൽ വധശിക്ഷ അർഹിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. പക്ഷേ ജയിലിലെ നല്ല പെരുമാറ്റം തുണയായി. അങ്ങനെ വധശിക്ഷ ഒഴിവായി.

രണ്ടു ടെക്‌നോക്രാറ്റുകൾക്കിടയിൽ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം തങ്ങളുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും വഞ്ചിക്കുകയും അതിന്റെ ഫലമായി വയോധികയായ സ്ത്രീയയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ ബന്ധത്തിലെ സ്ത്രീയുടെ ഭർത്താവിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തതുവെന്ന് വിശദീകരിച്ചാണ് വിധിന്യായം തുടങ്ങുന്നത്. ഇളവില്ലാതെ 25 വർഷം ശിക്ഷയാണ് നിനോ മാത്യുവിന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് വിധിച്ചത്. രണ്ടാം പ്രതി അനുശാന്തിക്ക് ഇളവും നൽകിയില്ല. വധശിക്ഷ ഇളവ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സർക്കാരും കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ കണ്ടെത്തലിൽ പൊരുത്തപ്പെടാത്തതായി ഒന്നുമില്ലെന്നും കുറ്റം തെളിഞ്ഞെന്നും ഹൈക്കോടതി വെള്ളിയാഴ്ച വിധിന്യായത്തിൽ വ്യക്തമാക്കി.

2014 ഏപ്രിൽ നാലിന് അനുശാന്തിയുടെ ഫോണിൽ നിനോ മാത്യുവുമായുള്ള അവിഹിത ബന്ധം സംബന്ധിച്ച് സന്ദേശങ്ങൾ താൻ കണ്ടെന്നും ഇത് അവസാനിപ്പിക്കാൻ മുന്നറിയിപ്പു നൽകിയിരുന്നു എന്നും ഭർത്താവ് വ്യക്തമാക്കി. എന്നാൽ ഇത് കാര്യമാക്കാതെ ഇരുവരും ബന്ധം തുടർന്നു. ഇതിനു പിന്നാലെയാണ് അനുശാന്തിയുടെ ഭർത്താവിനെ ഇല്ലാതാക്കാൻ ഇരുവരും പദ്ധതിയിട്ടത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. തന്റെ ഭാര്യയുടെ പങ്കാളിത്തം തുടക്കത്തിൽ സംശയിച്ചിരുന്നില്ലെന്നും എന്നാൽ കുറേക്കാലമായി താനുമായി ഒരു വിധത്തിലുള്ള ബന്ധവും അനുശാന്തി പുലർത്തിയിരുന്നില്ല എന്നും ഭർത്താവ് പറയുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ ഒരിക്കൽ പോലും സന്ദർശിച്ചില്ല, രണ്ടു മുറികളിലാണ് ഉറങ്ങുന്നത്, കുഞ്ഞിനോടും മാതാപിതാക്കളോടും വളരെ നെഗറ്റീവായാണ് പെരുമാറിയിരുന്നത് തുടങ്ങിയ കാര്യങ്ങളും ഭർത്താവ് പ്രോസിക്യൂഷനെ അറിയിച്ചിരുന്നു. ഇതെല്ലാം ഹൈക്കോടതിയിലും വാദമായി മാറി.

ഭർത്താവിനെ ഇല്ലാതാക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിലുള്ള ഫോൺ സന്ദേശങ്ങളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കി. കൊലപാതകം നടക്കുന്ന ദിവസം വീടിന്റെ ചിത്രവും അവിടേക്ക് പോകേണ്ട വഴിയും ഒന്നാം പ്രതിക്ക് അയച്ചു കൊടുത്തത് അനുശാന്തിയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ നിനോ മാത്യു ഇടയ്‌ക്കെല്ലാം ഇവരുടെ വീട്ടിൽ വന്നിരുന്നു എന്നും അനുശാന്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും പറയുമ്പോൾ ഇത്തരത്തിൽ പോകേണ്ട വഴി അയച്ചു കൊടുക്കേണ്ടതില്ല എന്നാണ് രണ്ടാം പ്രതി വാദിച്ചത്. മാത്രമല്ല, ഭർത്താവിന്റെ സഹോദരന്റെ വിവാഹത്തിലും നിനോ മാത്യു പങ്കെടുക്കുകയും തങ്ങളുടെ കുടുംബത്തെ നന്നായി അറിയാവുന്ന ആളുമാണ്. എന്നാൽ ലൈംഗിക ബന്ധത്തിനായി രണ്ടാം പ്രതിയുടെ വീട്ടിൽ രാത്രിയാണ് വന്നത് എന്നതു െകാണ്ടും വിവാഹത്തിൽ പങ്കെടുത്തു എന്നതു കൊണ്ടും വീട് പരിചിതമാകണമെന്നില്ല എന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടാണ് അനുശാന്തിക്ക് ശിക്ഷയിൽ ഇളവ് നൽകാത്തത്.

വീടിന്റെ എല്ലാ വശത്തു നിന്നുമുള്ള ഫോട്ടോകളും വീടിന്റെ ഉൾഭാഗം എങ്ങനെ എന്നും വാതിൽ എവിടെയാണ് എന്നതും അടുത്തുള്ള വഴിയും വരെ അനുശാന്തി നിനോ മാത്യുവിന് ഫോട്ടോ ആയി അയച്ചു നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP