Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ടൂറിസം വികസന സാധ്യതകൾ തേടുമ്പോഴും മയക്കുമരുന്ന് ഹബ്ബായി മാറുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബിച്ച്; വിനോദ സഞ്ചാരികൾക്ക് തലവേദനയായി മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ; ഇരകളാകുന്നത് കൗമാരക്കാരും; പോരാത്തതിന് രഹസ്യ യോഗങ്ങളും ആയുധ പരിശീലനവും

ടൂറിസം വികസന സാധ്യതകൾ തേടുമ്പോഴും മയക്കുമരുന്ന് ഹബ്ബായി മാറുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബിച്ച്; വിനോദ സഞ്ചാരികൾക്ക് തലവേദനയായി മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ; ഇരകളാകുന്നത് കൗമാരക്കാരും; പോരാത്തതിന് രഹസ്യ യോഗങ്ങളും ആയുധ പരിശീലനവും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ടൂറിസം വികസനത്തിന്റെ അനന്ത സാധ്യതകൾ തേടുമ്പോഴും ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈ വിങ് ബീച്ചായ മുഴപ്പിലങ്ങാട് ലഹരി മാഫിയ പിടി മുറുക്കുന്നു. അത്യന്തം മാരകമായ എം.ഡി.എം.എ ഉൾപ്പെടെ വിറ്റഴിക്കാനുള്ള രഹസ്യ കേന്ദ്രമായി കണ്ണൂരിനും തലശേരി ക്കും മധ്യേയുള്ള ഈ പ്രധാന കടലോര ടൂറിസം കേന്ദ്രത്തെ മാറ്റിയിരിക്കുകയാണ്. നാലു കിലോമീറ്റർ നീളമുള്ള കടലോരത്തിന്റെ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പന നടക്കുന്നത്. ഇവിടെ മയക്കുമരുന്ന് വാങ്ങാനും വിൽക്കാനുമായി വഹനങ്ങളിലാണ് യുവാക്കൾ എത്തുന്നത്.

മുഴപ്പിലങ്ങാട് എടക്കാട് പ്രദേശങ്ങളിൽ വീട്ടിൽ ഒളിപ്പിച്ച മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയാണ് എക്‌സൈസ് പിടികൂടിയത്. ലഹരിയുടെ ഉപയോഗം കാരണം നിരവധി യുവാക്കളാണ് മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത്. എടക്കാട് പൊലിസിന് കടന്നു ചെല്ലാൻ കഴിയാത്ത പ്രദേശങ്ങളിലാണ് മയക്കുമരുന്ന് മാഫിയകൾ തമ്പടിക്കുന്നത്. കടലോരത്ത് ഉന്തു വണ്ടികളിൽ വരെ ഇവർക്കായി ചെറു പൊതികൾ വിൽക്കുന്ന ഏജന്റുമാരുണ്ട്. രാത്രികാലങ്ങളിൽ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനാ പ്രവർത്തകരുടെ രഹസ്യ യോഗങ്ങളും ആയുധ പരിശീലനവും നടക്കുന്നതായി ആരോപണമുണ്ട്.

സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് മുഴപ്പിലങ്ങാട്. എന്നാൽ ഡ്രൈവ് ഇൻ ബീച്ചിലും എടക്കാട് പരിസരങ്ങളിലും നടക്കുന്ന മയക്കുമരുന്ന് വിൽപ്പനയിൽ പാർട്ടിയുമായി ബന്ധമുള്ളവർ പോലും ഉൾപ്പെടുന്നത് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ് 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് മയക്കുമരുന്ന് മാഫിയയുടെ വലയിലാവുന്നതെന്നാണ് എക്‌സൈസ് പറയുന്നത്. രാത്രി ഏറെ വൈകി ബീച്ചു പരിസരങ്ങളിൽ കറങ്ങി നടക്കുന്ന യുവാക്കളെയാണ് മയക്കു മരുന്ന് മാഫിയ ആദ്യം മയക്കുമരുന്ന് നൽകി വശീകരിച്ചു പിന്നീട് തങ്ങളുടെ കാരിയർമാരായി ഉപയോഗിക്കുന്നത് ഒരു വശത്ത് വൻ ടൂറിസം പദ്ധതികൾ നടക്കുമ്പോഴും മറുവശത്ത് മയക്കുമരുന്ന് മാഫിയ പിടി മുറുക്കുന്നത് വിനോദ സഞ്ചാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഡ്രൈവ് ഇൻ ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതോടെ ഏറെ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ വിനോദ സഞ്ചാരികൾ. ബീച്ചിന്റെ സൗന്ദര്യം പൂർണമായും ആസ്വദിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായിരിക്കുകയാണ്. നാലര കിലോമീറ്ററിലേറെ ഡ്രൈവ് ചെയ്തു പോകാനാവുന്ന ബീച്ചിനോട് ചേർന്ന് ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന പ്‌ളാറ്റ് ഫോം ഇപ്പോൾ തന്നെസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ബീച്ചിന്റെ വടക്കെ അറ്റത്തു നിന്ന് തുടങ്ങി ഒരു കിലോ മീറ്റർ നീളത്തിലും 18 മീറ്റർ വീതിയുമുള്ള പ്‌ളാറ്റ്‌ഫോമാണ് നിർമ്മിച്ചത്. 25 മീറ്ററോളം ആഴത്തിൽ പൈലിങ് നടത്തി അതിനുമുകളിൽ സ്‌ളാബ് വാർത്തെടുത്താണ് പ്‌ളാറ്റ് ഫോം നിർമ്മിച്ചത്. പ്‌ളാറ്റ് ഫോമിൽ നിന്നും 600 മീറ്ററിനുള്ളിൽ വെച്ച് ബീച്ചിലേക്ക് ഇറങ്ങാനുള്ള സൗകര്യവുമുണ്ട്.

സഞ്ചാരികൾക്ക് ഇരിപ്പിടം കുട്ടികൾക്കായുള്ള കളി യിടം,നടപ്പാത, സൈക്കിൾ ലൈൻ, ഭക്ഷണശാല , സെക്യുരിറ്റി കാബിൻ ശൗചാലയം എന്നീ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ, ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. നിലവിൽ 700 മീറ്ററോളം ഇവിടെ പൂർത്തിയായിട്ടുണ്ട് 700 മീറ്ററിലെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. മുഴപ്പിലങ്ങാട് ,ധർമ്മടം ബീച്ചുകളിൽ നാല് ഘട്ടങ്ങളിലായി 233.71 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. രണ്ടാം ഘട്ട വികസനം മുഴപ്പിലങ്ങാട് ബീച്ചിന്റെ തെക്കെ ഭാഗത്തു നിന്നാണ് തുടങ്ങുക. ബീച്ച് ആക്ടിവിറ്റിക്കുള്ള സൗകര്യം, റസ്റ്റോറന്റ്, വാട്ടർ സ്പോർട്സ് എന്നിവ ഈ ഭാഗത്തുണ്ടാകും.

മൂന്നാം ഘട്ടത്തിൽ ധർമ്മടം ബീച്ചിനെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. നാലാം ഘട്ടത്തിൽ ധർമ്മടം തുരുത്തിൽ നിന്നും വികസന പ്രവൃത്തികൾ തുടങ്ങും ടൂറിസം മേഖലയിൽ വടക്കെമലബാറിന്റെ സെൻട്രൽ പോയന്റായി മാറാൻ ഒരുങ്ങുകയാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ദേശിയ പാത നിർമ്മാണം യാഥാർത്ഥ്യമാകുന്നതിനൊപ്പം മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനവും കണ്ണുരിന്റെ മുഖച്ഛായ തന്നെ മാറ്റിയേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ടൂറിസം വകുപ്പും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP