Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

അയോധ്യയിലെ രാമനെ കണ്ടതിൽ പാർട്ടി അപമാനിച്ചു; കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു; എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു; കോൺഗ്രസ് വിട്ട് ഛത്തീസ്‌ഗഢിലെ പ്രധാന നേതാവ് രാധിക ഖേര

അയോധ്യയിലെ രാമനെ കണ്ടതിൽ പാർട്ടി അപമാനിച്ചു; കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു; എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു; കോൺഗ്രസ് വിട്ട് ഛത്തീസ്‌ഗഢിലെ പ്രധാന നേതാവ് രാധിക ഖേര

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസിന് തിരിച്ചടിയായി ഛത്തിസ്ഗഡിലെ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. കോൺഗ്രസ് പാർട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത രാധിക ഖേരയാണ് പാർട്ടി വിട്ടത്. വീഡിയോ വൈറലായി ദിവസങ്ങൾക്ക് ശേഷമാണ് ഇവർ രാജിവെക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്ത രാജിക്കത്തിലും പാർട്ടിയിൽ താൻ നേരിട്ട അപമാനങ്ങൾ രാധിക ഖേര ചൂണ്ടികാട്ടി. ഛത്തീസ്‌ഗഢിലെ പ്രധാന കോൺഗ്രസ് നേതാവായ രാധിക ഖേര കോൺഗ്രസിന്റെ രാമക്ഷേത്ര നിലപാടിനെയും നേരത്തെ വിമർശിച്ചിരുന്നു.

'ഓരോ ഹിന്ദുവിന്റെ മനസ്സിലും ഭഗവാൻ ശ്രീരാമന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്, എന്നാൽ ചിലർ അതിനെ എതിർക്കുന്നു. ജീവിതത്തിന്റെ 22 വർഷത്തിലേറെ കാലം പാർട്ടിക്ക് വേണ്ടി നൽകിയ എനിക്ക് രാമ ദർശനം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് വിടേണ്ടി വന്നു' രാധിക പറഞ്ഞു.

'ഏപ്രിൽ 25 ന് ഞാൻ അയോധ്യയിൽ ശ്രീരാമനോട് പ്രാർത്ഥിച്ചു. അഞ്ച് ദിവസം മുമ്പ്, ഈ വിഷയത്തിൽ ഛത്തീസ്‌ഗഡ് പ്രദേശ് കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു. എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു. നീതിക്കായി മുതിർന്ന നേതൃത്വത്തോട് അഭ്യർത്ഥിച്ചപ്പോൾ രാമനോട് പ്രാർത്ഥിച്ചതുകൊണ്ട് എനിക്ക് നീതി നിഷേധിക്കപ്പെട്ടു.' രാധിക എഴുതിയ കുറിപ്പിൽ പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പാർട്ടിയിലെ 'അപമാനം' കാരണം രാജിവെക്കുകയാണെന്ന് പറഞ്ഞുള്ള എഐസിസി വാക്താവ് കൂടിയായിരുന്ന രാധിക ഖേരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ കോൺഗ്രസ് വനിതാ നേതാക്കളോട് അനാദരവ് കാണിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP