Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

'എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം; നിയമം നിയമത്തിന്റെ വഴിക്ക് പോകണം; അതിനെ അനുസരിക്കണം; കുടുംബത്തോടല്ല ജനങ്ങളോടാണ് എനിക്ക് കടപ്പാട്'; പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി എച്ച് ഡി ദേവഗൗഡ

'എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം; നിയമം നിയമത്തിന്റെ വഴിക്ക് പോകണം; അതിനെ അനുസരിക്കണം; കുടുംബത്തോടല്ല ജനങ്ങളോടാണ് എനിക്ക് കടപ്പാട്'; പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി എച്ച് ഡി ദേവഗൗഡ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ പ്രതി ചേർക്കപ്പെട്ടതോടെ രാജ്യം വിട്ട ഹാസനിലെ സിറ്റിങ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി എച്ച് ഡി ദേവഗൗഡ. ഇന്ത്യയിലേക്ക് മടങ്ങിയെത്തി നിയമ നടപടികൾ നേരിടണമെന്നും രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് ജനങ്ങളോടാണ് കുടുംബത്തോടല്ല കടപ്പാടെന്നും ദേവഗൗഡ പ്രതികരിച്ചു.

എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം.നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിനോട് പാർട്ടി ലെറ്റർ ഹെഡിലൂടെ പ്രസ്താവന ഇറക്കി ദേവഗൗഡ ആവശ്യപ്പെട്ടു.

'കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്നാണ് തന്റെ നിലപാട്. പ്രജ്വൽ വിദേശത്ത് പോയത് തന്റെ അറിവോടെയല്ല. ഇപ്പോഴെവിടെയാണെന്നും അറിയില്ല. ഇനിയും തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നിൽക്കും'. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് ജനങ്ങളോടാണ് കുടുംബത്തോടല്ല കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു.

'മെയ് 18ന് ക്ഷേത്രത്തിലേക്ക് പൂജ അർപ്പിക്കാൻ പോകുമ്പോൾ ഞാൻ പ്രജ്വല് രേവണ്ണയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. അദ്ദേഹം (രേവണ്ണ) എനിക്കും എന്റെ മുഴുവൻ കുടുംബത്തിനും എന്റെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഉണ്ടാക്കിയ ഞെട്ടലിൽ നിന്നും വേദനയിൽ നിന്നും കരകയറാൻ എനിക്ക് കുറച്ച് സമയമെടുത്തു 2024 മെയ് 23 ന് 'പ്രജ്വല് രേവണ്ണയ്ക്ക് എന്റെ മുന്നറിയിപ്പ്' എന്ന തലക്കെട്ടോടെയുള്ള കത്തിൽ അദ്ദേഹം പറഞ്ഞു.

പ്രജ്വൽ രേവണ്ണയെ കടുത്ത ശിക്ഷയ്ക്ക് വിധേയനാകണമെന്നാണ് തന്റെ അഭിപ്രായമെന്നും, അദ്ദേഹത്തിന്റെ മകനും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും ഇക്കാര്യത്തിൽ തന്റെ നിലപാട് വാദിച്ചുവെന്നും ദേവഗൗഡ തുടർന്നു പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തനിക്കും കുടുംബത്തിനും എതിരെ ആളുകൾ (പ്രജ്വൽ രേവണ്ണയുടെ ലൈംഗികാരോപണത്തെക്കുറിച്ച്) ഏറ്റവും കടുത്ത വാക്കുകൾ ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു.

'എനിക്ക് അത് അറിയാം. അവരെ തടയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വസ്തുതകൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമായിരുന്നുവെന്ന് അവരോട് തർക്കിക്കാൻ ഞാൻ ശ്രമിക്കില്ല,' ദേവഗൗഡ ഖേദം പ്രകടിപ്പിച്ചു.

ലൈംഗികാരോപണത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ അഭ്യർത്ഥന ഇപ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

അതേ സമയം, ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിങ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കിയേക്കും. പ്രജ്വൽ ഒളിവിൽ പോയി ഇരുപത്തിയേഴാം ദിവസമാണ് വിദേശകാര്യമന്ത്രാലയം ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കുന്ന കാര്യം പരിഗണിക്കുന്നത്.

കർണാടക സർക്കാരിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് വിദേശകാര്യമന്ത്രാലയം ഇതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്നലെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രജ്വലിന്റെ നയതന്ത്രപാസ്‌പോർട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു.

വ്യക്തിപരമായ ആവശ്യങ്ങൾക്കാണെങ്കിലും ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുന്നുണ്ടെങ്കിൽ രണ്ടാഴ്ച മുൻപേ ഈ വിവരം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് പ്രജ്വൽ ജർമനിക്ക് പോയിരിക്കുന്നത്. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുണ്ടെങ്കിൽ 90 ദിവസം വരെ ജർമനിയിൽ ഇന്ത്യൻ പൗരന് വിസയില്ലാതെ കഴിയാനാകും.

എന്നാൽ രാജ്യത്ത് അറസ്റ്റ് വാറണ്ടടക്കം നിലവിലുണ്ടെങ്കിൽ ഈ പാസ്‌പോർട്ട് റദ്ദാക്കാനും വിദേശകാര്യമന്ത്രാലയത്തിന് കഴിയും. ഇതെല്ലാം പരിഗണിച്ചാണ് പ്രജ്വലിനെതിരെ ഉടനടി നടപടി എടുക്കണമെന്ന് കർണാടക സർക്കാരും പ്രജ്വലിനെതിരായ കേസുകൾ അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘവും വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP