Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ; ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സന്ദർശിച്ചത് എൻ.ഹരിയും പ്രമീള ദേവിയും; കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ

എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ; ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സന്ദർശിച്ചത് എൻ.ഹരിയും പ്രമീള ദേവിയും; കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: സിപിഎമ്മിൽ നിന്നും സസ്‌പെൻഡ് ചെയ്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്. എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎം അനുഭാവികൾ മർദിച്ചെന്നും സിപിഎമ്മിനു വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നുമുള്ള ആരോപണങ്ങളും പരാതികളും ഉയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കാൻ വേണ്ടിയാണു ബിജെപി നേതാക്കൾ മൂന്നാറിലെത്തിയത്. ഇതിനുശേഷമായിരുന്നു എസ്.രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച.

നേരത്തെ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഡൽഹിയിലെത്തി എസ് രാജേന്ദ്രൻ മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോൾ വീണ്ടും ശക്തമായത്. എന്നാൽ സിപിഎമ്മിൽ നിന്നും പിന്നോട്ടില്ലെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർക്കൊപ്പമുള്ള ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കൾ വിളിച്ചിരുന്നു. കാര്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ടെന്നും എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP