Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഹജ്ജ് തീർത്ഥാടനം: കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും; ഇത്തവണ ഹജ്ജിന് പോകുന്നത് 3249 പേർ

ഹജ്ജ് തീർത്ഥാടനം: കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും; ഇത്തവണ ഹജ്ജിന് പോകുന്നത് 3249 പേർ

മറുനാടൻ മലയാളി ബ്യൂറോ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ ഒന്നിന് പുറപ്പെടും. ഈ മാസം 31 ന് ഹജ്ജ് ക്യാംപ് ആരംഭിക്കും. 3249 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ജൂൺ 1 മുതൽ 10 വരെ 9 വിമാനങ്ങൾ ഹജ്ജ് സർവ്വീസ് നടത്തും. സൗദി എയർലൈൻസിന്റെ വിമാനങ്ങളാണ് കണ്ണൂരിൽ നിന്നും തീർത്ഥാടകരെ കൊണ്ടുപോകുന്നത്.

ജൂൺ ഒന്നിന് പുലർച്ചെ 5.55 നാണ് ആദ്യ സർവ്വീസ്. മെയ് 31 ന് ഹജ്ജ് ക്യാംപ് ആരംഭിക്കും. ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹജ്ജ് ക്യാംപിൽ ഒരുക്കുമെന്ന് മട്ടന്നൂർ എം എൽ എ കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കഴിഞ്ഞ തവണ 2030 പേരാണ് കണ്ണൂരിൽ നിന്നും ഹജ്ജിന് പുറപ്പെട്ടത്. ഇത്തവണ 1219 പേർ അധികമായി യാത്ര ചെയ്യും.

ഹജ്ജ് ക്യാംപിൽ വിശ്രമ മുറി, പ്രാർത്ഥന മുറി, ഭക്ഷണം, ആരോഗ്യ പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് ഇത്തവണ കണ്ണൂരിൽ നിന്നും സർവ്വീസ് നടത്തുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP