Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനി പുതിയ ചിത്രം ഒരുക്കുന്നു; 'ഒരു കെട്ടു കഥയിലൂടെ' കോന്നിയിൽ തുടക്കമായി

ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനി പുതിയ ചിത്രം ഒരുക്കുന്നു; 'ഒരു കെട്ടു കഥയിലൂടെ' കോന്നിയിൽ തുടക്കമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്‌കരൻ (ബഹ്റൈൻ ),സവിത മനോജ് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന 'ഒരുകെട്ടുകഥയിലൂടെ' പത്തനംതിട്ട കോന്നിയിൽ ആരംഭിച്ചു.

ചിത്രത്തിന്റെ പൂജ കോന്നി മഠത്തിൽ കാവ്‌ദേവീ ക്ഷേത്രത്തിൽ നടന്നു. ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ :കെ യു ജെനീഷ്‌കുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.



നീനകുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി, വൈഗ റോസ്, ജീവ നമ്പ്യാർ, ബിഗ്ബോസ് ഫെയിം ഡോ: രജിത്കുമാർ, ജി കെ പണിക്കർ, ശ്രീകാന്ത് ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ, അൻസു കോന്നി എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നുമെറിൻ, അൻവർ, അമൃത്, ആന്മേരി, അതുല്യ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ കഥയും കോ- ഡയറക്ഷനും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം - ഷാജി ജേക്കബ് ,എഡിറ്റിങ് - റോഷൻ കോന്നി ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ശ്യാം അരവിന്ദം, കലാസംവിധാനം - ഷാജി മുകുന്ദ് , വിനോജ് പല്ലിശ്ശേരി, ഗാനരചന - മനോജ് പാലക്കാട്, മുരളി മൂത്തേടം. സംഗീതം - സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - സജിത്ത് സത്യൻ, ചമയം - സിന്റ മേരി വിത്സന്റ്, നൃത്ത സംവിധാനം -അതുൽ രാധാകൃഷ്ണൻ, കോസ്റ്റുംസ് -അനിശ്രീ, ആലാപനം - ബെൽരാം, നിമ്മി ചക്കിങ്കൽ. പി.ആർ.ഒ പി.ആർ.സുമേരൻ, സ്റ്റിൽസ് എഡ്ഡി ജോൺ .

അസ്സോസിയേറ്റ് - കലേഷ്‌കുമാർ, നന്ദഗോപൻ, നവനീത് .ആർട്ട് അസിസ്റ്റന്റ് - ഗോപു, ഫോക്കസ് പുള്ളർ -കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ - ശ്രീജേഷ്, പോസ്റ്റർ ഡിസൈൻ സുനിൽ എസ് പുരം, ലൊക്കേഷൻ മാനേജർസ് ആദിത്യൻ, ഫാറൂഖ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP