കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു; കാൻസർ പടരുമ്പോഴും പ്രത്യാശയുടെ ഫേസ്ബുക്ക് പോസ്റ്റുകളിട്ട യുവാവ് വിടപറഞ്ഞത് എല്ലാവരെയും കണ്ണീരണിയിച്ച്; പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കാൻസറിന് കീഴടങ്ങുമ്പോൾ ആദരാജ്ഞലികൾ അർപ്പിച്ച് നെറ്റിസൺസ്
മറുനാടൻ ഡെസ്ക്
കൊല്ലം: കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് ആയിരങ്ങൾക്ക് പ്രചോദനമായ നന്ദു മഹാദേവ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു നന്ദുവിന്റെ അന്ത്യം. വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഫേസ്ബുക്കിൽ പ്രത്യാശ സ്പുരിക്കുന്ന പോസ്റ്റുകളിട്ടു ശ്രദ്ധേയനാണ് നന്ദു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അവിടെ തന്നെ മൃതദേഹം സംസ്ക്കരിക്കാനാണ് ഒരുങ്ങുന്നത്.
കാൻസർ പോരാളികൾക്കു മാത്രമല്ല, ജീവിതത്തിൽ തളർന്നിരിക്കുന്ന ഓരോരുത്തർക്കും ഓടിയോടി മുന്നോട്ടു കുതിക്കാനുള്ള ഊർജം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ. അതുതന്നെയാണ് നന്ദുവിന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റും മലയാളി ഏറ്റെടുത്തതും. കാൻസർ എന്ന രോഗം ശരീരത്തെ കാർന്നുതിന്നുമ്പോഴും വളരെ നിസാരമായാണ് നന്ദു അത് പങ്കിടുന്നത്. പിന്നാലെ വരുന്നവർക്ക് രോഗത്തെ പേടിക്കാതെ മുന്നോട്ടുപോകാനുള്ള കരത്തുറ്റ ഒരു മരുന്നാണ് നന്ദുവിന്റെ ഓരോ പോസ്റ്റും.
ഇനി ഒന്നും ചെയ്യാൻ ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴും സുഹൃത്തുക്കളെയും കൂട്ടി നേരേ ഗോവയിൽ പോയി അടിച്ചുപൊളിച്ചു തിരിച്ചുവന്നവനാണ് നന്ദു. പുകയില്ല, കത്തി ജ്വലിക്കാനാണ് ഇഷ്ടമെന്നും സൂര്യനെപ്പോലെ ഒരു നക്ഷത്രമായിരുന്നെന്ന് പറഞ്ഞു കേൾക്കാഃാണ് ഇഷ്ടമെന്നുമാണ് ഗോവയാത്രയെക്കുറിച്ച് എഴുതിയ പോസ്റ്റിൽ നന്ദു പറഞ്ഞത്. ഇങ്ങനെ ആത്മവിശ്വാസത്തിന്റെ പ്രതീകമായി നിന്ന യുവാവാണഅ ഒടുവിൽ വിട പറയുന്നത്.
നന്ദുവിന്റെ വിയോഗ വാർത്ത പുറത്തുവന്നതോടെ സൈബർ ഇടത്തിലും അനുശോചന പ്രവാഹമാണ്. പ്രത്യാശയുടെ രാജകുമാരന് വിട എന്നു പറഞ്ഞു കൊണ്ടാ നെറ്റിസൺസ് അദ്ദേഹത്തെ അനുസ്മരിക്കുന്നത്. രോഗാവസ്ഥ രൂക്ഷമായ ഘട്ടത്തിലും നന്ദുവിട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമാരിരുന്നു. ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക് എന്ന് ചോദിച്ചു കൊണ്ടുള്ള നന്ദുവിന്റെ അവസാന പോസ്റ്റ് എല്ലാവരെയും കണ്ണീരണിയിക്കുന്നതാണ്..
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...
വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്...
അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക്..
ഇനി പരീക്ഷിക്കുവാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാൻ കഴിയുമോ സക്കീർ ഭായിക്ക്...
But I Can...!
എനിക്ക് കഴിയും...
അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും..
ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ....
മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സർജറിയോ ഒന്നുമുണ്ടാകില്ല..
എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്..
ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്..
അതുകൊണ്ട് തന്നെ നിലവിൽ ഇതിനായി മരുന്നൊന്നുമില്ലത്രേ...
ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം...
എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യും...
അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടർമാരുടെ സ്നേഹത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു...!
എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്നങ്ങളും പ്രതിസന്ധികളും..
ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളിൽ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..!
ചിലർക്ക് സാമ്പത്തികം മറ്റു ചിലർക്ക് കുടുംബപ്രശ്നങ്ങൾ വേറെ ചിലർക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകൾ അങ്ങനെ പലതരത്തിൽ ആകുമത്...!
പക്ഷേ നമ്മൾ തോറ്റു കൊടുക്കരുത്..
ചങ്കൂറ്റത്തോടെ നേരിടണം...
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുൻവിധിയെഴുതി തോൽക്കാൻ സ്വയം നിന്നുകൊടുക്കരുത്...
മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാൻ ശ്രമിക്കണം...
അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്നേഹിക്കും...
ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..അതിലൊന്നും വലിയ കാര്യവുമില്ല...
നെഞ്ചോടു ചേർത്തുവയ്ക്കാൻ അനേകം ഹൃദയബന്ധങ്ങൾ കിട്ടി എന്നുള്ളതിനെക്കാൾ വലുതായി മറ്റൊന്നുമില്ല...
അതൊരു പുണ്യമായി കരുതുന്നു..
ഓരോ ബന്ധങ്ങളും അത്രമേൽ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു...
നമ്മളെല്ലാവരും എപ്പോഴും ഒരു സ്നേഹവലയമാകണം...
ഞാനുമങ്ങനെയാണ്....
എന്നിൽ സ്നേഹം മാത്രമേയുള്ളൂ..
അപൂർവ്വം ചിലർക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടാത്തതുകൊണ്ട് മാത്രമാണ്..
എന്റെയുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്നേഹം ഒഴുകിയെത്തിയിരിക്കും..
ജീവിതം വളരെ ചെറുതാണ്...
ഇനി എനിക്കും നിങ്ങൾക്കും ഒക്കെ എത്ര നിമിഷങ്ങൾ ഉണ്ടെന്നോ എത്ര ദിവസങ്ങൾ ഉണ്ടെന്നോ എത്ര മാസങ്ങളോ വർഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല...
അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും..ഒപ്പം
മതിലുകളില്ലാതെ അങ്ങട് സ്നേഹിക്കും..
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം
പുകയാതെ ജ്വലിക്കും...അല്ലപിന്നെ...
ശ്വാസകോശത്തിന് ഇൻഫെക്ഷൻ ബാധിച്ചു വേദന കൂടുതൽ ആയിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്...
ഇന്നലെ മുതൽ റേഡിയേഷനും തുടങ്ങി...
ഓരോ പരുങ്ങലിന് ശേഷവും പൂർവാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ...
ഇത്തവണയും കനലുകൾ ചവിട്ടിമെതിച്ചു ഞാൻ വരും..
ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടെങ്കിലും മനസ്സുകൊണ്ട് ഞാൻ സുഖമായിരിക്കുന്നു..
സന്തോഷമായിരിക്കുന്നു...
എന്റെ പ്രിയപ്പെട്ട എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..
ഞാനെന്നെ തന്നെ സർവ്വേശ്വരന് സമർപ്പിക്കുന്നു...
എല്ലാവർക്കും നന്മയുണ്ടാകട്ടെ..
പ്രാർത്ഥിക്കുക ചങ്കുകളേ...
സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ ??
ഹൃദയത്തിന്റെ ലെൻസിലൂടെ സ്നേഹത്തിന്റെ ഫ്ളാഷടിപ്പിച്ച് ഫോട്ടം പിടിച്ചത് ന്റെ ചങ്ക് Thajudeen AJ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ?
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും
- തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ
- ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും!
- 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ''വെറും നഴ്സായി ജീവിക്കാൻ യുകെയിലേക്ക് വരണമോ? അത്തരക്കാരാണ് വന്ന വഴിയേ ഓസ്ട്രേലിയ നോക്കി പോകുന്നത്''; നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല; മാരിമുത്തു കുമാരസ്വാമിക്ക് പറയാനുള്ളത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍