Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

ബ്രേക്ക്ഫാസ്റ്റിന് ഫ്രൂട്ട്സ് മാത്രം ഉപയോഗിക്കുകയും ഒലിവ് ഓയിലും യോഗയും ശീലം ആക്കുകയും ചെയ്താൽ ഏത് പ്രായത്തിലും സുന്ദരിയാവാൻ കഴിയുമോ..? മകളെയും അമ്മയെയും തിരിച്ചറിയാൻ വയ്യാത്ത വിധം സുന്ദരിയായതിന്റെ രഹസ്യം വ്യക്തമാക്കി മുൻകാല നായിക

ബ്രേക്ക്ഫാസ്റ്റിന് ഫ്രൂട്ട്സ് മാത്രം ഉപയോഗിക്കുകയും ഒലിവ് ഓയിലും യോഗയും ശീലം ആക്കുകയും ചെയ്താൽ ഏത് പ്രായത്തിലും സുന്ദരിയാവാൻ കഴിയുമോ..? മകളെയും അമ്മയെയും തിരിച്ചറിയാൻ വയ്യാത്ത വിധം സുന്ദരിയായതിന്റെ രഹസ്യം വ്യക്തമാക്കി മുൻകാല നായിക

സ്വന്തം ലേഖകൻ

ഹോംഗ് കോംഗിലെ സെക്സ് ദേവത എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ചിങ്മി യൗ സുക് ചിൻഗിന് നിലവിൽ 51 വയസാണ് പ്രായം .എന്നാൽ തന്റെ 18കാരി മകൾക്ക് അടുത്ത് ഇവർ നിന്നാൽ രണ്ട് പേർക്കും ഏതാണ്ട് ഒരേ പ്രായമേയുള്ളുവെന്ന് ആർക്കും തോന്നിപ്പോകും. ബ്രേക്ക്ഫാസ്റ്റിന് ഫ്രൂട്ട്സ് മാത്രം ഉപയോഗിക്കുകയും ഒലിവ് ഓയിലും യോഗയും ശീലം ആക്കുകയും ചെയ്താൽ ഏത് പ്രായത്തിലും സുന്ദരിയാവാൻ കഴിയുമെന്നാണ് ചിൻഗ് തെളിയിച്ചിരിക്കുന്നത്. ഇതിലൂടെ മകളെയും തന്നെയും തിരിച്ചറിയാൻ വയ്യാത്ത വിധം സുന്ദരിയായതിന്റെ രഹസ്യം വ്യക്തമാക്കുകയാണ് ഈ മുൻകാല സിനിമാ നായിക

തന്റെ യൗവനം നിലനിർത്തുന്നതിനായി ഈ മുൻ അഭിനേത്രി മില്യണുകളാണ് പൊടിക്കുന്നത്. 20 വർഷങ്ങളായി അഭിനയരംഗത്ത് നിന്ന് വിടവാങ്ങിയെങ്കിലും തന്റെ കത്തുന്ന സൗന്ദര്യം നിലനിർത്തുന്നതിൽ ചിൻഗ് അതീവ ശ്രദ്ധാലുവാണ്. 1987ൽ പ്രശസ്തിയിലേക്കുയർന്ന ചിൻഗും 18കാരി മകളും അടുത്തടുത്ത് നിൽക്കുന്ന ചിത്രം ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ മകളേക്കാൾ യുവത്വം അമ്മയ്ക്കാണെന്നാണ് നിരവധി പേർ എടുത്ത് കാട്ടുന്നത്. ഹോംഗ്കോംഗിലെ ഫാഷൻ ടൈക്കൂണായ ഷാം കാർ വെയ് എന്നയാളുടെ ഭാര്യയാണ് ചിൻഗ്.

ഇവരുടെ മൂത്ത മകളായ ഷാം യുയെറ്റിനാണ് 18 വയസ് പ്രായം.ഷാം നവംബറിൽ പാരീസിൽ വച്ച് നടന്ന ലെ ബാൽ ഡെസ് ഡെബ്യൂട്ടന്റെസ് ബാളിൽ യുയെറ്റിൻ പങ്കെടുത്തിരുന്നു. ഈ അമ്മയും മകളും അടുത്തടുത്ത് നിൽക്കുന്നത് കണ്ടാൽ സഹോദരിമാരാണെന്ന് മാത്രമേ തോന്നുകയുള്ളുവെന്നാണ് ചൈനീസ് ന്യൂസ് ഔട്ട്ലെറ്റായ സിനയിൽ വന്ന ഒരു ആർട്ടിക്കിൾ വെളിപ്പെടുത്തുന്നത്. ചിൻഗിനെ കുറിച്ച് വന്ന ഈ ട്രെൻഡിങ് ടോപിക് പേജ് വെയ്ബോ എന്ന പ്രശസ്തമായ ചൈനീസ് സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 150 മില്യൺ ക്ലിക്കുകളാണ് നേടിയിരിക്കുന്നത്.

തന്റെ 19ാം വയസിൽ മിസ് ഹോംഗ്കോംഗ് മത്സരത്തിൽ പങ്കെടുത്തത് മുതലാണ് 1987ൽ ചിൻഗ് ആദ്യമായി ശ്രദ്ധേയയാകുന്നത്.എന്നാൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായെന്ന ആരോപണത്തെ തുടർന്ന് ചിൻഗ് ഈ പ്രശസ്തമായ സൗന്ദര്യമത്സരത്തിന്റെ ഫൈനലിൽ നിന്നും പിന്മാറ്റപ്പെടുകയായിരുന്നു. എന്നാൽ ഈ ആരോപണം ചിൻഗ് ഇത് വരെ സമ്മതിച്ചിട്ടില്ല. 51 വയസായിട്ടും തന്റെ യൗവനം ഇന്നും അത്ഭുതകരമായി കാത്ത് സൂക്ഷിക്കുന്ന ചിൻഗിനെ പറ്റി ചൈനീസ് ടാബ്ലോയ്ഡുകൾ സ്ഥിരമായി ഫ്രന്റ് പേജ് ആർട്ടിക്കിളുകൾ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.

1988ലെ ദി ക്രേസി കമ്പനീസ് എന്ന ചിത്രത്തിലായിരുന്നു ചിൻഗ് ആദ്യമായി അഭിനയിച്ചിരുന്നത്. 1990കളിലായിരുന്നും ചിൻഗ് അഭിനയത്തിന്റെ ഔന്നത്യത്തിലെത്തിയിരുന്നത്.1997ൽ ഷാമിനെ വിവാഹം കഴിക്കുന്നതിന് മുമ്പായിരുന്നു ചിൻഗ് അവസാനമായി സിനിമയിൽ അഭിനയിച്ചിരുന്നത്. ഹോംഗ് കോംഗ് ഫാഷൻ കൺഗ്ലോമെറേറ്റ് ആയ ഐടിയുടെ സ്ഥാപകനാണ് ഷാം. ഇവർക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്. ദിവസവും ഒരു മണിക്കൂർ യോഗ ചെയ്യുന്നത് തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിൽ നിർണാകമായ പങ്ക് വഹിക്കുന്നുവെന്നാണ് ചിൻഗ് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP