Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഇൻസ്റ്റഗ്രാമിൽ ലൊക്കേഷൻ സഹിതം പോസ്റ്റിട്ടു; പിന്നാലെ മോഡലിനെ തേടിയെത്തി അക്രമികൾ; റെസ്റ്റോറന്റിൽ കയറി വെടിവെച്ച് കൊന്നു; പിന്നിൽ മയക്കുമരുന്നു മാഫിയ എന്ന് സൂചന

ഇൻസ്റ്റഗ്രാമിൽ ലൊക്കേഷൻ സഹിതം പോസ്റ്റിട്ടു; പിന്നാലെ മോഡലിനെ തേടിയെത്തി അക്രമികൾ; റെസ്റ്റോറന്റിൽ കയറി വെടിവെച്ച് കൊന്നു; പിന്നിൽ മയക്കുമരുന്നു മാഫിയ എന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

കീറ്റോ: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മോഡലുമായ യുവതിയെ എക്വഡോറിൽ വെടിവെച്ച് കൊലപ്പെടുത്തി. പട്ടാപ്പകൽ ഒരു റസ്റ്ററന്റിൽവച്ചാണ് യുവതിയെ അക്രമികൾ വെടിവെച്ച് കൊന്നത്. സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്ന ലാൻഡി പരാഗ ഗ്വൊയ്ബുരോ(23)യാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി മറ്റൊരാൾക്കൊപ്പം റസ്റ്ററന്റിൽ സംസാരിച്ചുനിൽക്കവെയാണ് തോക്കുധാരികളായ രണ്ടുപേർ ഇരച്ചെത്തിയത്. തുടർന്ന് ഇരുവരും യുവതിക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.

കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഇൻസ്റ്റഗ്രാമിൽ ലൊക്കേഷൻ സഹിതം യുവതി ഒരു ചിത്രം പങ്കുവെച്ചിരുന്നു. റസ്റ്ററന്റിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ഇതിലൂടെ യുവതി എവിടെയാണെന്ന് മനസിലാക്കിയ അക്രമികൾ റസ്റ്ററന്റിലെത്തി കൃത്യം നടത്തിയെന്നാണ് പൊലീസ് കരുതുന്നത്.

ഇൻസ്റ്റഗ്രാമിൽ 1.76 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസറാണ് കൊല്ലപ്പെട്ട ലാൻഡി പരാഗ. അതേസമയം, കൊലപാതകത്തിന് കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. എന്നാൽ, ഒരു ക്രിമിനൽ മയക്കുമരുന്ന് സംഘത്തിന്റെ തലവനുമായി യുവതിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയ തലവന്റെ വിധവയായ ഭാര്യയാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP