Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

കൊച്ചി മെട്രോയിലെ ആദ്യ തൊഴിലാളി യൂണിയനായി സിഐടിയു; കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ; യൂണിയൻ വരുന്നതോടെ ഹർത്താൽ ദിവസങ്ങളിൽ മെട്രോ പ്രവർത്തനം നിലയ്ക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നേതാക്കൾ

കൊച്ചി മെട്രോയിലെ ആദ്യ തൊഴിലാളി യൂണിയനായി സിഐടിയു; കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ; യൂണിയൻ വരുന്നതോടെ ഹർത്താൽ ദിവസങ്ങളിൽ മെട്രോ പ്രവർത്തനം നിലയ്ക്കുമെന്ന രീതിയിലുള്ള  പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനാണ് കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയൻ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. എക്സിക്യൂട്ടീവ് വിഭാഗത്തിലെയും എക്സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെഎംആർഎൽ ജീവനക്കാർ ഇടത് ആഭിമുഖ്യമുള്ള സംഘടനയുടെ ഭാഗമാകും. കൊച്ചി മെട്രോ പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ട സന്ദർഭത്തിലാണ് യൂണിയൻ രൂപം കൊള്ളുന്നത്. രാജ്യത്തെ മറ്റു മെട്രോ യൂണിയനുകളുടെ വഴിയിലാണ് സംഘടനയുടെ പിറവി.

അസിസ്റ്റന്റ് മാനേജർ മുതൽ മുകളിലേക്കുള്ള എക്സിക്യൂട്ടീവ് വിഭാഗത്തിൽ കൊച്ചി മെട്രോയിൽ നിലവിൽ ജോലി ചെയ്യുന്നത് നൂറ്റിയെഴുപത് പേരാണ്. ഈ വിഭാഗത്തിൽ നിന്നും യൂണിയനിൽ ചേർന്നവർ കുറച്ചു പേർ മാത്രമാണ്. പക്ഷേ 400 ജീവനക്കാരുള്ള നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിൽ നിന്ന് 250 ലേറെ പേർ യൂണിയനിൽ അംഗങ്ങളായി.

യൂണിയനെന്നാൽ കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻ പിള്ള യൂണിയന്റെ ലോഗോ പ്രകാശനം ചെയ്തു. സ്റ്റേഷൻ കൺട്രോളർ ജെ ജയലാൽ യൂണിയൻ പ്രസിഡന്റായി ചുമതലയേറ്റു. സ്റ്റേഷൻ എഞ്ചിനീയർ എം എം സിബിയാണ് സെക്രട്ടറി. യൂണിയൻ വരുന്നതോടെ ഹർത്താൽ ദിവസങ്ങളിൽ മെട്രോ പ്രവർത്തനം നിലയ്ക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP