Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്‌നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ

മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്‌നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞത്ത് രാജ്യത്തെ ആദ്യ ട്രാൻസ്്ഷിപ്പ്‌മെന്റ് കണ്ടൈനർ ടെർമിനിൽ. ആ തുറമുഖമെത്തുമ്പോൾ തിരുവനന്തപുരത്തും തിരിക്ക് കൂടും. ഇത് കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു. കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും. ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ അന്തിമ ഡിപിആർ ഡിഎംആർസി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് സമർപ്പിക്കും. ഇതിന് ശേഷം ഇത് അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും. ഉടൻ അംഗീകാരവും നൽകും.

11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതിയുടെ അന്തിമ ഡിപിആറിന് ജൂണിൽ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് പദ്ധതിയുടെ അന്തിമ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്.പള്ളിപ്പുറം ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള ഒന്നാം ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിക്കായി 4057.7 കോടി രൂപയുമാണ് ഡിപആറിൽ ചെലവ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ മുഴുവൻ കണക്ട് ചെയ്യുന്ന തരത്തിൽ മൂന്നാം ഘട്ടവും വരും. ഇതോടെ തിരുവനന്തപുരത്തെ യാത്ര കൂടുതൽ സുഗമമാക്കും.

കൊച്ചി മെട്രോ മോഡൽ തന്നെയാകും തിരുവനന്തപുരത്തും നടപ്പിലാക്കുക. ഫെബ്രുവരി മാസത്തിൽ തന്നെ ഡിപിആർ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് കൈമാറിക്കഴിഞ്ഞു.സിവിൽ, ഇലക്ട്രിക്കൽ, സിഗ്‌നലിങ്, ടെലികമ്മ്യൂണിക്കേഷൻ, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങിയവയും ചേർത്തുള്ള സമഗ്രമായ പദ്ധതി ചെലവാണ് 11,560.8 കോടി രൂപ. ഒന്നാം ഇടനാഴിയായ പള്ളിപ്പുറം ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള 30.8 കിലോമീറ്റർ റൂട്ടിൽ 25 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പൂർണമായും മേൽപ്പാലത്തിലൂടെ മാത്രം ഓടുന്ന മെട്രോ ലെയിൻ ആയിരിക്കും.15.9 കിലോമീറ്റർ വരുന്ന കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിയിൽ 13 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതിൽ 11 സ്റ്റേഷനുകൾ മേൽപ്പാലത്തിലും രണ്ട് സ്റ്റേഷനുകൾ (ഈസ്റ്റ് ഫോർട്ട് ജംഗ്ഷൻ, കിള്ളിപ്പാലം) അണ്ടർ ഗ്രൗണ്ടും ആയിരിക്കും. 2012ലാണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി വിഭാവനംചെയ്തത്. 2014-ൽ ഡി.എം.ആർ.സി. പദ്ധതിയുടെ ആദ്യ രൂപരേഖയും സമർപ്പിച്ചിരുന്നു.

പള്ളിപ്പുറം മുതൽ കൈമനംവരെ ആദ്യ ഘട്ടത്തിലും കൈമനം മുതൽ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടത്തിലും നടപ്പാക്കാമെന്നായിരുന്നു പഠന റിപ്പോർട്ട്. 4219 കോടി രൂപയായിയിരുന്നു ചെലവ് കണക്കാക്കിയത്. പിന്നീട് പദ്ധതിയിൽ ചെറിയ മാറ്റങ്ങൾ വന്നു. നേരത്തെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചിച്ചിരുന്നത്.

കെ.എം.ആർ.എൽ. പിന്നീട് ഓൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനം നടത്തിയാണ് മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്നു കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP