Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കെ.എം.സി.സി ബഹ്റൈൻ അഹമ്മദ് കുട്ടി തലകാപ്പ് അനുസ്മരണം ഇന്ന്

കെ.എം.സി.സി ബഹ്റൈൻ അഹമ്മദ് കുട്ടി തലകാപ്പ് അനുസ്മരണം ഇന്ന്

സ്വന്തം ലേഖകൻ

മനാമ: കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഹമ്മദ് കുട്ടി തലകാപ്പ് ഓൺലൈൻ അനുസ്മരണ സംഗമം ഇന്ന് (ബുധൻ) നടക്കും. സൈബർ വിങ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി നടക്കുന്ന സംഗമം ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി ബഹ്റൈൻ മുൻ സംസ്ഥാന ട്രഷററും ബഹ്റൈൻ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന അഹമ്മദ് കുട്ടി തലകാപ്പ് ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ വച്ചാണ് മരണപ്പെട്ടത്. പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ സാമൂഹിക-രാഷ്ട്രീയ മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പവിഴദ്വീപിലെ ഓർമകളും പ്രവർത്തനങ്ങളും പങ്കുവയ്ക്കുന്ന സംഗമത്തിൽ കെ.എം.സി.സി നേതാക്കന്മാരായ ഹബീബ് റഹ്മാൻ, അസൈനാർ കളത്തിങ്കൽ, കുട്ടൂസ മുണ്ടേരി, ഷാഫി പാറക്കട്ട, എസ്.വി ജലീൽ, അലി കൊയിലാണ്ടി, വി.എച്ച് അബ്ദുള്ള, മമ്മി മൗലവി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP