Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

അഞ്ചു ലക്ഷത്തിൽ കൂടുതൽ മുടക്കി വിവാഹം നടത്തുന്നവരിൽനിന്നും പത്തു ശതമാനം പണം പിടിച്ചു പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ചയയ്ക്കുന്ന നിയമം ഇന്ത്യയിൽ വരുമോ? കോൺഗ്രസ് എംപിയുടെ ഈ സ്വകാര്യ ബില്ലിനെ പിന്തുണയ്ക്കാൻ എത്ര എംപിമാർ തയാറാകും

അഞ്ചു ലക്ഷത്തിൽ കൂടുതൽ മുടക്കി വിവാഹം നടത്തുന്നവരിൽനിന്നും പത്തു ശതമാനം പണം പിടിച്ചു പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ചയയ്ക്കുന്ന നിയമം ഇന്ത്യയിൽ വരുമോ? കോൺഗ്രസ് എംപിയുടെ ഈ സ്വകാര്യ ബില്ലിനെ പിന്തുണയ്ക്കാൻ എത്ര എംപിമാർ തയാറാകും

ന്യൂഡൽഹി: നൂറും അഞ്ഞൂറും കോടി പൊടിച്ചു നടത്തുന്ന ആഡംബര വിവാഹങ്ങൾ സമൂഹത്തിന്റെ നിശിച വിമർശനത്തിന് ഇരയാകുന്നതിനിടെ ഇത്തരം ധൂർത്തുകൾ നിയന്ത്രിക്കുന്നതിന് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തുന്ന ബിൽ ലോക്സഭയിൽ. കോൺഗ്രസ് എംപി രഞ്ജീത് രഞ്ജൻ ആണ് സ്വകാര്യ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ മുടക്കി വിവാഹസൽക്കാരം നടത്തുന്നവർ അതിന്റെ പത്തു ശതമാനം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനായി നൽകണമെന്നാണു ബില്ലിലെ വ്യവസ്ഥ. അതിഥികളുടെയും വിഭവങ്ങളുടെയും എണ്ണം നിയന്ത്രിക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മന്ത്രിസഭാ അംഗമല്ലാത്ത എംപി. കൊണ്ടുവരുന്ന ബില്ലാണ് സ്വകാര്യ ബിൽ. സാധാരണ ഗതിയിൽ മന്ത്രിസഭാ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഭരണപക്ഷമാണ് ബിൽ കൊണ്ടുവരിക. അപൂർവമായാണ് ഇത്തരം ബിൽ പാർലമെന്റിൽ പാസാക്കപ്പെടുക. ഇത്തരമൊരു ബിൽ 2015 ഏപ്രിലിൽ രാജ്യസഭയിൽ പാസാക്കപ്പെട്ടിരുന്നു. 45 വർഷത്തിനുശേഷമായിരുന്നു ഇത്. ഇതിനു മുമ്പ് 1970 ലാണ് ഒരു സ്വകാര്യ ബിൽ പാസായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP