Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു

പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സുരാൻകോട്ട് മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു. ഇതിൽ ഒരു സൈനികന്റെ കൂടി നില ഗുരുതരമാണ്. അപകടത്തിൽ പെട്ട വാഹനങ്ങളിൽ ഒന്ന് വ്യോമസേനയുടേതാണ്.

മേഖലയിൽ നിന്ന് ഭീകരരെ തുരത്താൻ കൂടുതൽ സൈനികരെ അടിയന്തരമായി എത്തിച്ചു. സുരാൻകോട്ടെ മേഖലയിലെ സനായി ഗ്രാമത്തിൽവച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾക്കു നേർക്ക് ഭീകരർ വെടിയുതിർത്തത്. സനായിലേക്ക് പോകും വഴി ഷഷിദാറിന് അടുത്തുവച്ചാണ് വെടിവെപ്പുണ്ടായത്.

ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ ഉദ്ധംപുറിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം എത്തിച്ചു. വ്യോമസേനാ വാഹനങ്ങൾ വ്യോമസേനാതാവളത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിൾസ് സൈനികർ സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വെടിയേറ്റ വാഹത്തിന്റെ വിൻഡ് സ്‌ക്രീനിൽ ഒരുഡസനോളം ബുളറ്റുകൾ തുളച്ചുകയറിയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷം ഈ മേഖലയിൽ ഭീകരാക്രമണ പരമ്പര തന്നെയുണ്ടായിരുന്നു. ഈ വർഷം ഇതാദ്യമായാണ് വലിയൊരു ഭീകരാക്രമണം ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP