Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

വിവരങ്ങൾ വിരൽതുമ്പിൽ അറിയാൻ വോട്ടർ ഹെൽപ് ലൈൻ

സ്വന്തം ലേഖകൻ

രാജ്യത്താകമാനമുള്ള വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും ലഭിക്കാൻ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടർ ഹെൽപ് ലൈൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോർട്ടലിൽ നിന്നും തൽസമയ ഡാറ്റ ഈ ആപ്പ് വഴി ലഭ്യമാക്കുന്നു. വോട്ടർമാരെ പ്രചോദിപ്പിക്കുകയും ബോധവൽക്കരിക്കുകയുമാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം.

വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയും സാധിക്കും. വോട്ടർ പട്ടികയിൽ പേര് തിരയാനും വോട്ടർ രജിസ്‌ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകൾ സമർപ്പിക്കാനും ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യാനും പരാതികൾ നൽകാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ വോട്ടർ ഹെൽപ് ലൈൻ ആപ് ഡൗൺലോഡ് ചെയ്ത് ഫോണിൽവരുന്ന ഒ.ടി.പി രജിസ്ട്രഷൻ ഉപയോഗിച്ച് ലോഗിൻ രജിസ്‌ട്രേഷൻ നടത്താം. തുടർന്ന് വ്യക്തിഗത വിവരങ്ങൾ, ഫോൺ, ഇ മെയിൽ ഐഡി, ജനനത്തീയതി, വിലാസം, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റർ ചെയ്യാം.

ആപ്ലിക്കേഷനിൽ ലഭിക്കുന്ന പ്രധാന സേവനങ്ങൾ

* വോട്ടർ പട്ടിക തിരയൽ (വിശദാംശങ്ങൾ പ്രകാരം അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ച് തിരയാം)
* പുതിയ വോട്ടർ രജിസ്ട്രേഷനായി തിരഞ്ഞെടുപ്പ് ഫോമുകൾ പൂരിപ്പിക്കൽ, മറ്റൊരു നിയോജക മണ്ഡലത്തിലേക്ക് ഷിഫ്റ്റ് ചെയ്യൽ, ഓവർസീസ് വോട്ടർമാർക്കുള്ള സേവനങ്ങൾ, വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യൽ അല്ലെങ്കിൽ എതിർപ്പ് പ്രകടിപ്പിക്കൽ , എൻട്രികളുടെ തിരുത്തൽ, നിയമസഭാ മണ്ഡലത്തിനുള്ളിൽ തന്നെ ട്രാൻസ്‌പൊസിഷൻ ചെയ്യൽ എന്നിവ ഈ ആപ്പിലൂടെ സാധിക്കും.
* തിരഞ്ഞെടുപ്പ് സേവനവുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാനും അതിന്റെ സ്റ്റാറ്റസ് അറിയാനും സാധിക്കും.
* സ്ഥാനാർത്ഥികളുടെ വിവരം അറിയുന്നതിന്
* വോട്ടർമാർക്കുള്ള മറ്റ് അത്യാവശ്യ സേവനങ്ങളും വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP