Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

കാനയിലേക്ക് വാഹനം മറിഞ്ഞ് അപകടം: റിട്ട. അദ്ധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരിക്ക്

കാനയിലേക്ക് വാഹനം മറിഞ്ഞ് അപകടം: റിട്ട. അദ്ധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക്  പരിക്ക്

സ്വന്തം ലേഖകൻ

കൊച്ചി: ദേശീയപാതയിൽ കോലഞ്ചേരി ശാസ്താംമുകളിൽ നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് ഒരു മരണം. റിട്ട. അദ്ധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ബിജുവും സൂസനും നടൻ മാത്യുവിന്റെ മാതാപിതാക്കളാണ്. ബിജുവിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് മരിച്ച ബീന.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. വാഹനമോടിച്ച മാത്യുവിന്റെ സഹോദരന് പരിക്കില്ല. ഒരു മരണാന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് കാർ അപകടത്തിൽപ്പെട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP