Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം : ഫാ.ഡോ ഐസക് ബി. പ്രകാശ് പ്രസിഡണ്ട്

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം : ഫാ.ഡോ ഐസക് ബി. പ്രകാശ് പ്രസിഡണ്ട്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ചർച്ചസ് ഓഫ് ഹുസ്റ്റൺ (ഐസിഇസിഎച്ച്) 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെതെരഞ്ഞെടുത്തു.

ഡിസംബർ 14 നു വ്യാഴാഴ്ച സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ] ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് റവ. ഫാ. ജെക്കു സഖറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആൻസി ശാമുവേൽ സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും അറിയിച്ചു.

ഭാരവാഹികൾ: പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ.രാജേഷ് ജോൺ, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ , പ്രോഗ്രാം കോർഡിനേറ്റർ സിമി തോമസ്, യൂത്ത് കോർഡിനേറ്റർ റവ. സോനു വറുഗീസ് , പബ്ലിക് റിലേഷൻസ് - ജോൺസൻ ഉമ്മൻ, സ്പോർട്സ് കൺവീനർ റവ. ഫാ. ജെക്കു സഖറിയാ, വോളന്റീയർ ക്യാപ്റ്റന്മാർ ജോൺസൻ വറുഗീസ്, ഷീജ വറുഗീസ്, ഓഡിറ്റർ എബ്രഹാം തോമസ്.

കമ്മിറ്റിയംഗങ്ങൾ ഡോ. അന്ന ഫിലിപ്പ് , ബിജു ചാലക്കൽ, ജതിഷ്, സ്പോർട്സ് കമ്മിറ്റിയംഗങ്ങൾ റജി കോട്ടയം, നൈനാൻ വീട്ടിനാൽ, ബിനു രാജൻ, ബിജു എബ്രഹാം, തോമസ് കുട്ടി വൈക്കത്തുശ്ശേരിൽ; .ഗായകസംഘം കോർഡിനേറ്റർ ഡോ. അന്ന ഫിലിപ്പ്, റവ. ഫാ. ജോണിക്കുട്ടി ജോർജ് പുളിശ്ശേരിൽ എന്നിവരെ തെരഞ്ഞെടുത്തു.

ജനുവരി 1 നു തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 42 മത് ക്രിസ്മസ് ആഘോഷവും അതിനോടനുബന്ധിച്ചു വിവിധ ഇടവകകളെ പങ്കെടുപ്പിച്ച് 2 മത് ക്രിസ്മസ് കരോൾ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്ൾസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP