Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

സ്വിഗ്ഗി വഴി ഓർഡർ ചെയ്ത സലാഡിൽ ഇഴഞ്ഞു നീങ്ങുന്ന ഒച്ച്; ചിത്രം സഹിതം പരാതിയുമായി യുവാവ്

സ്വിഗ്ഗി വഴി ഓർഡർ ചെയ്ത സലാഡിൽ ഇഴഞ്ഞു നീങ്ങുന്ന ഒച്ച്; ചിത്രം സഹിതം പരാതിയുമായി യുവാവ്

സ്വന്തം ലേഖകൻ

ബംഗളൂരു: സ്വിഗ്ഗി വഴി ഓർഡർ ചെയ്ത സലാഡിൽ ഒച്ച്. തുടർന്ന് ഭക്ഷണം ഒരിക്കലും സ്വിഗ്ഗി വഴി ഓർഡർ ചെയ്യരുതെന്നും യുവാവ് എക്‌സിൽ കുറിച്ചു. സലാഡിൽ ഒച്ചിരിക്കുന്നതിന്റെ ചിത്രം സഹിതമാണ് യുവാവ് എക്‌സിൽ കുറിപ്പിട്ടത്. സ്വിഗ്ഗിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവാവ് കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിനു പ്രതികരണവുമായെത്തിയത്.

വെജ് സലാഡിന്റെ നടുവിലാണ് ഒച്ചിരിക്കുന്നത്. ഇത് ഇഴഞ്ഞുനീങ്ങുന്നതും വിഡിയോയിൽ കാണാം. ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും ഓർഡർ ചെയ്യരുതെന്നും പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും കാണിച്ച് യുവാവ് റെഡ്ഡിറ്റിലും കുറിപ്പിട്ടുണ്ട്. ഭാഗ്യവശാൽശ്രദ്ധിച്ചതു കൊണ്ട് ഒച്ചിനെ കഴിക്കാതെ രക്ഷപ്പെട്ടുവെന്നും യുവാവ് കുറിച്ചു.

ഒടുവിൽ സ്വിഗ്ഗിയും മറുപടി നൽകി. എക്‌സ് വഴിയായിരുന്നു പ്രതികരണം. ഭീകരമായ സംഭവമാണെന്നാണ് കമ്പനി പറഞ്ഞത്. ആദ്യം ഭാഗികമായി പണം തരാമെന്നു പറഞ്ഞ സ്വിഗ്ഗി പിന്നീട് മുഴുവനും മടക്കിത്തന്നതായും യുവാവ് പറഞ്ഞു. ഡിസംബർ 16നാണ് യുവാവ് ഇതെ കുറിച്ച് പങ്കുവെച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP