Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

ലോക്‌സഭാ തെരഞ്ഞടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടിയാൽ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങൾ പണിയും; ഹിമന്ത ബിശ്വ ശർമ

ലോക്‌സഭാ തെരഞ്ഞടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടിയാൽ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങൾ പണിയും; ഹിമന്ത ബിശ്വ ശർമ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടിയാൽ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങൾ പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വാഗ്ദാനം ബിജെപി നിറവേറ്റിയെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഡൽഹിയിലെ ലക്ഷ്മി നഗറിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മൽഹോത്രയുടെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിതതുപോലെ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങൾ പണിയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ ബിജെപി 300 സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ബിജെപി സർക്കാർ പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

യു.പി.എയുടെ ഭരണകാലത്ത് പാക് അധീന കശ്മീർ വിഷയത്തിൽ പാർലമെന്റിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്നും ശർമ്മ പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസമായി പാക് അധീന കശ്മീരിൽ പ്രക്ഷോഭം നടക്കുകയാണ്. മോദിക്ക് കീഴിൽ 400 സീറ്റുകൾ ലഭിക്കുകയാണെങ്കിൽ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമായി മാറുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP