Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

പാർലമെന്റിൽ പ്രതിഷേധിച്ചെങ്കിൽ മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണ്; ശക്തമായി അപലപിക്കുന്നു; മകൻ ഡൽഹിയിലേക്കും ബെംഗളുരുവിലേക്കും യാത്ര ചെയ്യാറുണ്ട്; അവന് ഒരുപാർട്ടിയുമായും ബന്ധമില്ല; ക്രിമിനൽ പശ്ചാത്തലമില്ലെന്നും മനോരജ്ഞന്റെ അച്ഛൻ

പാർലമെന്റിൽ പ്രതിഷേധിച്ചെങ്കിൽ മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണ്; ശക്തമായി അപലപിക്കുന്നു; മകൻ ഡൽഹിയിലേക്കും ബെംഗളുരുവിലേക്കും യാത്ര ചെയ്യാറുണ്ട്; അവന് ഒരുപാർട്ടിയുമായും ബന്ധമില്ല; ക്രിമിനൽ പശ്ചാത്തലമില്ലെന്നും മനോരജ്ഞന്റെ അച്ഛൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തന്റെ മകനാണോ പാർലമെന്റിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ചതെന്ന് അറിയില്ലെന്നും മകനാണ് പ്രതിഷേധിച്ചതെങ്കിൽ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും അതിനോട് യോജിപ്പില്ലെന്നും മനോരഞ്ജന്റെ അച്ഛൻ ദേവരാജ് ഡി ഗൗഡ. പാർലമെന്റിൽ പ്രതിഷേധിച്ചെങ്കിൽ മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണ്. മകൻ നല്ല വിദ്യാർത്ഥിയായിരുന്നുവെന്നും ബെംഗളുരുവിൽ എഞ്ചിനീയറിംഗാണ് പഠിച്ചതെന്നും ഇദ്ദേഹം വെളിപ്പടുത്തി.

താൻ കൃഷിക്കാരനാണ് മകൻ കൃഷിയിൽ തന്നെ സഹായിക്കാറാണ് പതിവെന്നും മനോരഞ്ജന്റെ അച്ഛൻ പറഞ്ഞു. മകൻ ഇടക്ക് ഡൽഹിയിലേക്കും ബെംഗളുരുവിലേക്കും യാത്ര ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴെവിടെയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും വീട്ടിലെത്താറുണ്ടെന്നും മകന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളൊന്നുമില്ലെന്നുമാണ് മനോരജ്ഞന്റെ അച്ഛന്റെ ദേവരാജ് ഗൗഡയുടെ വിശദീകരണം.

മൈസൂരു സ്വദേശിയായ മനോരഞ്ജൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. 'മൈസൂരുവിലാണ് മനോരഞ്ജൻ പഠിച്ചത്. ഞങ്ങൾ ഒരു നല്ല കുടുംബമാണ്, ഒരു സംഘടനയുമായോ രാഷ്ട്രീയ പാർട്ടികളുമായോ ബന്ധമില്ല. മകൻ സത്യസന്ധനാണ്. സാമൂഹിക സേവനം ഇഷ്ടപ്പെടുന്ന അവൻ സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യാൻ തയാറാണ്. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ പതിവായി വായിക്കാറുണ്ട്, അതായിരിക്കാം ഇതിന് പ്രേരിപ്പിച്ചത്' -ദേവരാജ് ഗൗഡ വ്യക്തമാക്കി.

മൈസുരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയത് പാർലമെന്റിൽ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ച രണ്ടാമത്തെ വ്യക്തി ഡി. മനോരഞ്ജൻ. മൈസുരു സ്വദേശിയായ എഞ്ചിനീയറിങ് ബിരുദധാരി 35 വയസ്സ്, പഠിച്ചത് ബെംഗളുരുവിലെ വിവേകാനന്ദ സർവകലാശാലയിലാണ്.

സാമൂഹിക സേവനത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവനാണ് മകനെന്നും അവന് ഒരുപാർട്ടിയുമായും ബന്ധമില്ലെന്നും ദേവരാജ് ഗൗഡ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ പതിവായി വായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിലെ വീടിനു മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു കർണാടക സ്വദേശിയായ സാഗർ ശർമയും മനോരഞ്ജനുമാണ് കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദർശക ഗാലറിയിൽനിന്നു താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു കീഴ്‌പ്പെടുത്തുകയായിരുന്നു.

ലോക്‌സഭയുടെ പുറത്ത് പ്രതിഷേധിച്ച രണ്ടു പേരും പിടിയിലായിട്ടുണ്ട്. നീലം, അമോൽ ഷിൻഡെ എന്നിവരാണ് പുറത്ത് പ്രതിഷേധിച്ചത്. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ്, ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്‌സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്. ബിജെപി എംപി ഖാഗെൻ മുർമു സംസാരിക്കുന്നതിനിടെയാണ് ഇരുവരും താഴേക്ക് ചാടുന്നത്. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇരുവരും ഷൂസിനിടയിൽ ഒളിപ്പിച്ചുവെച്ച സ്‌പ്രേ എടുത്ത് അടിക്കുകയായിരുന്നു.

മനോരഞ്ജന്റെ കൈയിൽനിന്നു ബിജെപി എംപി പ്രതാപ് സിംഹ ഒപ്പിട്ടുനൽകിയ പാസ് കണ്ടെടുത്തിരുന്നു. മൈസൂരു എംപിയാണ് പ്രതാപ് സിംഹ. സാഗറിന്റെ പാസ്സ് ഒപ്പിട്ടുനൽകിയത് പ്രതാപ് സിംഹയാണെന്ന് ബി.എസ്‌പി എംപി ഡാനിഷ് അലി പറഞ്ഞു. ഇതിന്റ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതാപ് സിംഹ പാർലമെന്ററികാര്യ മന്ത്രിക്ക് വിശദീകരണം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP