Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്‌സാക്ഷികൾ

കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്‌സാക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു. വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്‌പ്രസാണ് ഇടിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.

സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് തൊട്ടുപിന്നാലെ എത്തിയ കോട്ടയം എക്സ്‌പ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP