Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്യില്ല; ഷെഫാലി ഷാലേ

ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്യില്ല; ഷെഫാലി ഷാലേ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്യില്ലെന്ന് നടി ഷെഫാലി ഷാ. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളപ്പെടുത്തിയത്. 2015 ൽ പുറത്തിറങ്ങി വക്ത്: ദി റേസ് എഗനിസ്റ്റ് ടൈം എന്ന ചിത്രത്തിലാണ് ഷെഫാലി തന്നേക്കാൾ മുതിർന്ന അക്ഷയ് കുമാറിന്റെ അമ്മയായി എത്തിയത്.

അഭിമുഖത്തിൽ വക്ത് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം തമാശ രൂപേണ പറഞ്ഞത്. 2005ൽ റിലീസിനെത്തിയ വക്ത്: ദി റേസ് എഗനിസ്റ്റ് ടൈം ചെയ്യുമ്പോൾ ഷെഫാലി ഷാക്ക് 32 വയസായിരുന്നു. അന്ന് അക്ഷയ് കുമാറിന് പ്രായം 37ആയിരുന്നു. അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ, ഷെഫാലി ഷാ, രാജ്പാൽ യാദവ്, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിൽ മാറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമാ സെറ്റുകളിൽ നിലനിൽക്കുന്ന അധികാരസമ്പ്രദായത്തെ കുറിച്ചും നടി അഭിമുഖത്തിൽ സംസാരിച്ചു. 'അഭിനേതാവും സംവിധായകനുമായ ഒരാൾക്കൊപ്പം ജോലി ചെയ്തപ്പോൾ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇങ്ങനെയല്ലാത്ത ആളുകളുമുണ്ട്.അഭിനേതാക്കളെ സഹപ്രവർത്തകരെന്ന പോലെ ബഹുമാനത്തോടെ കാണുന്ന സംവിധായകരുമായും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. മികച്ച നിരവധി അഭിനേതാക്കളുമായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തതുകൊണ്ട് അതിനെപ്പറ്റി സംസാരിക്കുന്നില്ല'- ഷെഫാലി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP