Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും'; പുഷ്പ പാട്ടിറങ്ങിയതിന് പിന്നാലെ ഡേവിഡ് വാർണർ; ഇത് വളരെ ഈസിയാണ്, നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാമെന്ന് അല്ലു അർജുൻ

'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും'; പുഷ്പ പാട്ടിറങ്ങിയതിന് പിന്നാലെ ഡേവിഡ് വാർണർ; ഇത് വളരെ ഈസിയാണ്, നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാമെന്ന് അല്ലു അർജുൻ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2വിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ രസകരമായ കമന്റുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ രംഗത്ത് വന്നതിന് പിന്നാലെ മറുപടിയുമായി അല്ലു അർജുൻ. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ചിത്രം ഇതിനകം ട്രെന്റായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗാനത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടതിന് പിന്നാലെ അല്ലുവിന്റെ പോസ്റ്റിനടിയിൽ വന്ന ഒരു കമന്റും അതിന് അല്ലു അർജുൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. അല്ലുവിന്റെയും തെലുങ്ക് സിനിമയുടെയും കടുത്ത ആരാധകനായ ഡേവിഡ് വാർണറുടെതായിരുന്നു ഈ കമന്റ്.

'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും' എന്നായിരുന്നു ഐപിഎല്ലിലെ മുൻ ഹൈദരാബാദ് താരമായ വാർണറുടെ കമന്റ്. പ്രത്യേകിച്ച് പുഷ്പ പുഷ്പ പാട്ടിലെ ഹുക്ക് സ്റ്റെപ്പായ ചപ്പൽ ഡാൻസ് ഉദ്ദേശിച്ചാണ് വാർണർ ഇത് പറഞ്ഞത്. എന്നാൽ ഉടൻ തന്നെ അല്ലു അർജുന്റെ മറുപടി എത്തി.

കുറേ സ്‌മൈലിയോട് അല്ലു ഇട്ട കമന്റ് ഇങ്ങനെയാണ്. ഡേവിഡ് വാർണർ ഇത് വളരെ ഈസിയാണ് അടുത്ത തവണ നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാം എന്നാണ് അല്ലു പറഞ്ഞത്. നേരത്തെയും അല്ലുവിന്റെ പുഷ്പ ഡയലോഗും, ഡാൻസുകളും ഇൻസ്റ്റയിൽ റീൽസായി ഇടാറുണ്ട് വാർണർ അല്ലുവിന്റെ കമന്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

അതേ സമയം 2024 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക. 2021ൽ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാൻ-ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരിന് അർഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു.

മലയാള നടൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അർത്ഥത്തിലും ബ്ലോക്ക്‌ബസ്റ്റർ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തിൽ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP